Breaking

6/recent/ticker-posts

Header Ads Widget

PSC Exams Postponed due to COVID-19

കോവിഡ് 19: മാര്‍ച്ച് 20 വരെയുള്ള പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു
സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു. 17, 18, 19 തീയതികളിലെ എഴുത്തു പരീക്ഷയും 11, 12 തീയതികളിലെ കായികക്ഷമതാ പരീക്ഷകളുമാണ് മാറ്റിയത്.
11.03.2020-ലെ വകുപ്പുതല പരീക്ഷ  05.04.2020 തീയതിയിലേക്ക് മാറ്റി.

പി.ഏസ്‌.സി. പരിക്ഷ, പ്രമാണപരിശോധന, സര്‍വീസ്‌ വെരിഫിക്കേഷന്‍ മുതലായവ മാറ്റിവച്ചു 
കൊറോണ വൈറസ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്റെ എല്ലാ ഓഫീസുകളിലും പഞ്ചിംഗ്‌ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. പ്രമാണപരിശോധന, സര്‍വീസ്‌ വെരിഫിക്കേഷന്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ നേരിട്ട നിയമനശിപാര്‍ശ നല്‍കല്‍ എന്നിവ മാര്‍ച്ച്‌ 20 വരെ നിര്‍ത്തിവച്ചിരിക്കുന്നു. 2020 മാര്‍ച്ചില്‍ നടത്താനിരുന്ന കാറ്റഗറി നമ്പര്‍ 331/18, 332/18, 333/18, 334/18 എന്നീ വിജ്ഞാപനങ്ങള്‍ പ്രകാരമുള്ള റിപ്പോര്‍ട്ടര്‍ ഗ്രേഡ്‌ 2 (മലയാളം), കാറ്റഗറി നമ്പര്‍ 539/17, 134/11 വിജ്ഞാപനങ്ങള്‍ പ്രകാരമുളള കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്‌ ഗ്രേഡ്‌ 2 (പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കുളള നിയമനം, പട്ടികവര്‍ഗ്ഗക്കാര്‍ക്ക്‌ മാത്രം) എന്നീ തസ്തികകളുടെ ഡികറ്റേഷന്‍ ടെസ്റ്റ്‌,
കാറ്ററി നമ്പര്‍ 41/19 വിജ്ഞാപന പ്രകാരം പോലീസ്‌ കോണ്‍സ്റ്റബിള്‍ (ഐ.ആര്‍.ബി.) തസ്തികയുടെ ഒ.എം.ആര്‍. പരീക്ഷ എന്നിവ മാറ്റി വച്ചിരിക്കുന്നു. മാര്‍ച്ച്‌ 20 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന കാറ്റഗറി നമ്പര്‍ 120/17 വിജ്ഞാപന പ്രകാരമുള്ള ഫോറസ്റ്റ്‌ ഡ്രൈവര്‍, കാറ്റഗറി നമ്പര്‍ 65/18 വിജഞാപന പ്രകാരമുള്ള എറണാകുളം ജില്ലയിലെ സിവില്‍ എക്സൈസ്‌ ഓഫീസര്‍ (എന്‍.സി.എ. -എസ്‌.സി.സി.സി.), കാറ്റഗറി നമ്പര്‍ 653/17 വിജ്ഞാപന പ്രകാരമുളള വനിതാ പോലീസ്‌ കോണ്‍സ്റ്റബിള്‍, കാറ്റഗറി നമ്പര്‍
626/17 മുതല്‍ 634/17 വരെയുളള വിവധ എന്‍.സി.എ. സമുദായങ്ങള്‍ക്ക്‌ വേണ്ടി വിജ്ഞാപനം ചെയ്ത വനിതാ പോലീസ്‌ കോണ്‍സ്റ്റബിള്‍ എന്നീ തസ്തികകളുടെ കായികക്ഷമതാപരീക്ഷ മാറ്റിവച്ചു. മാര്‍ച്ച്‌ 11 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വകുപ്പുതല ഓണ്‍ലൈന്‍ പരീക്ഷ ഏപ്രില്‍ 5 ലേയ്ക്ക്‌ മാറ്റി നിശ്ചയിച്ചിരിക്കുന്നു. വകുപ്പുതല പരീക്ഷകളുടെ സര്‍ട്ടിഫിക്കുറ്റുകളുടെ നേരിട്ടുളള വിതരണം മാര്‍ച്ച്‌ 20 വരെ നിര്‍ത്തിവച്ചിരിക്കുന്നു. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള അഭിമുഖങ്ങള്‍ക്ക്‌ മാറ്റമില്ല. എന്നാല്‍ കോവിഡ്‌ 19 വ്യാപനം കാരണമായി അഭിമുഖത്തില്‍ പങ്കെടുക്കാ൯ കഴിയാത്തവര്‍ക്ക്‌ മറ്റൊരു അവസരം നല്‍കുന്നതാണ്‌.
മാറ്റിയ പരീക്ഷകള്‍ കാണാം -ഇവിടെ ക്ലിക്കുക 

സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
സ്‌കൂളുകൾക്ക് അവധി 
സംസ്ഥാനത്തെ അംഗൻവാടി മുതൽ ഏഴു വരെയുള്ള ക്ലാസുകൾ മാർച്ച് മാസത്തിൽ പൂർണമായി അടച്ചിടും. സി ബി എസ് ഇ, ഐ സി എസ് സി തുടങ്ങി എല്ലാവർക്കും അവധി ബാധകമായിരിക്കും.

ഏഴാം ക്ലാസ് വരെ പരീക്ഷ ഉണ്ടായിരിക്കില്ല. സ്പെഷ്യൽ ക്ലാസ്, ട്യൂഷൻ ക്ലാസുകൾ എന്നിവയും ഒഴിവാക്കും. മദ്രസകളും, ട്യൂട്ടോറിയൽ സ്ഥാപനങ്ങളും അടച്ചിടും. അതേസമയം, 8, 9, 10, 12 എന്നീ ക്ലാസുകളിലെ പരീക്ഷ കൃത്യമായി നടക്കും. എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുണ്ടാകുമെങ്കിലും ക്ലാസുകള്‍ ഉണ്ടായിരിക്കില്ല.

അതിനിടെ, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്‌സ് ടെസ്റ്റ് എന്നിവയ്ക്ക് ഒരാഴ്ചത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ടെസ്റ്റ് നടത്തേണ്ടി വന്നാല്‍ ഉദ്യോഗസ്ഥരും ടെസ്റ്റില്‍ പങ്കെടുക്കുന്നവരും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും മാസ്‌ക് ധരിക്കുകയും വേണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.

PSC RANK LISTS ---> Click here
PSC SHORT LISTS -> Click here
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
CURRENT AFFAIRS -> Click here
PSC Solved Question Papers ---> Click here 

* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments