Breaking

6/recent/ticker-posts

Header Ads Widget

Barbie Doll

ബാർബി എന്ന വിസ്മയം 
ബാർബിയെക്കുറിച്ച് കേൾക്കാത്തവരായി ആരുമില്ല.
അമേരിക്കയിലെ ലൊസാഞ്ചല്‍സിലാണ് ബാര്‍ബിയുടെ ജന്മവീട്. അവിടെ മാറ്റല്‍സ് ഡിസൈന്‍ സ്റ്റുഡിയോയിലാണ് ബാര്‍ബി പിറവിയെടുക്കുന്നത്. 1959 മാര്‍ച്ച് 9- അന്നാണ് ന്യൂയോര്‍ക്കിലെ അമേരിക്കന്‍ ടോയ് ഫെയറില്‍ ആദ്യത്തെ ബാര്‍ബി അവതരിക്കുന്നത്. മാറ്റല്‍സ് സ്റ്റുഡിയോയുടെ സഹ സ്ഥാപക റൂത്ത് ഹാന്‍ഡ്‍ലര്‍ ആണ് ബാര്‍ബിയുടെ സ്രഷ്ടാവ്. സ്വന്തം കുട്ടികള്‍ക്കുവേണ്ടിയാണ് റൂത്ത് ആദ്യത്തെ ബാര്‍ബിയെ സൃഷ്ടിക്കുന്നതും.

റൂത്തിന്റെ മകള്‍ ബാര്‍ബറയ്ക്ക് വളരെക്കുറിച്ച് കളിപ്പാട്ടങ്ങളേ ഉണ്ടായിരുന്നുള്ളൂ. എല്ലാം ബേബി ഡോള്‍സ്. ഒരു വ്യത്യസ്തതയ്ക്കുവേണ്ടി റൂത്ത് ബാര്‍ബിയെ സൃഷ്ടിച്ചു. ബാര്‍ബറ എന്നു പേര് ചുരുങ്ങിയാണ് ബാര്‍ബിയായത്. അങ്ങനെ റൂത്തിന്റെ ബാര്‍ബി ആറു പതിറ്റാണ്ടായി ലോകത്തിന്റെ ബാര്‍ബിയായി. ആദ്യത്തെ വര്‍ഷം തന്നെ വില്‍പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ടായിരുന്നു ബാര്‍ബി തുടങ്ങിയത്. മൂന്നുലക്ഷം ബാര്‍ബി ഡോളുകളാണ് ആദ്യവര്‍ഷം വിറ്റുപോയത്.

ഇന്നുകാണുന്ന അതേ രീതിയിലായിരുന്നില്ല ബാര്‍ബിയുടെ തുടക്കം. അവളുടെ ശരീരത്തിലും വസ്ത്രത്തിലുമൊക്കെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. കാലത്തിനനുസരിച്ച്, മറിവന്ന ഫാഷന്‍ സങ്കല്‍പങ്ങള്‍ക്കനുസരിച്ച്. കറുത്ത നിറത്തിലും ബാര്‍ബി മാര്‍ക്കറ്റില്‍ എത്തിയിട്ടുണ്ട്.

ലൊസാഞ്ചല്‍സിലെ രാജ്യാന്തര വിമാനത്താവളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന മാറ്റല്‍സ് സ്റ്റുഡിയോയില്‍ നൂറോളം പേര്‍ ജോലി ചെയ്യുന്നുണ്ട്.

ആദ്യം ബാര്‍ബിയുടെ ഒരു സ്കെച്ച് തയാറാക്കുകയാണ് ചെയ്യുന്നത്. പിന്നീട് വിദഗ്ധര്‍ 3 ഡി സാങ്കേതികവിദ്യവരെ ഉപയോഗിച്ച് ഓരോന്നാരോന്നായി ബാര്‍ബിയുടെ ഡിസൈന്‍ പൂര്‍ത്തിയാക്കുന്നു. 12 മാസം മുതല്‍ 18 മാസം വരെയെടുക്കും ഒരു പുതിയ ബാര്‍ബിയുടെ ഡിസൈന്‍ പൂര്‍ത്തിയാകാന്‍. അതിനുശേഷം ചൈനയിലെയും ഇന്‍ഡൊനേഷ്യയിലെയും ഫാക്ടറികളിലേക്ക് ഡിസൈന്‍ അയച്ചുകൊടുക്കുന്നു. ലക്ഷക്കണക്കിനു ബാര്‍ബികള്‍ ഓരോ തമലുറയ്ക്കും വേണ്ടി പിറവിയെടുക്കുന്നു. മാര്‍ക്കറ്റിലെത്തുന്നു. 60 കൊല്ലത്തിലധികമായി പാവകളുടെ വിപണിയിലെ പ്രധാന സാന്നിധ്യമാണ് ബാർബി പാവ.എണ്ണമറ്റ വിവാദ വിഷയങ്ങളാണ് തന്റെ ചെറിയ വസ്ത്രങ്ങളിലൂടെയും തന്നെകുറിച്ചുള്ള അനുകരണങ്ങളിലൂടെയും ബാർബി പാവക്കുള്ളത്.

ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഉത്സവങ്ങളില്‍ ഒന്നായ മെറ്റ്‌ ഗാലയില്‍ 2019 ല്‍ ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയും ശ്രദ്ധ നേടി. എന്നാല്‍ വ്യത്യസ്തത കൊണ്ട് പ്രിയങ്കയുടെ വസ്ത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ലൂയിസ് കാരളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വസ്ത്രമായിരുന്നു പ്രിയങ്ക ധരിച്ചിരുന്നത്. എന്നാല്‍ ബാര്‍ബി ഡോള്‍ ലുക്കിലാണ് ദീപിക എത്തിയത്. സാക് പോസണ്‍ ഒരുക്കിയ പിങ്ക് ഗൗണായിരുന്നു ദീപികയുടെ വേഷം. താരത്തിന്റെ മുടി ഒരുക്കിയത് സ്‌റ്റെലിസ്റ്റ് ഗബ്രിയേല്‍ ജോര്‍ജിയോയാണ്, ദീപികയുടെ ഹെയര്‍ സ്‌റ്റൈലും ഏറെ ശ്രദ്ധ പിടിച്ചു പറ്റിരുന്നു.

PSC RANK LISTS ---> Click here
PSC SHORT LISTS -> Click here
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
CURRENT AFFAIRS -> Click here
PSC Solved Question Papers ---> Click here 

* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments