Breaking

6/recent/ticker-posts

Header Ads Widget

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; 'സമ്പർക്കക്രാന്തി' മികച്ച നോവൽ

2022ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: മുഴുവൻ അവാർഡ് ജേതാക്കളും കൃതികളും അറിയാം.


Kerala Sahithya Academy Awards 2022 Announced. 
2022ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ഡോ. എം.എം. ബഷീര്‍, എന്‍. പ്രഭാകരന്‍ എന്നിവര്‍ക്ക് വിശിഷ്ടാംഗത്വം നല്‍കി ആദരിക്കും. ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, രതി സക്സേന, ഡോ. പള്ളിപ്പുറം മുരളി, ജോണ്‍ സാമുവല്‍, കെ.പി. സുധീര, ഡോ. കെ.പി. സുകുമാരന്‍ എന്നിവര്‍ക്കാണ് സമഗ്രസംഭാവനാപുരസ്കാരം. 

അവാർഡുകൾ: 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം.
• എൻ.ജി. ഉണ്ണിക്കൃഷ്ണൻ (കടലാസ് വിദ്യ - കവിത), 
• വി.ഷിനിലാൽ (സമ്പർക്കക്രാന്തി - നോവൽ), 
• പി.എഫ്. മാത്യൂസ് (മുഴക്കം - ചെറുകഥ), 
• എമിൽ മാധവി (കുമരു - നാടകം), 
• എസ്.ശാരദക്കുട്ടി (എത്രയെത്ര പ്രേരണകൾ - സാഹിത്യ വിമർശനം), 
• ജയന്ത് കാമിച്ചേരിൽ (ഒരു കുമരകംകാരൻെറ കുരുത്തംകെട്ട ലിഖിതങ്ങൾ - ഹാസ്യ സാഹിത്യം), 
• സി.എം. മുരളീധരൻ (ഭാഷാസൂത്രണം പൊരുളും വഴികളും - വൈജ്ഞാനിക സാഹിത്യം)
• കെ.സേതുരാമൻ (മലയാളി ഒരു ജനിതക വായന - വൈജ്ഞാനിക സാഹിത്യം)
• ബി.ആർ.പി. ഭാസ്‌കർ (ന്യൂസ് റൂം - ജീവചരിത്രം), 
• സി.അനൂപ് (ദക്ഷിണാഫ്രിക്കൻ പുസ്തകം - യാത്രാവിവരണം)
• ഹരിത സാവിത്രി (മുറിവേറ്റവരുടെ പാതകൾ - യാത്രാവിവരണം), 
• വി.രവികുമാർ (ബോദ്‌ലേർ - വിവർത്തനം) 
• ഡോ.കെ.ശ്രീകുമാർ (ചക്കരമാമ്പഴം - ബാലസാഹിത്യം). 
എൻഡോവ്‌മെന്റുകൾ: 
• ഡോ.പി.പി.പ്രകാശൻ (ഐ.സി. ചാക്കോ പുരസ്‌കാരം, ഭാഷാശാസ്ത്രം, വ്യാകരണം)
- 'ഭാഷാ സാഹിത്യപഠനം സൗന്ദര്യവും രാഷ്ട്രീയവും' 

• ജി.ബി. മോഹൻ തമ്പി (സി.ബി. കുമാർ അവാർഡ്, ഉപന്യാസം)
- തിരഞ്ഞെടുത്ത ലേഖനങ്ങൾ 

• ഷൗക്കത്ത് (കെ.ആർ. നമ്പൂതിരി അവാർഡ്, വൈദിക സാഹിത്യം)
- ഹൃദയം തൊട്ടത് 

• വിനിൽ പോൾ (ജി.എൻ. പിള്ള അവാർഡ്, വൈജ്ഞാനിക സാഹിത്യം)
- അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം 

• പി.പവിത്രൻ (കുറ്റിപ്പുഴ അവാർഡ്, സാഹിത്യ വിമർശനം)
- കോളനിയനന്തര വാദം - സംസ്കാര പഠനവും സൗന്ദര്യ ശാസ്ത്രവും 

• അലീന (കനകശ്രീ അവാർഡ്, കവിത)
- സിൽക്ക് റൂട്ട് 

• കെ.അഖിൽ (ഗീതഹിരണ്യൻ അവാർഡ്, ചെറുകഥ)
- നീലച്ചടയൻ 

• വി.കെ. അനിൽകുമാർ (തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം) 
- എഴുത്തച്ഛന്റെ രാമായണവും കേരളത്തിലെ ആധ്യാത്മിക പ്രതിരോധ പാരമ്പര്യവും 

• പ്രൊഫ.എം. അച്യുതൻ സ്മാരക എൻഡോവ്‌മെന്റ് അവാർഡ് പി.വി.സജീവിന് ലഭിച്ചു. 25,000 രൂപയും ഫലകവുമാണ് ലഭിക്കുക. 2020ലെ വിലാസിനി അവാർഡിന് ഡോ.പി.കെ. പോക്കർ അർഹനായി. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം. 

• മുപ്പതിനായിരം രൂപയും പൊന്നാടയും ഫലകവും അടങ്ങുന്ന സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, ഡോ.പള്ളിപ്പുറം മുരളി, ജോൺ സാമുവൽ, കെ.പി.സുധീര, ഡോ.രതി സാക്‌സേന, ഡോ.പി.കെ. സുകുമാരൻ എന്നിവർക്ക് നൽകും. 

• കേരള സാഹിത്യ അക്കാഡമി 2022ലെ വിശിഷ്ടാംഗത്വത്തിന് ഡോ. എം.എം. ബഷീറും എൻ.പ്രഭാകരനും അർഹരായി. അമ്പതിനായിരം രൂപയും രണ്ട് പവന്റെ സ്വർണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് അശോകൻ ചെരുവിൽ, സെക്രട്ടറി പ്രൊഫ. സി.പി. അബൂബക്കർ, അംഗം കെ.പി. രാമനുണ്ണി എന്നിവരും പങ്കെടുത്തു.

• ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments