Breaking

6/recent/ticker-posts

Header Ads Widget

Kerala PSC to Bring Structural Changes in KAS Examination

Kerala PSC to Bring Structural Changes in KAS Examination
കെ.എ.എസ്. പരീക്ഷാഘടനയിൽ മാറ്റം: മലയാളത്തിന് 30 മാർക്ക്, അഭിമുഖത്തിന് 50
Kerala Public Service Commission or Kerala PSC will release the Kerala Administrative Service or KAS notification soon, said an official statement from the Commission, which conducts recruitment process for various government jobs in departments affiliated with the Kerala government. A Commission meeting has also decided to release the KAS recruitment examination syllabus along with the notification. 
Kerala Administrative Service or KAS
സർക്കാർ നിർദേശപ്രകാരം കേരള ഭരണ സർവീസി(കെ.എ.എസ്.)ന്റെ പരീക്ഷാഘടനയിൽ പി.എസ്.സി. മാറ്റംവരുത്തി. പ്രാഥമിക പരീക്ഷയിൽ മലയാളംചോദ്യങ്ങൾ 30 മാർക്കിനായി വർധിപ്പിക്കുകയും നിർബന്ധമാക്കുകയും ചെയ്തു. ഇംഗ്ലീഷ് 20 മാർക്കിനായി കുറച്ചു.
മുഖ്യപരീക്ഷയ്ക്കുശേഷമുള്ള അഭിമുഖത്തിന്റെ മാർക്ക് 60-ൽനിന്ന് 50 ആക്കി. ഈ മാറ്റങ്ങൾ ഉൾപ്പെടുത്തിയുള്ള അന്തിമ വിജ്ഞാപനം പി.എസ്.സി. യോഗം അംഗീകരിച്ചു. നവംബർ ഒന്നിന് വിജ്ഞാപനം തയ്യാറാക്കുമെങ്കിലും പ്രസിദ്ധീകരിക്കാൻ താമസമുണ്ടാകും.
പ്രാഥമിക പരീക്ഷയുടെ ചോദ്യങ്ങൾ മലയാളത്തിൽകൂടി നൽകണമെന്നും അക്കാര്യം വിജ്ഞാപനത്തിൽ ഉൾപ്പെടുത്തണമെന്നും ചില അംഗങ്ങൾ പി.എസ്.സി. യോഗത്തിൽ വാദിച്ചു. എന്നാൽ, അടുത്ത മാർച്ചിനുമുമ്പ് പരീക്ഷ നടത്തേണ്ടതിനാൽ മലയാളത്തിൽകൂടി ചോദ്യംനൽകുന്നത് പ്രായോഗികമാകില്ലെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. അത് ഭൂരിഭാഗം അംഗങ്ങളും അംഗീകരിച്ചു.
സർക്കാർ രൂപംനൽകിയ ഏഴംഗ സമിതിയുടെ തീരുമാനം വരുന്ന മുറയ്ക്ക് മലയാളത്തിൽ ചോദ്യങ്ങൾ ലഭ്യമാക്കുമെന്ന് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കൺവീനറായുള്ള സമിതിയിൽ മറ്റ് ആറുപേർ സർവകലാശാലാ പ്രതിനിധികളാണ്. ഇവരുടെ റിപ്പോർട്ട് മാർച്ചിനുമുമ്പ് ലഭ്യമാക്കി നടപടി സ്വീകരിക്കാനാകാത്തതിനാൽ ഇപ്പോഴത്തെ പരീക്ഷയ്ക്ക് മലയാളത്തിൽ ചോദ്യങ്ങൾ ഉണ്ടാകാനിടയില്ല. കരട് വിജ്ഞാപനത്തിൽ മലയാളത്തിനുള്ള 20 മാർക്കിന്റെ ചോദ്യങ്ങൾ നിർബന്ധമായിരുന്നില്ല. പകരം ഇംഗ്ലീഷ് സ്വീകരിക്കാൻ വ്യവസ്ഥയുണ്ടായിരുന്നു. ആ വ്യവസ്ഥയിലാണ് സർക്കാർ മാറ്റംവരുത്തിയത്. മലയാളത്തിനുള്ള 30 മാർക്കിന്റെ ചോദ്യത്തിനു പകരം ഭാഷാ ന്യൂനപക്ഷങ്ങൾക്ക് തമിഴ്, കന്നഡ ഭാഷകളിൽ ചോദ്യമുണ്ടാകും. പ്രാഥമിക പരീക്ഷയുടെ തീയതിയും വിശദമായ പാഠ്യപദ്ധതിയും വിജ്ഞാപനത്തിൽ പ്രസിദ്ധീകരിക്കും.
ഭിന്നശേഷിക്കാർക്ക് അർഹത നിർണയിച്ച് നാല് ശതമാനം സംവരണം കെ.എ.എസിൽ അനുവദിക്കും. അവർക്ക് ആശ്രിതത്വം കണക്കാക്കി നൽകിയിരുന്ന ഗ്രേസ് മാർക്ക് ഉണ്ടാകില്ല.
പ്രാഥമിക പരീക്ഷ സ്‌ക്രീനിങ് ടെസ്റ്റ് മാതൃകയിലായിരിക്കും. സംവരണ സമുദായങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പാക്കാൻ പ്രാഥമിക പരീക്ഷയ്ക്കുള്ള കട്ട്-ഓഫ് മാർക്കിൽ കുറവ് വരുത്തി ഏകീകൃത പട്ടികയായിരിക്കും പ്രസിദ്ധീകരിക്കുക. ഈ പട്ടികയിലുള്ളവർക്കാണ് മുഖ്യപരീക്ഷയെഴുതാൻ അർഹതയുള്ളത്.
വിവരണാത്മക രീതിയിലുള്ള മുഖ്യപരീക്ഷയ്ക്ക് മൂന്ന് ഭാഗങ്ങളുണ്ടാകും. രണ്ടു മണിക്കൂർ വീതമുള്ളതാണ് പരീക്ഷകൾ. ഓരോന്നിനും നൂറ് മാർക്കായിരിക്കും. അഭിമുഖത്തിനുള്ള പരമാവധി മാർക്ക് 50 ആണ്. അങ്ങനെ ആകെ 350 മാർക്കിനാണ് റാങ്ക് നിർണയിക്കുന്നത്.
പരീക്ഷാഘടന
പ്രാഥമിക പരീക്ഷ (ഒ.എം.ആർ. ശൈലി)
1. ഒന്നാം ഭാഗം പൊതുവിജ്ഞാനം- 100 മാർക്ക്
2. രണ്ടാം ഭാഗം പൊതുവിജ്ഞാനം- 50 മാർക്ക്
ഭരണഭാഷ/പ്രാദേശിക ഭാഷാ നൈപുണ്യം (മലയാളം/തമിഴ്/കന്നഡ)- 30 മാർക്ക്
ഇംഗ്ലീഷ് ഭാഷാ നൈപുണ്യം- 20 മാർക്ക്
ആകെ- 200 മാർക്ക്

മുഖ്യപരീക്ഷ (വിവരണാത്മക ശൈലി)
1. ഒന്നാം ഭാഗം- 100 മാർക്ക്
2. രണ്ടാം ഭാഗം- 100 മാർക്ക്
3. മൂന്നാം ഭാഗം- 100 മാർക്ക്
ആകെ - 300 മാർക്ക്
അഭിമുഖം- 50 മാർക്ക്
റാങ്ക് നിർണയത്തിനുള്ള ആകെ മാർക്ക്- 350
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORT LISTS -> Click here
PSC Solved Question Papers ---> Click here 
PSC FREE MOCK TEST -> Click here
ALL EXAM SYLLABUS Click here
DEVASWOM BOARD - Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments