Breaking

6/recent/ticker-posts

Header Ads Widget

World TB Day

മാർച്ച് 24 ലോക ക്ഷയരോഗദിനം 
പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി 1992 മുതലാണ് എല്ലാവര്‍ഷവും മാര്‍ച്ച് 24ന് ലോകക്ഷയരോഗദിനമായി ആചരിക്കാന്‍ തുടങ്ങിയത്. 1882ല്‍ ഡോ. റോബര്‍ട്ട് കൊച്ച് ആണ് ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയ കണ്ടെത്തിയത്. ഈ ദിവസം തന്നെ ഈ രോഗം കണ്ടുപിടിക്കുന്നതിനും രോഗശമനം ചെയ്യുന്നതിനുമുള്ള മാർഗവും കണ്ടുപിടിച്ചു.
പ്രതിദിനം 4500 ആൾക്കാർ ക്ഷയരോഗത്താൽ ജീവൻ നഷ്ടപ്പെടുന്നു. 1839ല്‍ സൂറിച്ചിലെ ജെ എന്‍ ഷേന്‍ബീന്‍ എന്ന വൈദ്യശാസ്ത്ര പ്രൊഫസര്‍ ക്ഷയരോഗംമൂലം മരിച്ചവരുടെ ശരീരത്തില്‍ ചെറിയ മുഴകള്‍ ഉള്ളതായി കണ്ടുപിടിച്ചു. ഇതുമൂലം ഈ രോഗത്തിന് ടുബര്‍കുലോസിസ് എന്നു പേരിട്ടു.
അമ്പതു കൊല്ലത്തിലേറെയായി ക്ഷയരോഗത്തിനു ഫലപ്രദമായ മരുന്നും വാക്സിനും ലഭ്യമാണ്.
ലോകാരോഗ്യ സംഘടനയുടെ പദ്ധതിയായ നേരിട്ടുള്ള നിരീക്ഷണത്തിലൂടെയുള്ള ചികിൽസാ രീതി ( Directly Observed Treatment Schedule : DOTS :ഡോട്ട്സ്) വഴി ക്ഷയരോഗം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. 1996 ൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ലോകാരോഗ്യസംഘടന) യൂണിയനുകളും സംഘടനകളും ചേർന്ന് ആരംഭഘട്ടത്തിൽ ‘സ്റ്റോപ്പ് ടി ബി' എന്ന പേരിൽ ഒരു ദൗത്യം ആരംഭിച്ചു. 1998 ൽ സ്ഥാപിതമായ ഇത് ക്ഷയരോഗത്തെ നേരിടുന്ന സംഘടനകളുടേയും രാജ്യങ്ങളുടേയും ഒരു ശൃംഖലയാണ്.
ലോകമെങ്ങും കാണപ്പെടുന്ന, ലോകത്തിൽ ഏറ്റവുമധികം ആളുകളുടെ മരണത്തിന് കാരണമാവുന്ന രോഗങ്ങളിൽ ഒന്നായ ക്ഷയരോഗത്തെ പ്രതിരോധിക്കാനായി കാൽമെറ്റ്,ഗെറിൻ എന്നീ ഫ്രഞ്ച് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത ബി.സി.ജി വാക്‌സിന്നാണ് വ്യാപകമായി ഉപയോഗിക്കുന്നത്.
1992 മുതലാണ് പൊതുജനങ്ങളെ രോഗത്തിനെ പറ്റി ബോധവത്കരിക്കുന്നതിനായി ക്ഷയരോഗദിനം ആചരിച്ചു തുടങ്ങിയത്. എല്ലാ വർഷവും മാർച്ച് 24 ആണ് ക്ഷയരോഗദിനമായി ആചരിക്കുന്നത്. "It’s time" (ഇതാണ് സമയം) എന്നതാണ് ഈ വര്‍ഷത്തെ ലോക ക്ഷയരോഗദിന മുദ്രാവാക്യം ആയി ലോകാരോഗ്യ സംഘടന സ്വീകരിച്ചിരിക്കുന്നത്.

PSC RANK LISTS ---> Click here
PSC SHORT LISTS -> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
CURRENT AFFAIRS -> Click here
PSC Solved Question Papers ---> Click here 

* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments