രാകേഷ് ശർമ
ആദ്യമായി ബഹിരാകാശത്ത് എത്തിയ ഇന്ത്യക്കാരനാണ് രാകേഷ് ശര്‍മ്മ.
1984 ഏപ്രില്‍ രണ്ടിന്, ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ആദ്യത്തെ ഇന്ത്യക്കാരനായി ഇന്ത്യന്‍ വ്യോമസേനയിലെ പൈലറ്റ് സ്‌ക്വഡ്രന്‍ ലീഡര്‍ രാകേഷ് ശര്‍മ്മ മാറി. ആളുള്ളതും ഇല്ലാത്തതുമായ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് സോവിയറ്റ് യൂണിയന്റെ സഖ്യകക്ഷികളെ സഹായിക്കാന്‍ ഉദ്ദേശിച്ച് നടപ്പിലാക്കിയ ഇന്റര്‍കോസ്‌മോസ് പ്രോഗ്രാമിന്റെ ഭാഗമായി സോയൂസ് ടി-11ലാണ് അദ്ദേഹം സഞ്ചരിച്ചത്. വ്യോമസേനയിലെ മിഗ്-21 യുദ്ധ വിമാനങ്ങളുടെ പരീക്ഷണ പറക്കലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടയിലാണ് രാകേഷ് ശര്‍മ്മയെ ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ യാത്രികനായി തിരഞ്ഞെടുത്തത്.
രാകേഷ് ശർമ പഞ്ചാബിലെ പട്യാലയില്‍ ദേവേന്ദ്ര നാഥിന്റെയും തൃപ്തയുടെയും മകനായി 1949 ജനുവരി 13 ജനിച്ചത്, സെന്റ് ജോർജസ് ഗ്രാമർ സ്കൂൾ, ഹൈദരാബാദില്‍ സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, നൈസാം കലാലയത്തിൽ നിന്ന് ബിരുദംനേടി,പതിനെട്ടാം വയസ്സില്‍ പൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാഡമിയിലെ പഠനത്തിന് ശേഷം 1970ല്‍ എയര്‍ഫോഴ്‌സില്‍ ചേര്‍ന്നു.
ഇന്ത്യൻ എയർഫോഴ്‌സിൽ സ്‌ക്വാഡ്രൻ ലീഡറും പൈലറ്റുമായാണ് ഒദ്യോഗിക ജീവിതം ആരംഭിച്ചത്. ഇന്ത്യയും സോവിയറ്റ് യൂണിയനും സംയുക്തമായി ആവിഷ്‌കരിച്ച ബഹിരാകാശ പദ്ധതി രാകേഷ് ശര്‍മയ്ക്ക് വഴിത്തിരിവായി. ഐസ്ആര്‍ഒയും സോവിയറ്റ് യൂണിയന്റെ ഇന്റര്‍കോസ്‌മോസും ചേര്‍ന്ന പദ്ധതിയുടെ ഭാഗമായി 1982 സെപ്റ്റംബര്‍ 20ന് രാകേഷ് ശര്‍മ തിരഞ്ഞെടുക്കപ്പെട്ടു.1984ല്‍ വ്യോമസേനയില്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ പദവിയിലിരിക്കെയാണ് അദ്ദേഹം ബഹിരാകാശ ദൗത്യത്തിനു തിരഞ്ഞെടുക്കപ്പെട്ടത്.
1984 ഏപ്രില്‍ 2ന് കസാഖിസ്ഥാനിലെ ബെയ്‌കോനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നും പറന്നുയര്‍ന്ന സോയൂസ് ടി-11ല്‍ ശര്‍മ്മയെ കൂടാതെ യുഎസ്എസ്ആറില്‍ നിന്നുള്ള കമാണ്ടര്‍ യൂറി മാലിഷ്യേവും ഫ്‌ളൈറ്റ് എഞ്ചിനീയര്‍ ഗെന്നാഡി സ്‌ട്രെക്കലോവും ഉണ്ടായിരുന്നു. സോയുസ് ടി-11 അവരെ സല്യൂട്ട് 7 ബഹിരാകാശ കേന്ദ്രത്തില്‍ എത്തിച്ചു. ശര്‍മ്മ ഏഴ് ദിവസവും 21 മണിക്കൂറും 40 മിനിട്ടുകളും സല്യൂട്ട് ഏഴില്‍ ചിലവഴിച്ചു. ആ സമയത്ത് അദ്ദേഹം ബയോ-മെഡിസില്‍, റിമോട്ട് സെന്‍സിംഗ് മേഖലകളില്‍ ഊന്നിക്കൊണ്ട്, ശാസ്ത്രീയവും സാങ്കേതികവുമായ പഠനങ്ങള്‍ നടത്തി. മടങ്ങിയെത്തിയ അദ്ദേഹത്തെ യുഎസ്എസ്ആര്‍, 'ഹീറോ ഓഫ് സോവിയറ്റ് യൂണിയന്‍' പുരസ്‌കാരം നല്‍കി ആദരച്ചപ്പോള്‍, ഇന്ത്യ സമാധാനസമയത്തെ ധീരതയ്ക്കുള്ള പരമോന്നത ബഹുമതിയായ ആശോക ചക്രം സമ്മാനിച്ചു. യു.എസ്.എസ്.ആറിന്റെ ഓഡര്‍ ഓഫ് ലെനിന്‍ എന്ന ബഹുമതി നേടി.
വിങ് കമാന്‍ഡറായി റിട്ടയര്‍ ചെയ്ത അദ്ദേഹം പിന്നീട് എച്ച്.എ.എല്ലില്‍ ടെസ്റ്റ് പൈലറ്റായി നിയമിതനായി. 1992നു ശേഷം എച്ച്.എ.എല്‍ ടെസ്റ്റ് പൈലറ്റ് ആകാന്‍ ബാംഗ്ലൂരിലേക്ക് മാറി. 2001ല്‍ ടെസ്റ്റ് ഫ്‌ലൈയിംഗില്‍ നിന്ന് വിരമിച്ചു.അദേഹം തേജസ് വിമാന നിര്‍മ്മാണത്തില്‍ പദ്ധതിയില്‍ ഉള്‍പെട്ടിരുന്നു. എയ്‌റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ, നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഇന്ത്യന്‍ റോക്കറ്റ് സൊസൈറ്റി, ക്രിക്കറ്റ് ബ്ലു എന്നിവയുടെ ഓണററി മെമ്പര്‍ ആണ് രാകേഷ് ശര്‍മ. വ്യോമസേനയില്‍ നിന്ന് വിങ്ങ് കമാന്‍ഡറായാണ് അദ്ദേഹം വിരമിച്ച ഇദ്ദേഹം കൂനൂരില്‍ വിശ്രമ ജീവിതം നയിക്കുന്നു.
< മറ്റ് പ്രധാന പഠനകുറിപ്പുകൾക്കായി ഇവിടെ ക്ലിക്കുക>
<കൂടുതൽ കാര്യങ്ങൾ പഠിക്കാനായി ഇവിടെ ക്ലിക്കുക>
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS -> Click here
PSC Degree Level Questions & Answers - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here

PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
Loading...
0 Comments