Breaking

6/recent/ticker-posts

Header Ads Widget

KAS EXAM ADMISSION TICKETS AVAILABLE FROM 7th FEBRUARY || KERALA ADMINISTRATIVE SERVICE

കെ.എ.എസ് അഡ്മിഷന്‍ ടിക്കറ്റ് ഫെബ്രുവരി ഏഴ് മുതല്‍; രണ്ടായിരത്തോളം പരീക്ഷകേന്ദ്രങ്ങള്‍ 
കേരള ഭരണ സര്‍വീസ് (കെ.എ.എസ്.) പരീക്ഷയ്ക്കുള്ള ഒരുക്കം പി. എസ്.സി. ആരംഭിച്ചു. പ്രാഥമിക പരീക്ഷയുടെ രണ്ട് പേപ്പറുകളും ഫെബ്രുവരി 22-നാണ് നടത്തുന്നത്. ജനറല്‍ സ്റ്റഡീസ് ആദ്യ പേപ്പറിന്റെ പരീക്ഷാസമയം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ്. ജനറല്‍ സ്റ്റഡീസ് ഭാഷാപരിജ്ഞാനത്തിനുള്ള രണ്ടാം പേപ്പറിന്റ പരീക്ഷ ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയാണ്. രണ്ട് ഘട്ടമായി മൂന്ന് മണിക്കുറില്‍ 200 ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തണം.

പരീക്ഷ എഴുതുമെന്ന് കണ്‍ഫോര്‍മേഷന്‍ നല്‍കിയവര്‍ക്ക് ഫെബ്രുവരി ഏഴ് മുതല്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയതെടുക്കാം. 4.01 ലക്ഷം പേരാണ് പരീക്ഷ എഴുതുന്നത്.  സംസ്ഥാനത്തൊട്ടാകെ രണ്ടായിരത്തോളം പരീക്ഷകേന്ദ്രങ്ങള്‍ സജ്ജീകരിക്കും.

ഇങ്ങനെ ഒരേ ദിവസം രാവിലെയും ഉച്ചയ്ക്കുമായി പി.എസ്.സി. വലിയ പരീക്ഷ നടത്തുന്നത് ആദ്യമായാണ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക സഹകരണത്തോടെയാണ് പരീക്ഷ നടത്തുന്നത്. അതിനായി പരീക്ഷാജോലി അധ്യാപകരുടെ ഉത്തരവാദിത്വമാക്കി ഉദ്യോഗസ്ഥ - ഭരണപരിഷ്‌കാര വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.

കെ.എ.എസിനുള്ള മൂന്ന് കാറ്റഗറികളിലായി 5.76 ലക്ഷം പേര്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും പരീക്ഷയെഴുതുമെന്ന് 4.01 ലക്ഷം പേരാണ് അറിയിച്ചത്. അവര്‍ക്ക് മാത്രമാണ് പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നത്. പരീക്ഷ എഴുതുമെന്ന് ഉറപ്പ് നല്‍കിയവര്‍ക്ക് ഫെബ്രുവരി ഏഴു മുതല്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഉദ്യോഗസ്ഥ - ഭരണപരിഷ്‌കാര വകുപ്പിന്റെ ഉത്തരവു ള്ളതിനാല്‍ സ്‌കൂളുകള്‍ക്ക് പരീക്ഷാ നടത്തിപ്പില്‍നിന്ന് വിട്ടുനില്‍ക്കാനാകില്ല.

ജില്ലാകേന്ദ്രങ്ങളില്‍ അധ്യാപകര്‍ക്ക് പി.എസ്.സിയുടെ നേതൃത്വ ത്തില്‍ പരിശീലനം നല്‍കും. ഫെബ്രുവരി മൂന്ന്, നാല് തീയതികളിലാണ് പരിശീലനം. പി.എസ്.സി. അംഗങ്ങളായിരിക്കും പരിശീലനം നയിക്കുന്നത്. പരീക്ഷാകേന്ദ്രങ്ങളില്‍ ചീഫ് സൂപ്രണ്ടുമാരായി നിയോഗിക്കുന്ന പ്രഥമാധ്യാപകര്‍, പ്രിന്‍സിപ്പാള്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഇവര്‍ സ്‌കൂളുകളിലെത്തി അധ്യാപകരെ പരി ശീലിപ്പിക്കും. പോലീസ് പരീക്ഷയിലെ തട്ടിപ്പിനെത്തുടര്‍ന്ന് കര്‍ശനമായ സുരക്ഷാ വ്യവസ്ഥകള്‍ പി.എസ്.സി. പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തൊട്ടാകെ രണ്ടായിരത്തോളം പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജീകരിക്കും. ഇവിടങ്ങളിലെല്ലാം പി.എസ്.സി. ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് പ്രായോഗികമല്ല. അത് പരിഹരിക്കുന്നതിനാണ് പരീക്ഷാ മേല്‍നോട്ടം അധ്യാപകരുടെ ജോലിയുടെ ഭാഗമാക്കിയത്. ഇനിമുതല്‍ വലിയ പരീക്ഷകള്‍ക്കെല്ലാം ഈ രീതിയില്‍ അധ്യാപകരുടെ സേവനം ഉറപ്പാക്കാന്‍ കഴിയുമെന്നാണ് പി.എസ്.സി. പ്രതീക്ഷിക്കുന്നത്.
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC Solved Question Papers ---> Click here 
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments