Breaking

6/recent/ticker-posts

Header Ads Widget

Kerala SSLC Result 2023 | എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ വൈകീട്ട് മൂന്നിന് | പരീക്ഷാ ഫലം എങ്ങനെ അറിയാം? 


എസ്എസ്എല്‍സി പരീക്ഷാ ഫലം എങ്ങനെ അറിയാം? സൈറ്റുകൾ ഏതൊക്കെ?. നേരത്തെ 20ന് പ്രഖ്യാപിക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്.

എസ്എസ്‍എൽസി പരീക്ഷഫലം മെയ് 19ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നാളെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. നേരത്തെ 20ന് പ്രഖ്യാപിക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. പ്ലസ് ടു ഫലം മേയ് 25 നാണ് പ്രസിദ്ധീകരിക്കുക.

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് എസ്എസ്എൽസി ഫല പ്രഖ്യാപനം നടത്തുക. ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാൽ results.kite.kerala.gov.in എന്ന വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാൻ കഴിയും. ഇതിന് പുറമെ sslcexam.kerala.gov.in എന്ന സൈറ്റിലും ഫലം ലഭ്യമാകും. പിആർഡി വെബ്സൈറ്റുകളിലും സർക്കാരിന്‍റെ മറ്റ് ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാനുള്ള അവസരവും ഒരുക്കും. 

ഈ വർഷം 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളുമാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. സർക്കാർ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികളാണ് പരീക്ഷ എഴുതിയത്. എയ്ഡഡ് സ്കൂളുകളിൽ ആകെ 2,51,567 കുട്ടികളും അൺ എയ്ഡഡ് സ്‌കൂളുകളിൽ ആകെ 27,092 കുട്ടികളും പരീക്ഷ എഴുതി. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും ഇത്തവണ പരീക്ഷ എഴുതി.

എസ്എസ്എല്‍സി പരീക്ഷാ ഫലം എങ്ങനെ അറിയാം? ഫലം പ്രഖ്യാപിച്ചാല്‍ താഴെ നൽകിയിരിക്കുന്ന വെബ്‌സൈറ്റുകളിലൂടെയും മൊബൈൽ ആപ്പിലൂടെയും ഫലം അറിയാം

ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
വെബ്സൈറ്റുകളിലെ ഹോം പേജിലെ SSLC Result എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
പുതിയൊരു ലോഗിന്‍ വിന്‍ഡോ സ്‌ക്രീനില്‍ തെളിഞ്ഞ് വരും. രജിസ്‌ട്രേഷന്‍ നമ്പറും, ജനന തിയതിയും നല്‍കിയ ശേഷം സബ്മിറ്റ് ചെയ്യുക. പരീക്ഷാ ഫലം കാണാന്‍ സാധിക്കും. അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.

ഫലം മൊബൈൽ ആപ്പ് വഴി എങ്ങനെ അറിയാം?
    ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സഫലം എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക.
    രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകുക.
    അടുത്ത വിൻഡോയിൽ ഫലം കാണാൻ സാധിക്കും.


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments