Breaking

6/recent/ticker-posts

Header Ads Widget

E. M. S. Namboodiripad

ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
ജനനം: 1909 ജൂണ്‍ 13 വള്ളുവനാടന്‍ ഏലംകുളം വില്ലേജില്‍ ഏലംകുളം മനയില്‍ കുഞ്ചു എന്നായിരുന്നു വിളിപ്പേര്.
അച്ഛന്‍: പരമേശ്വരന്‍ നമ്പൂതിരിപ്പാട്. അമ്മ: വിഷ്ണുദത്ത അന്തര്‍ജനം.
വിദ്യാഭ്യാസം: ആറുവയസ്സില്‍ എഴുത്തിനിരുത്തി. പതിനഞ്ചു വയസ്സുവരെ വീട്ടില്‍ തന്നെയായിരുന്നു പഠനം.
ഇ.എം.എസ്. നമ്പൂതിരിപ്പാട് ഏലംകുളം മനക്യ്കല് ശങ്കരന് നമ്പൂതിരിപ്പാട് അഥവാ ഇ. എം. എസ്. നമ്പൂതിരിപ്പാട് ഇന്ത്യന് മാര്ക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്ക്കാരിന്റെ തലവനെന്ന നിലയിലും അറിയപ്പെടുന്നു. മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും നിയന്ത്രിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നതാണ് രാഷ്ട്രീയപ്രവര്‍ത്തനം. ഈ ധാരണയോടെ തന്റെ ചുറ്റുപാടുകളിലെ ചലനങ്ങളെ സൂക്ഷ്മതയോടുകൂടി വിലയിരുത്തിയ മാര്‍ക്സിസ്റ്റ് ദാര്‍ശനികനായിരുന്നു ഇ.എം.എസ്.
1927 ജൂണ്‍ 22 ന്റെ യോഗക്ഷേമത്തില്‍ ഇ.എം.എസ്സിന്റെ ലേഖനം-'സാമുദായികവിപ്ലവവും നമ്പൂതിരി സമുദായവും'-അച്ചടിച്ചുവന്നു. അച്ചടിച്ചുവരുന്ന ആദ്യലേഖനമായിരുന്നു അത്.
1930-31 നമ്പൂതിരി യുവജനസംഘത്തിന്റെയും യോഗക്ഷേമ സഭയുടെയും സജീവ പ്രവര്‍ത്തകനായി. കുടുമ മുറിക്കല്‍, പൂണൂല്‍ പൊട്ടിക്കല്‍, വിവാഹപിക്കറ്റിങ് മുതലായ പരിപാടികളില്‍ പങ്കെടുത്തു.
ജീവിത രേഖ 
* 1931 സപ്തംബറില്‍, 22-ാം വയസ്സില്‍, ഇ.എം.എസ്സിന്റെ ആദ്യ പുസ്തകം-'ജവഹര്‍ലാല്‍ നെഹ്രു'-പ്രസിദ്ധപ്പെടുത്തി.

* 1932 ബി.എ. വിദ്യാര്‍ഥി. സിവില്‍ നിയമലംഘനപ്രസ്ഥാനത്തില്‍ പങ്കെടുത്ത് അറസ്റ്റിലായി.

* 1933 സെപ്തംബറില്‍ ജയില്‍ മോചിതനായി.

* 1934 കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ടു. ഇ.എം.എസ്സും അതില്‍ അംഗമായി.

* 1934- ലും 35 ലും 1938-40 ലും കെ.പി.സി.സി. സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും അംഗമായി.

* 1934 ബോംബെ ആസ്ഥാനമാക്കി കമ്യൂണിസ്റ്റ്പാര്‍ട്ടി കേന്ദ്രീകൃത നേതൃത്വത്തിന്‍കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചു.

* 1935 ല്‍ ഇ.എം.എസ്സിന്റെ പത്രാധിപത്യത്തില്‍ ഷൊര്‍ണ്ണൂരില്‍ നിന്നും 'പ്രഭാതം' പത്രം പ്രസിദ്ധീകരണമാരംഭിച്ചു.

* 1935 ല്‍ കുടുംബസ്വത്ത് ഭാഗിച്ചു. മാസങ്ങള്‍ക്കുള്ളില്‍ പി.കൃഷ്ണപിള്ളയും ഇ.എം.എസ്സും മദിരാശിയില്‍ സുന്ദരയ്യയുമായി ചര്‍ച്ചകളാരംഭിച്ചു.

* 1936 ഏപ്രില്‍ 10 ന് ലക്‌നൗവില്‍ ഒന്നാം അഖിലേന്ത്യാ പുരോഗമനസാഹിത്യ കോണ്‍ഗ്രസ് ചേര്‍ന്നു.

* 1937 ഏപ്രില്‍ 20ന് ഒന്നാമത്തെ ജീവല്‍ സാഹിത്യസമ്മേളനം തൃശ്ശൂര്‍ ട്യൂട്ടോറിയല്‍ അക്കാദമിയില്‍ കൂടി.

* 1937 ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകം രൂപംകൊണ്ടു. ആദ്യത്തെ നാലു മെമ്പര്‍മാരില്‍ ഒരാള്‍ ഇ.എം.എസ്സായിരുന്നു.

* 1939 ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ്പാര്‍ട്ടി കേരള ഘടകം പൂര്‍ണമായും കമ്യൂണിസ്റ്റ്പാര്‍ട്ടിയില്‍ ചേര്‍ന്നു.

* 1937 ഒക്ടോബറില്‍ ഇ.എം.എസ്. വിവാഹിതനായി. കുടമാളൂര്‍ തെക്കേടത്ത് ഇല്ലത്തെ ആര്യാഅന്തര്‍ജനമാണ് ഭാര്യ.
ജയില്‍വാസമനുഭവിച്ചതിനാല്‍ അദ്ദേഹം 'ഭ്രഷ്ടനായി' കല്പിക്കപ്പെട്ടിരുന്നു.
സമുദായാചാരമനുസരിച്ചുള്ള ചടങ്ങുകളോടെയായിരുന്നു വിവാഹം.

* 1939 ഫിബ്രവരിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച് മദിരാശി നിയമസഭാംഗമായി.

* 1940 ല്‍ മലബാര്‍ കുടിയായ്മയെപ്പറ്റി പഠിക്കാന്‍ നിയോഗിക്കപ്പെട്ട കുട്ടികൃഷ്ണമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് ഭിന്നാഭിപ്രായക്കുറിപ്പ് എഴുതി.

* 1940 ഏപ്രില്‍ 28 ന് ഒളിവില്‍പോയി. രണ്ടേകാല്‍ കൊല്ലം നീണ്ട ഒളിവുജീവിതം.

* 1941 -ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗമായി.

* 1942 ല്‍ ഭൂസ്വത്ത് വിറ്റ പണം ദേശാഭിമാനി പത്രത്തിന് മൂലധനമായി സംഭാവന നല്കി.

* 1947 ജനവരിയില്‍ വസൂരി പിടിച്ച് കിടപ്പിലായിരുന്നു. ഭാര്യ ഗര്‍ഭിണിയും. അപ്പോഴാണ് വീണ്ടും അറസ്റ്റിലാവുന്നത്.

* 1948 കല്‍ക്കത്താ തീസിസിന്റെ കാലം. ഇ.എം.എസ്. വീണ്ടും ഒളിവില്‍.

* 1950 -ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ മെമ്പറായി.

* 1953 മുതല്‍ 56 വരെ പാര്‍ട്ടിയുടെ ആക്ടിങ് ജനറല്‍ സെക്രട്ടറിയായി.

* 1956 -ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി എട്ടാം കോണ്‍ഗ്രസ്സില്‍ ഇന്ത്യന്‍ പാര്‍ട്ടി പ്രതിനിധിയായി പങ്കെടുത്തു.
തുടര്‍ന്ന് നിരവധി തവണ പല വിദേശ രാഷ്ട്രങ്ങളും സന്ദര്‍ശിച്ചു.

* 1957 ഏപ്രില്‍ 5 ന് കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റു. ഇ.എം.എസ്. മുഖ്യമന്ത്രി.

* 1957 ഏപ്രില്‍ 11ന് കുടിയാന്മാരെ ഒഴിപ്പിക്കലും പടിയിറക്കലും തടയുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവന്നു.

* 1959 ജൂണില്‍ കാര്‍ഷികബന്ധബില്ല് നിയമസഭ പാസ്സാക്കി.

* 1959 -ല്‍ ഇ.എം.എസ്. മന്ത്രിസഭയെ വിമോചന സമരത്തിന്റെ പേരില്‍ കേന്ദ്രഗവണ്‍മെന്റ് പിരിച്ചുവിട്ടു.

* 1960 -ല്‍ മോസ്‌കോവില്‍വെച്ചു നടന്ന ലോക കമ്യൂണിസ്റ്റ് സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തിലംഗമായി.

* 1957, 1960, 1965, 1967, 1970, 1977 എന്നീ വര്‍ഷങ്ങളില്‍ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഒന്നര ദശാബ്ദത്തോളം പ്രതിപക്ഷ നേതാവായിരുന്നു.

* 1967 മുതല്‍ 69 വരെ രണ്ടാം തവണ മുഖ്യമന്ത്രി.

* 1962-63 ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി. 1964 ല്‍ പാര്‍ട്ടി പിളരുന്നു. സി.പി.എം. രൂപംകൊണ്ടു.

* 1987 ല്‍ ക്രെംലിനില്‍ നടന്ന ഒക്‌ടോബര്‍ വിപ്ലവത്തിന്റെ 70-ാം വാര്‍ഷിക സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധി.

* 1943 ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസ് തുടങ്ങി.
എല്ലാ പാര്‍ട്ടി കോണ്‍ഗ്രസ്സുകളിലും സെന്‍ട്രല്‍ കമ്മറ്റികളിലും അംഗമായിരുന്നു.

* 1977 മുതല്‍ 92 വരെ സി.പി.എം. ജനറല്‍ സെക്രട്ടറിയായി. പിന്നീട് കേരളത്തിലേക്ക് മടങ്ങി.
അവസാന നാള്‍വരെ എഴുത്തും വായനയും പ്രസംഗവും തുടര്‍ന്നു.

* 'മാര്‍ക്‌സിസ്റ്റ് സംവാദത്തിന്റെ' പത്രാധിപരായും എ.കെ.ജി. പഠന ഗവേഷണ കേന്ദ്രം ഡയറക്ടറായും
ദേശാഭിമാനി മുഖ്യ പത്രാധിപരായും പ്രവര്‍ത്തിച്ചു.

* ഡോ. മാലതി, ഇ.എം. ശ്രീധരന്‍, രാധ, ശശി എന്നിവര്‍ മക്കളാണ്.

* 1998 മാര്‍ച്ച് 19 വ്യാഴാഴ്ച അന്തരിച്ചു.
<കൂടുതൽ കാര്യങ്ങൾ പഠിക്കാനായി ഇവിടെ ക്ലിക്കുക>

PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments