Breaking

6/recent/ticker-posts

Header Ads Widget

Pinarayi Cabinet 2.0: A complete list of Kerala ministers

രണ്ടാം പിണറായി മന്ത്രിസഭ: മന്ത്രിമാരും വകുപ്പുകളും


2021 മെയ് 20നാണ് മന്ത്രിസഭ അധികാരമേൽക്കുന്നത്. രണ്ടാം പിണറായി മന്ത്രിസഭയിൽ ഏറ്റവുമധികം പ്രാതിനിധ്യമുള്ളത് മൂന്നു ജില്ലകൾക്ക്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകൾക്ക് മൂന്നു മന്ത്രിമാരെ വീതമാണ് ലഭിച്ചിരിക്കുന്നത്. സിപിഎമ്മിന് 12 മന്ത്രിമാരും സിപിഐയ്ക്ക് നാല് മന്ത്രിമാരുമാണുള്ളത്. 

The second Pinarayi Vijayan government in Kerala, to be sworn in on May 20, will have a 21-member cabinet. - PSC Questions and Answers
തിരുവനന്തപുരം ജില്ലയിൽനിന്ന് വി ശിവൻകുട്ടി(സിപിഎം), ജി ആർ അനിൽ (സിപിഐ), ആന്‍റണി രാജു(ജനാധിപത്യ കേരള കോൺഗ്രസ്), തൃശൂർ ജില്ലയിൽ നിന്ന് കെ രാധാകൃഷ്ണൻ (സിപിഎം), പ്രൊഫസർ ആർ ബിന്ദു (സിപിഎം), കെ രാജൻ (സിപിഐ) കോഴിക്കോട് ജില്ലയിൽനിന്ന് പി എ മുഹമ്മദ് റിയാസ് (സിപിഎം), എ കെ ശശീന്ദ്രൻ (എൻസിപി), അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ) എന്നിവരാണ് മന്ത്രിമാരാകുന്നത്. കൊല്ലം ജില്ലയിൽനിന്ന് കെ എൻ ബാലഗോപാൽ (സിപിഎം), ജെ ചിഞ്ചുറാണി(സിപിഐ) ആലപ്പുഴയിൽനിന്ന് സജി ചെറിയാൻ (സിപിഎം), പി പ്രസാദ് (സിപിഐ), പത്തനംതിട്ടയിൽനിന്ന് വീണാ ജോർജ് (സിപിഎം), കോട്ടയത്തുനിന്ന് വി എൻ വാസവൻ (സിപിഎം), ഇടുക്കിയിൽനിന്ന് റോഷി അഗസ്റ്റിൻ (കേരള കോൺഗ്രസ് എം) എന്നിവരും മന്ത്രിമാരാകും. എറണാകുളത്തുനിന്ന് പി രാജീവ് (സിപിഎം), പാലക്കാടുനിന്ന് കെ കൃഷ്ണൻകുട്ടി (ജനതാദൾ) മലപ്പുറത്തുനിന്ന് വി അബ്ദുറഹ്മാൻ(സിപിഎം) എന്നിവരും മന്ത്രിമാരാകും. കണ്ണൂരിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയന് പുറമെ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദനും മന്ത്രിയാകും. മൂന്നു വനിതാ മന്ത്രിമാരുണ്ട് എന്നതും രണ്ടാം പിണറായി മന്ത്രിസഭയുടെ പ്രത്യേകതയാണ്. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും അധികം വനിതകൾ കേരളത്തിൽ മന്ത്രിമാരാകുന്നത്. ചടയമംഗലത്തുനിന്ന് ജയിച്ച സിപിഐ അംഗം ജെ ചിഞ്ചുറാണി, ആറൻമുളയിൽനിന്ന് ജയിച്ച സിപിഎമ്മിന്‍റെ വീണ ജോർജ്, ഇരിങ്ങാലക്കുടയിൽനിന്ന് ജയിച്ച പ്രൊഫ. ആർ ബിന്ദുവുമാണ് മന്ത്രിസഭയിലെ വനിതാ അംഗങ്ങൾ. ഒരു കുടുംബത്തിൽനിന്ന് രണ്ടുപേർ മന്ത്രിമാരാകുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവ് കൂടിയായ സിപിഎം സംസ്ഥാന സമിതി അംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റുമായ പി എ മുഹമ്മദ് റിയാസ് മന്ത്രിസഭയിലുണ്ട്.

👉മന്ത്രിമാരും വകുപ്പുകളും

* പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി

* കെ.എന്‍. ബാലഗോപാല്‍- ധനകാര്യം

* വീണ ജോര്‍ജ്- ആരോഗ്യം 

* പി. രാജീവ്- വ്യവസായം 

* കെ.രാധാകൃഷണന്‍- ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം

* ആര്‍.ബിന്ദു- ഉന്നത വിദ്യാഭ്യാസം

* വി.ശിവന്‍കുട്ടി - പൊതുവിദ്യാഭ്യാസം, തൊഴില്‍

* എം.വി. ഗോവിന്ദന്‍- തദ്ദേശസ്വയംഭരണം, എക്സൈസ്

* പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം

* വി.എന്‍. വാസവന്‍- സഹകരണം, രജിസ്ട്രേഷൻ

* കെ. കൃഷ്ണന്‍കുട്ടി- വൈദ്യുതി

* ആന്റണി രാജു- ഗതാഗതം

* എ.കെ. ശശീന്ദ്രന്‍- വനം വകുപ്പ്‌

* റോഷി അഗസ്റ്റിന്‍- ജലവിഭവ വകുപ്പ്

* അഹമ്മദ് ദേവര്‍കോവില്‍ - തുറമുഖം

* സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം

* വി. അബ്ദുറഹ്‌മാന്‍- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം

* ജെ.ചിഞ്ചുറാണി- ക്ഷീരവകുപ്പ്, മൃഗസംരക്ഷണം

* കെ.രാജന്‍- റവന്യു

* പി.പ്രസാദ്- കൃഷി

* ജി.ആര്‍. അനില്‍- സിവില്‍ സപ്ലൈസ് 

പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here

PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments