Breaking

6/recent/ticker-posts

Header Ads Widget

ചന്ദ്രയാൻ 3 വിക്ഷേപണം വിജയകരം, പ്രതീക്ഷയുടെ ചിറകിലേറി ISRO

ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3ന്റെ വിക്ഷേപണം വിജയകരം


ISRO launched India’s third lunar mission Chandrayaan-3 perched on GSLV Mark 3 heavy-lift launch vehicle, named ‘Bahubali’ rocket, at 2.35 p.m. from Sri Harikota
ഇ​ന്ത്യ​യു​ടെ​ ​മൂ​ന്നാം​ ​ചാ​ന്ദ്ര​ദൗ​ത്യമായ ചന്ദ്രയാൻ 3 വിക്ഷേപിച്ചു.​ ക്രയോജനിക് എഞ്ചിൻ പ്രവർത്തിച്ചു തുടങ്ങി. ​ഉ​ച്ച​യ്‌​ക്ക് 2.35​ന് ​ശ്രീ​ഹ​രി​ക്കോ​ട്ട​യി​ൽവച്ചാണ് ചന്ദ്രയാൻ 3 ​വി​ക്ഷേ​പിച്ചത്.​ വിക്ഷേപിച്ച് 22 ാം മിനിറ്റിലാണ് ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയത്. ഓഗ​സ്റ്റ് 24​ന് ​പു​ല​ർ​ച്ചെ​ ​ച​ന്ദ്ര​യാ​നി​ലെ​ ​റോ​വ​ർ​ ​ചന്ദ്രനിലി​റ​ങ്ങു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.

നിശ്ചിത സമയത്തിനുള്ളില്‍ നിശ്ചയിച്ചപ്രകാരം ഭൂമിയുടെ ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍ 3 പേടകം വിജയകരമായി സ്ഥാപിച്ചതായി ഐഎസ്ആര്‍ഒ മേധാവി എസ്.സോമനാഥ് പറഞ്ഞു. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 റോക്കറ്റാണ് 3900 കിലോഗ്രാം ഭാരമുള്ള പേടകം വിക്ഷേപിക്കുന്നതിനായി ഉപയോഗിച്ചത്. വിക്രം ലാന്‍ഡറും പ്രജ്ഞാന്‍ റോവറുമാണ് വിക്ഷേപിച്ചത്. 

ഐ.​എ​സ്.​ആ​ർ.​ഒ.​യു​ടെ​ ​ഏ​റ്റ​വും​ ​ക​രു​ത്തു​റ്റ​ ​റോ​ക്ക​റ്റാ​യ​ ​ജി.​എ​സ്.​എ​ൽ.​വി.​മാ​ർ​ക്ക് 3​ ​എ​ന്ന 43.5 മീറ്റർ പൊക്കവും 4 മീറ്റർ വിസ്തീർണവുമുള്ള എൽവിഎം3 –എം4 റോക്കറ്റിലാണ് ​ച​ന്ദ്ര​യാ​ൻ 3നെ​ ​ഭ്ര​മ​ണ​പ​ഥ​ത്തി​ൽ​ ​എ​ത്തി​ക്കു​ന്ന​ത്.​ ​പിന്നീട് പേടകം സ്വയം ഭൂമിയെ ചുറ്റി ഭ്രമണപഥം ഉയർത്തും. ആറു ദിവസത്തിന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും. 40 ദിവസമെടുത്ത് ചന്ദ്രന് 100 കിലോമീറ്റർ അടുത്തെത്തും. ലാൻഡർ വേർപെട്ട് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യും.

ഇനി പ്രതീക്ഷയോടെയുള്ള നീണ്ട കാത്തിരിപ്പാണ്. ഒരു മാസത്തിനുശേഷം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം ചന്ദ്രയാൻ 3 സുരക്ഷിതമായി ലാൻഡ് ചെയ്യുന്നത് കാണുവാനുള്ള കാത്തിരിപ്പ്. ദൗത്യം വിജയം കാണുമ്പോള്‍ ചന്ദ്രനിൽ സുരക്ഷിതമായി ഒരു പേടകം ലാൻഡ് ചെയുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ അറിയപ്പെടും.
ചന്ദ്രയാന്‍ രണ്ടിന്റെ തുടര്‍ച്ചയാണ് ചന്ദ്രയാന്‍ 3 ദൗത്യം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡര്‍ സുരക്ഷിതമായി സോഫ്റ്റ് ലാന്‍ഡ് ചെയ്യിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഓഗസ്റ്റ് 23ന് അല്ലെങ്കിൽ 24ന് ചന്ദ്രയാന്‍ പേടകം ചന്ദ്രനിലിറക്കാനാണ് ഐഎസ്ആര്‍ഒ കണക്കുകൂട്ടുന്നത്.

വിക്ഷേപണ ശേഷം ചന്ദ്രയാന്‍ 3 യുടെ പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍ ലാന്റര്‍ മോഡ്യൂളിനെ ചന്ദ്രന്റെ 100 കിലോമീറ്റര്‍ പരിധിയിലുള്ള ഭ്രമണ പഥത്തിലെത്തിക്കും. പിന്നീട് ലാന്‍ഡര്‍ മോഡ്യൂള്‍ ആണ് ചന്ദ്രനില്‍ ഇറങ്ങുക. ഇതിനുള്ളിലാണ് റോവര്‍ സ്ഥാപിച്ചിട്ടുള്ളത്. ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്റിങ് ആയിരിക്കും ദൗത്യത്തിലെ ഏറ്റവും ശ്രമകരമായ ഘട്ടം.

ശാസ്ത്ര പഠനങ്ങളും അതിനുള്ള ഉപകരണങ്ങളും

ലാന്ററില്‍ സ്ഥാപിച്ചിട്ടുള്ള റേഡിയോ അനാട്ടമി ഓഫ് മൂണ്‍ ബൗണ്ട് ഹൈപ്പര്‍സെന്‍സിറ്റീവ് ഐയണോസ്ഫിയര്‍ ആന്റ് അറ്റ്‌മോസ്ഫിയര്‍ (RAMBHA) സംവിധാനം ഉപയോഗിച്ച് ചന്ദ്രോപരിതലത്തിലെ പ്ലാസ്മയുടെ (അയോണുകളും ഇലക്ട്രോണുകളും ) സാന്ദ്രതയും അതിനുണ്ടാകുന്ന മാറ്റങ്ങളും പരിശോധിക്കും. ചന്ദ്ര സര്‍ഫേസ് തെര്‍മോ ഫിസിക്കല്‍ എക്‌സ്പിരിമെന്റ് (ChaSTE) സംവിധാനം ഉപയോഗിച്ച് ധുവപ്രദേശത്തിനടുത്തുള്ള ചന്ദ്രോപരിതലത്തിന്റെ താപഗുണങ്ങളുടെ അളവുകള്‍ പരിശോധിക്കും.

ലാന്റ് ചെയ്ത സ്ഥലത്തിന് ചുറ്റുമുള്ള ഭൂകമ്പം അളക്കുന്നതിനും ചന്ദ്രന്റെ പുറംതോടിന്റെയും ആവരണത്തിന്റെയും ഘടന നിര്‍വചിക്കുന്നതിനുമായുള്ള ലൂണാര്‍ സിസീസ്മിക് ആക്റ്റിവിറ്റി ഉപകരണവും ലാന്ററിലുണ്ട്. ചാന്ദ്രവ്യവസ്ഥയുടെ ചലനാത്മകത പഠിക്കുന്നതിനായുള്ള ലേസര്‍ റെട്രോറിഫ്‌ളക്ടര്‍ അരേയും ലാന്ററിലുണ്ട്.

ഇതിന് പുറമെ ചന്ദ്രനിലെ മണ്ണും ശിലകളും പഠനവിധേയമാക്കുന്നതിനും രാസപദാര്‍ത്ഥങ്ങളെ കുറിച്ച് പഠിക്കുന്നതിനുമുള്ള ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ്, ആൽഫ പാര്‍ട്ടിക്കിള്‍ എക്‌സ്‌റേ സ്‌പെക്ടോമീറ്റര്‍ എന്നിവ റോവറിലും സ്ഥാപിച്ചിട്ടുണ്ട്. 

• ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments