Breaking

6/recent/ticker-posts

Header Ads Widget

2023 Nobel Prize Winners: Full List

2023 ലെ നോബല്‍ സമ്മാനം നേടിയവർ 


The Nobel Prizes are presented to recipients in Stockholm and Oslo in December. 
 

2023 Nobel Prize Winners: Full List
ഈ വർഷത്തെ നൊബേൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നു. ഇതുവരെ പ്രഖ്യാപിച്ച അവാർഡ് വിവരങ്ങൾ താഴെ നൽകുന്നു. ലോകത്തെ പ്രധാനപ്പെട്ട പുരസ്‍കാരങ്ങളിലൊന്നായ നൊബേല്‍ സമ്മാന പ്രഖ്യാപനം തിങ്കളാഴ്ച സാമ്പത്തിക നൊബേൽ പ്രഖ്യാപിക്കുന്നതോടെ പൂർത്തിയാകും.

✍️സമാധാന നൊബേൽ: സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടി, ഇറാനിൽ തടവിലുള്ള നർഗേസ്‌ മൊഹമ്മദിക്ക്‌

സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗേസ് മൊഹമ്മദിക്ക്. ഇറാനിലെ സ്ത്രീകളുടെ വിമോചനത്തിനും, അവകാശങ്ങൾക്കായി നടത്തിയ പോരാട്ടത്തിനുമാണ് പുരസ്‌കാരം. 
മനുഷ്യാവകാശങ്ങൾക്കായി ഇറാൻ ഭരണകൂടത്തിനെതിരെ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി 13 തവണ അറസ്റ്റിലായ വ്യക്തിയാണ് നർഗേസ് മുഹമ്മദി. 

ഇറാൻ ഭരണകൂടത്തിന്റെ മനുഷ്യാവകാശ വിരുദ്ധ നടപടികൾക്കെതിരായ പോരാട്ടങ്ങളുടെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന നർഗേസ് മുഹമ്മദി, ജയിലിൽ വച്ചാണ് പുരസ്കാര വാർത്ത അറിഞ്ഞത്. വിവിധ കുറ്റങ്ങൾ ചുമത്തി കൃത്യമായ വിചാരണ പോലും കൂടാതെ 31 വർഷത്തെ ജയിൽശിക്ഷയാണ് നർഗേസ് മുഹമ്മദിക്ക് വിധിച്ചിരിക്കുന്നത്.

✍️സാഹിത്യ നൊബേൽ നോർവീജിയൻ എഴുത്തുകാരൻ യോൻ ഫോസെയ്ക്ക്


2023 ലെ സാഹിത്യ നൊബേൽ പുരസ്കാരം നോർവീജിയൻ എഴുത്തുകാരൻ യോൻ ഫോസെയ്ക്ക്. നാടകം, നോവൽ, കവിത, ലേഖനം, ബാലസാഹിത്യം, വിവർത്തനം തുടങ്ങിയ ശാഖകളിലായി എഴുപതിലേറെ രചനകൾ നടത്തിയിട്ടുള്ള ഫോസെ യൂറോപ്പിലെ ഏറ്റവും പ്രശസ്തരായ സമകാല നാടകകൃത്തുക്കളിൽ ഒരാളാണ്. തന്റെ എഴുത്തിലൂടെ, നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമാകുകയായിരുന്നു ഫോസെ എന്ന് നൊബേൽ പുരസ്കാര സമിതി വിലയിരുത്തി. 

1959ൽ പടിഞ്ഞാറൻ നോർവെയിലെ ഹോഗിസൻ പട്ടണത്തിലായിരുന്നു യോൻ ഫോസെയുടെ ജനനം. 1983ൽ ആദ്യ നോവലായ റെഡ്,​ ബ്ലാക്ക് പ്രസിദ്ധീകരിച്ചു. 1989ൽ പുറത്തിറങ്ങിയ ബോട്ട് ഹൗസ് എന്ന നോവലിലൂടെ പ്രശസ്തനായി. ആൻഡ് വി വിൽ നെവർ ബി പാർട്ടഡ് ആണ് ആദ്യമായി അവതരിക്കപ്പെട്ട നാടകം. അതോടെ നാടകകൃത്ത് എന്ന നിലയിൽ ഫോസെ ശ്രദ്ധേയനായി. നാല്പതിലേറെ ഭാഷകളിൽ അദ്ദേഹത്തിന്റെ രചനകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്
✍️ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം പങ്കിട്ട് മൂന്ന് പേർ: അംഗീകാരം ഇലക്ട്രോൺ ഡൈനാമിക്സ് രംഗത്തെ പഠനത്തിന്

2023ലെ ഭാതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം മൂന്നുപേർ പങ്കിട്ടു. പിയറി അഗോസ്റ്റിനി, ഫെരെൻ ക്രവൂസ്, ആൻ ല്യൂലിയർ എന്നിവരാണ് സമ്മാനം പങ്കിട്ടെടുത്തത്. അറ്റോസെക്കൻഡ് ഫിസിക്സിലെ സംഭാവനകളെ പുരസ്കരിച്ചാണ് ഈ മൂന്നുപേർക്ക് സമ്മാനം നൽകുന്നത്. പ്രകാശത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന പരീക്ഷണങ്ങള്‍ രൂപപ്പെടത്തിയതാണ് ഭൗതികശാസ്ത്ര ഗവേഷകരായ മൂന്ന് പേരേയും നൊബേല്‍ സമ്മാനത്തിന് അർഹരാക്കിയിരിക്കുന്നത്. ഭൗതിക ശാസ്​ത്ര നൊബേൽ നേടുന്ന അഞ്ചാമത്തെ വനിതയാണ് ആൻ എൽ ഹുല്ലിയർ.

ഇലക്ട്രോണുകള്‍ ധ്രുതഗതിയില്‍ ചലിക്കുകയും അവയ്ക്ക് ഊര്‍ജമാറ്റം സംഭവിക്കുകയും ചെയ്യുമ്പോള്‍, അക്കാര്യങ്ങള്‍ കൃത്യമായി നിര്‍ണയിക്കാന്‍ മൂവരും ചേർന്ന് തയ്യാറാക്കിയ സൂക്ഷ്മപ്രകാശസ്പന്ദനങ്ങള്‍ സഹായിക്കുമെന്നും സ്വീഡിഷ് അക്കാദമി പറഞ്ഞു.

✍️വൈദ്യശാസ്ത്ര നോബേല്‍ സമ്മാനം 2023; കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച 2 ശാസ്ത്രജ്ഞര്‍ക്ക്

2023ലെ വൈദ്യശാസ്ത്ര നൊബേലിന് കാറ്റലിൻ കാരിക്കോ (ഹംഗറി), ഡ്രൂ വെ‌യ്സ്മാൻ (യുഎസ്) എന്നിവർ അർഹരായി. കോവിഡ്–19 വാക്സീൻ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലിനാണ് പുരസ്കാരം. വാക്സീനുകളിൽ സഹായകരമായ എംആർഎൻഎയുമായി (മെസഞ്ചർ ആർഎൻഎ) ബന്ധപ്പെട്ട പഠനമാണ് ഇവരെ പുസ്കാരത്തിന് അർഹരാക്കിയത്. കോവിഡ് വാക്സീന്‍ ഗവേഷണത്തിൽ ഉൾപ്പെടെ ഏറെ ഗുണകരമായ കണ്ടെത്തലായിരുന്നു ഇത്.

1955-ൽ സോൾനോക്കിൽ ജനിച്ച കാറ്റലിൻ കാരിക്ക്, സെഗെഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും പെൻസിൽവാനിയ യൂണിവേഴ്‌സിറ്റിയിലെ പെരെൽമാൻ സ്‌കൂൾ ഓഫ് മെഡിസിനിൽ അഡ്‌ജങ്ക്റ്റ് പ്രൊഫസറുമാണ്. അതേസമയം, ഡ്രൂ വെയ്സ്മാൻ വാക്‌സിൻ റിസർച്ചിൽ റോബർട്ട്സ് ഫാമിലി പ്രൊഫസറും ആർഎൻഎ ഇന്നൊവേഷനുകൾക്കായുള്ള പെൻ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ഡയറക്‌ടറുമാണ്.

എംആർഎൻഎയുമായി ബന്ധപ്പെട്ട ബേസ് മോഡിഫിക്കേഷനെപ്പറ്റിയായിരുന്നു ഇരുവരുടെയും പഠനം. കോവിഡ് വാക്സീൻ നിർമാണ സമയത്ത് ഈ പഠനം ഏറെ സഹായകമായി. കോടിക്കണക്കിനു പേരുടെ ജീവൻ രക്ഷിക്കുന്നതിലേക്കും ഇതു നയിച്ചു. എംആർഎൻഎ എങ്ങനെ രോഗപ്രതിരോധ സംവിധാനവുമായി ചേർന്നു പ്രവർത്തിക്കുന്നു എന്ന കണ്ടെത്തലാണ് ഇരുവരെയും നൊബേല്‍ സമ്മാനത്തിലേക്കു നയിച്ചതെന്നും സമിതി വ്യക്തമാക്കി.
✍️രസതന്ത്ര നൊബേൽ പങ്കിട്ട് മൂന്നുപേർ; മോംഗി ഗബ്രിയേല്‍ ബവേൻഡി, ലൂയിസ് ഇ ബ്രസ്, അലക്സി ഇവാനോവിച്ച് എകിമോവ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്

നാനോടെക്‌നോളജിയിൽ മുന്നേറ്റം നടത്തിയ മൂന്നു യു.എസ്. ഗവേഷകർ 2023 ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് അർഹരായി. ക്വാണ്ടം ഡോട്ടുകൾ കണ്ടെത്തി വികസിപ്പിച്ച മൗംഗി ജി. ബവേൻഡി, ലൂയിസ് ഇ. ബ്രുസ്, അലെക്‌സി ഐ. ഇക്കിമോവ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. 

നാനോടെക്‌നോളജിയിലെ ഗവേഷണത്തിനാണ് പുരസ്‌കാരം. ക്വാണ്ടം ഡോട്ട്, നാനോ പാര്‍ട്ടിക്കിള്‍സ് എന്നിവയുടെ കണ്ടുപിടിത്തവും വികസനവുമാണ് മൂവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ടെലിവിഷനും എല്‍.ഇ.ഡി. വിളക്കുകളും മുതല്‍ സര്‍ജറിയുടെ രംഗത്ത് വരെ നാനോ ഡോട്ടുകളുടെ കണ്ടെത്തല്‍ ഇന്ന് പ്രയോഗിക്കപ്പെടുന്നു.ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലോടെ, ഈ ശാസ്ത്രജ്ഞര്‍ നാനോടെക്നോളജിയില്‍ പുതിയ വിത്തു വിതയ്ക്കുകയാണ് ചെയ്തതെന്ന്, സ്വീഡിഷ് അക്കാദമിയുടെ വാര്‍ത്താക്കുറിപ്പ് പറയുന്നു

ഫ്രഞ്ച്, ടുണീഷ്യന്‍ വംശജനായ അമേരിക്കന്‍ രസതന്ത്രജ്ഞനാണ് മോംഗി ഗബ്രിയേല്‍ ബവേൻഡി. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറാണ്. മിച്ചല്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രി പ്രൊഫസറാണ് ലൂയിസ് ഇ ബ്രസ്. കൊളോയ്ഡല്‍ സെമി-കണ്ടക്ടര്‍ നാനോക്രിസ്റ്റലുകളുടെ കണ്ടുപിടുത്തക്കാരനാണ് അദ്ദേഹം. വാവിലോവ് സ്റ്റേറ്റ് ഒപ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണത്തില്‍ അര്‍ദ്ധചാലക നാനോക്രിസ്റ്റലുകള്‍ കണ്ടെത്തിയ റഷ്യന്‍ റരസതന്ത്ര ശാസ്ത്രജ്ഞനാണ് അലക്‌സി ഇവാനോവിച്ച് എകിമോവ്.

സമാധാന നൊബേല്‍ വെള്ളിയാഴ്ചയും തിങ്കളാഴ്ച സാമ്പത്തിക നൊബേലും പ്രഖ്യാപിക്കും.
പ്രധാന പഠന സഹായികൾ👇   

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments