Breaking

6/recent/ticker-posts

Header Ads Widget

PM Narendra Modi's mother Heeraben Modi passes away at 100

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദി അന്തരിച്ചു


ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരം പെലെ അന്തരിച്ചു. 82 വയസ്സുള്ള അദ്ദേഹം ഏറെ നാളായി അർബുദ ബാധിതനായിരുന്നു. 
ഹീരാബെൻ മോദി അന്തരിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദി (100) അന്തരിച്ചു. അഹമ്മദാബാദിലെ യു.എൻ. മേത്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെ, പുലർച്ചെ മൂന്നരയോടു കൂടിയായിരുന്നു അന്ത്യം.
ആരോഗ്യനില മോശമായതിനെത്തുടർന്ന് ചൊവ്വാഴ്ചയായിരുന്നു ഹീരാബെൻ മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മഹത്തായ ഒരു നൂറ്റാണ്ടിന്റെ ജീവിതം ഈശ്വരപാദങ്ങളിലേക്ക് യാത്രയായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് രണ്ട് ദിവസം മുമ്പാണ് ഹീരാബെൻ മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി ആശുപത്രിയിലെത്തി അമ്മയെ കണ്ടിരുന്നു. ഒന്നരമണിക്കൂറിലേറെ അമ്മയുടെ അടുത്തിരുന്നശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്.
ഇളയമകൻ പങ്കജ് മോദിയ്‌ക്കൊപ്പം ഗാന്ധിനഗറിന് സമീപമുള്ള റെയ്സാനിലായിരുന്നു ഹീരാബെൻ മോദി താമസിച്ചിരുന്നത്. തന്റെ ഗുജറാത്ത് സന്ദർശന വേളയിലെല്ലാം പ്രധാനമന്ത്രി അമ്മയെ സന്ദർശിക്കുകയും, അവർക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു.
1923 ജൂൺ 18 നാണ് ഹീരാബെൻ മോദി ജനിച്ചത്. ഗുജറാത്തിലെ മെഹ്സാനയിലെ വഡ്നഗർ ആണ് സ്വദേശം. ദാമോദർദാസ് മൂൽചന്ദ് മോദിയെ ചെറുപ്പത്തിൽതന്നെ വിവാഹം കഴിച്ചു. ആറു മക്കളിൽ മൂന്നാമാനാണ് മോദി.
നരേന്ദ്ര മോദി, പങ്കജ് മോദി, സോമ മോദി, അമൃത് മോദി, പ്രഹ്ലാദ് മോദി, മകൾ വാസന്തിബെൻ ഹസ്മുഖ്ലാൽ മോദി എന്നിവരാണ് മക്കൾ. പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദിക്കൊപ്പം ഗാന്ധിനഗറിനടുത്തുള്ള റെയ്സൻ ഗ്രാമത്തിലാണ് ഹീരാബെൻ മോദി താമസിച്ചിരുന്നത്. ഗുജറാത്തില്‍ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയിലും പ്രധാനമന്ത്രി മോദി അമ്മയെ സന്ദര്‍ശിച്ചിരുന്നു.

കഴിഞ്ഞ ജൂണിൽ അമ്മ നൂറാം വയസ്സിലേക്കു പ്രവേശിച്ചപ്പോൾ ഗാന്ധിനഗറിലെ വീട്ടിലെത്തി മോദി പാദപൂജ നടത്തിയിരുന്നു. നൂറ്റാണ്ട് നീണ്ട ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
മാതാവിന്റ മരണം അദ്ദേഹം ഹൃദയസ്പർശിയായ ട്വീറ്റിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്. മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളുന്നുവെന്നാണ് ട്വീറ്റിന്റെ തുടക്കം. നൂറാം ജന്മദിനത്തിൽ മാതാവിനെ സന്ദർശിച്ചതും പ്രധാനമന്ത്രി അനുസ്മരിച്ചു.
തന്റെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട വ്യക്തി എന്നാണ് അദ്ദേഹം എപ്പോഴും മാതാവിനെ വിശേഷിപ്പിക്കാറുള്ളത്. ഏത് തിരക്കിലും സുപ്രധാനമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് അദ്ദേഹം മാതാവിനെ സന്ദർശിച്ച് അനുഗ്രഹം തേടിയിരുന്നു
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments