Breaking

6/recent/ticker-posts

Header Ads Widget

KERALA TEACHER ELIGIBILITY TEST - KTET: Apply Now

കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്: ഏപ്രിൽ 17 മുതൽ മെയ് 02 വരെ അപേക്ഷിക്കാം


കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് - കെടെറ്റ് - ഇപ്പോൾ അപേക്ഷിക്കാം | KERALA TEACHER ELIGIBILITY TEST - K-TET: APPLY NOW

ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, സ്‌പെഷ്യൽ വിഭാഗം (ഭാഷാ യു.പി തലംവരെ /സ്‌പെഷ്യൽ വിഷയങ്ങൾ ഹൈസ്‌കൂൾതലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷയ്ക്ക് (കെടെറ്റ്) https://ktet.kerala.gov.in വഴി 17 മുതൽ മെയ് 02 വരെ അപേക്ഷിക്കാം. 

എല്‍.പി അധ്യാപകരാകാനുള്ള കാറ്റഗറി-I, യു.പിയിലേക്കുള്ള കാറ്റഗറി-II, ഹൈസ്‌കൂളിലേക്കുള്ള കാറ്റഗറി-III, ഭാഷാ അധ്യാപകര്‍, സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ എന്നിവര്‍ക്കായുള്ള കാറ്റഗറി-IV എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. 

ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി /എസ്.ടി/ഭിന്നശേഷി/കാഴ്ചപരിമിത വിഭാഗത്തിലുള്ളവർ 250 രൂപ വീതവും അടയ്‌ക്കണം. ഓൺലൈൻ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവയിലൂടെ പരീക്ഷാഫീസടയ്ക്കാം. ഓരോ കാറ്റഗറിക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങളടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.in ൽ. 

ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരു പ്രാവശ്യമേ അപേക്ഷിക്കാനാവൂ. ഫീസടച്ചു കഴിഞ്ഞാൽ തിരുത്തലുകൾ പാടില്ല. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി ജൂൺ 3

👉കെടെറ്റ് അപേക്ഷിക്കാൻ ഇവിടെ ക്ലിക്കുക (ഏപ്രിൽ 17 മുതൽ മെയ് 02 വരെ) 

Loading...

Post a Comment

0 Comments