Breaking

6/recent/ticker-posts

Header Ads Widget

World Book Day is celebrated every year on April 23

ഏപ്രില്‍ 23 ലോകപുസ്തകദിനം.


ഏപ്രില്‍ 23 ലോകപുസ്തകദിനം. 
പുസ്തകങ്ങള്‍ക്കും പകര്‍പ്പവകാശനിയമത്തിനുമുള്ള അന്തര്‍ദേശീയ ദിനം (International Book and copy right Day) എന്നും ലോകപുസ്തകദിനം അറിയപ്പെടുന്നു. വിപ്ലവം വായനയിലൂടെ എന്ന മുദ്രാവാക്യത്തിന്റെ നേരറിയിക്കുന്ന ദിവസം. ലോകമെങ്ങുമുള്ള സാഹിത്യ പ്രേമികള്‍ പുസ്തകദിനം ആഘോഷിക്കുന്നു. പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും ആദരിക്കാനുള്ള അവസരമാണ് പുസ്തക ദിനം നല്‍കുന്നത്. 
എല്ലാ വര്‍ഷവും ഏപ്രില്‍ 23 ലോക പുസ്തക ദിനവും പകര്‍പ്പവകാശ ദിനവുമായി ആചരിക്കുന്നു. വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്‌സ്പിയര്‍, മിഗ്വേല്‍ ഡേ സര്‍വെന്‍ടീസ്, ഗാര്‍സിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ് ഏപ്രില്‍ 23. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാന്‍ 1995 ലെ യുനെസ്‌കോ പൊതു സമ്മേളനത്തില്‍ തീരുമാനിച്ചത്. പുസ്തക വിതരണം പ്രോത്സാഹിപ്പിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം പുസ്തകദിനങ്ങള്‍ കൊണ്ടാടുകയാണെന്ന് യുനെസ്‌കോ സമ്മേളനം ആഹ്വാനം ചെയ്തു.
പുസ്തകങ്ങളുടെ മഹത്വം മനസിലാക്കിയാൽ നമ്മൾക്ക് വായിക്കാതിരിക്കാനാകില്ല. അത്രയേറെ നേട്ടങ്ങളാണ് വായന നമ്മുക്ക് പ്രദാനം ചെയ്യുന്നത്.
ഫ്രാൻസിസ് ബേക്കൺ പറഞ്ഞതുപോലെ വായനയാണ് ഒരാളെ പൂർണനാക്കുന്നത്.  വാക്കുകളിലൂടെ ദൃശ്യജ്ഞാനം നൽകുന്ന മഹത്തായ പ്രതിഭാസമാണ് വായന. മനസിനെ പലവിധമായ വിചാരങ്ങളിലൂടെയും, വികാരങ്ങളിലൂടെയും, കൂട്ടിക്കൊണ്ടുപോകുന്ന പ്രതിഭാസമാണ് വായന. അതിനാൽത്തന്നെ വായന ഒരാളെ ക്രിയേറ്റീവ് ആക്കുന്നു.
വായന നമ്മളെ സ്വപ്‌നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നു. ഉയർന്ന സ്വപ്‌നങ്ങളാണ് ഉയർന്ന ലക്ഷ്യങ്ങളിൽ എത്തിക്കുന്നത്. നൂതനമായ ആശയങ്ങൾ രൂപപ്പെടുത്തുന്നതിനും, നൂതനമായ രീതിയിൽ അവ നടപ്പിലാക്കുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതും എല്ലാം വായനയിൽ നിന്ന് ഉൾതിരിയുന്ന ആശയങ്ങളിലൂടാണ്. ഡോക്ടർ എ പി ജെ അബ്ദുൽ കലാം പറഞ്ഞതുപോലെ "സ്വപ്നങ്ങൾ കണ്ടുകൊണ്ടേയിരിക്കുക. സ്വപ്നങ്ങളാണ് ചിന്തകളാകുന്നത്, ചിന്തകളാണ് പ്രവൃത്തികളായി പരിണമിക്കുന്നത്."
സ്‌പെയിന്‍കാര്‍ ഏപ്രില്‍ 23 റോസാപ്പൂദിനമായി ആചരിച്ചിരുന്നു. പുസ്തകങ്ങള്‍ കൈമാറിയാണവര്‍ അന്നത്തെ ദിവസം സ്‌നേഹബഹുമാനങ്ങള്‍ പകുത്തിരുന്നത്. 1616 ഏപ്രില്‍ 23ന് വിഖ്യാത സ്പാനിഷ് എഴുത്തുകാരന്‍ മിഗ്വല്‍ഡി സെര്‍വാന്റസിന്റെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്മരണാര്‍ഥം അവര്‍ റോസാ ദിനത്തില്‍ പുസ്തകങ്ങള്‍ കൈമാറാന്‍ തുടങ്ങി. പുസ്തകങ്ങള്‍ ശേഖരിക്കുന്നതും കൈമാറുന്നതും ഉയര്‍ന്ന സാംസ്‌കാരികതയുടെയും സഹിഷ്ണുതയുടെയും ലക്ഷണമാണ്.
സ്‌പെയിന്‍കാരുടെ പുസ്തകപ്രേമത്തില്‍ നിന്നും ആവേശമുള്‍ക്കൊണ്ടാണ് യുനെസ്‌കോ പുസ്തകദിനാചരണത്തിന് തുടക്കമിട്ടത്. 1616 ഏപ്രില്‍ 23നാണ് ഷേക്‌സ്പിയര്‍ മരിച്ചത്. മറ്റൊരു ഏപ്രില്‍ 23നാണ് അദ്ദേഹം ജനിച്ചതെന്നും കരുതുന്നു. അതും ഈ ദിവസത്തെ പ്രിയപ്പെട്ടതാക്കുന്നു.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments