കേരളാ മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം
KEAM 2023: കേരളാ മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് പരീക്ഷയ്ക്ക് (KEAM- 2023) ന് ഏപ്രിൽ 10 വരെ അപേക്ഷകൾ സമർപ്പിക്കാം.
എഞ്ചിനീയറിങ് പ്രവേശനം:
എഞ്ചിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് KEAM 2023 സ്കോറും ഹയർ സെക്കണ്ടറി പരീക്ഷയിൽ നിശ്ചിത വിഷയങ്ങൾക്ക് ലഭിച്ച മാർക്കും തുല്യ അനുപാതത്തിൽ പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കും.
മെഡിക്കൽ പ്രവേശനം:
എം.ബി.ബി.എസ്സ് / മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് നീറ്റ് 2023 റാങ്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന സംസ്ഥാന റാങ്കിൽ നിന്നാണ് കേരളത്തിൽ പ്രവേശനം. മെഡിക്കൽ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ കീം (KEAM 2023) ന് അപേക്ഷിക്കുകയും പിന്നീട് നീറ്റ് 2023 സ്കോർ വെബ്സൈറ്റിൽ ചേർക്കുകയും വേണം.
ആർക്കിടെക്ചർ:
ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അഭിരുചി പരീക്ഷയിലെ സ്കോറും ഹയർ സെക്കണ്ടറി പരീക്ഷയിൽ നിശ്ചിത വിഷയങ്ങൾക്ക് ലഭിച്ച മാർക്കും പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കും.
ബി.ഫാം:
സംസ്ഥാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ പേപ്പർ 1 (ഫിസിക്സ് & കെമിസ്ട്രി) എഴുതിയാൽ മതിയാകും.
പ്രധാനപ്പെട്ട തീയതികൾ
1. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള തീയതി:17-03-2023
2. Online Application അപേക്ഷ ഫീസ് അടക്കം അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി:10-04-2023 5.00 PM
3.Supporting Documents ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി: 20-04-2023
4. ഹാൾ ടിക്കറ്റ് ഡൌൺലോഡ് ചെയ്യാവുന്നത്:10-05-2023 മുതൽ എഞ്ചിനീയറിങ് / ബി.ഫാം പ്രവേശന പരീക്ഷ:
പേപ്പർ 1(ഫിസിക്സ് & കെമിസ്ട്രി): 2023 മെയ് 17, 10AM - 12.30PM
പേപ്പർ 2(മാത്തമാറ്റിക്സ്): 2023 മെയ് 17, 2.30PM - 5PM
(Online ആയി രജിസ്റ്റർ ചെയ്യുന്നതിന് ഒരു ഇ-മെയിൽ ഐഡി, കുട്ടിയുടെ അല്ല എങ്കിൽ രക്ഷാകർത്താവിന്റെ മൊബൈൽ നമ്പർ എന്നിവ ആവശ്യം ആണ്. പ്രധാനപ്പെട്ട അറിയിപ്പുകൾ, പാസ്സ്‌വേർഡ് മറന്നു പോയാൽ OTP എന്നിവ ഇ-മെയിൽ / മൊബൈൽ ഫോണിൽ ആണ് വരുന്നത്. രജിസ്റ്റർ ചെയ്ത ശേഷം ലഭിക്കുന്ന Application Number/Password ഉപയോഗിച്ച് കൊണ്ട് candidate ലോഗിനിൽ പ്രവേശിക്കുക) വിശദ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്കുകൾ ഉപയോഗിക്കുക.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
Loading...
0 Comments