KERALA PUBLIC SERVICE COMMISSION TENTATIVE EXAMINATION SCHEDULE OF POSTS NOTIFIED UP TO 31/12/2023
2024 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള വാർഷിക പരീക്ഷാകലണ്ടർ പി.എസ്.സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
വിവിധ വകുപ്പുകളിലെ ക്ലാർക്ക് (എൽ.ഡി.സി) തസ്തികയിലേക്ക് ജൂലായ്, ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലും, ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (എൽ.ജി.എസ്) തസ്തികയിലേക്ക് സെപ്തംബർ, ഒക്‌ടോബർ, നവംബർ മാസങ്ങളിലും പരീക്ഷ നടക്കും.
പൊലീസ് കോൺസ്റ്റബിൾ, വുമൺ പൊലീസ് കോൺസ്റ്റബിൾ, പൊലീസ് കോൺസ്റ്റബിൾ (മൗണ്ടട് പൊലീസ്), സിവിൽ എക്‌സൈസ് ഓഫീസർ തസ്തികകളിലേക്ക് മേയ്, ജൂൺ, ജൂലായ് മാസങ്ങളിലും വിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്‌കൂൾ ടീച്ചർ തസ്തികയിലേക്ക് ജൂൺ മുതൽ ആഗസ്റ്റ് വരെയും എൽ.പി.സ്‌കൂൾ ടീച്ചർ തസ്തികയിലേക്ക് ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിലും ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഒ.എം.ആർ.പരീക്ഷകൾ നടത്തും. ഇവയ്ക്ക് പ്രാഥമിക പരീക്ഷകൾ ഉണ്ടാകില്ല.
ബിരുദതല പൊതുപ്രാഥമിക പരീക്ഷയും മുഖ്യപരീക്ഷയും
ബിരുദം അടിസ്ഥാന യോഗ്യതയായുള്ള തസ്തികകൾക്ക് ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലായി പൊതുപ്രാഥമിക പരീക്ഷ നടത്തും. പൊതുപ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെടുന്ന അർഹതാ പട്ടികകളിൽ ഉൾപ്പെടുന്നവർക്ക് ആഗസ്ത്, സെപ്തംബർ, ഒക്‌ടോബർ മാസങ്ങളിലായി മുഖ്യപരീക്ഷ നടത്തും.
തദ്ദേശ സ്വയംഭരണ വകുപ്പിൽ സെക്രട്ടറി തസ്തികയുടെ മുഖ്യപരീക്ഷയ്ക്ക് ഒന്നര മണിക്കൂർ ദൈർഘ്യത്തിൽ 100 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകൾ ഒ.എം.ആർ മാതൃകയിൽ ഉണ്ടാകും. പേപ്പർ 1 പൊതുവിഷയങ്ങളും (ജനറൽ സ്റ്റഡീസ്), പേപ്പർ 2 തദ്ദേശ ഭരണ-വികസന തത്വങ്ങളും ആയിരിക്കും.
പത്താംതരം പൊതുപ്രാഥമിക പരീക്ഷയും മുഖ്യപരീക്ഷയും
ഓഫീസ് അറ്റൻഡന്റ് തസ്തികകൾക്ക് ഒക്‌ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി പൊതുപ്രാഥമിക പരീക്ഷ നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന അർഹതാ പട്ടികകളിൽ ഉൾപ്പെടുന്നവർക്ക് 2025 മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ മുഖ്യ പരീക്ഷ നടത്തും. വിശദമായ സിലബസുകൾ വെബ്‌സൈറ്റിൽ അതാത് മാസങ്ങളിലെ പരീക്ഷാ കലണ്ടറിനൊപ്പം പിന്നീട് പ്രസിദ്ധീകരിക്കും.
YouTube Video Channel - Click herePSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS (English) -> Click hereCURRENT AFFAIRS QUESTIONS (Malayalam) -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...
0 Comments