കടമ്മനിട്ട രാമകൃഷ്ണൻ (1935 -2008)
കേരളത്തിലെ അറിയപ്പെടുന്ന കവിയും രാഷ്ട്രീയ, സാസ്കാരിക പ്രവര്‍ത്തകനുമായിരുന്നു കടമ്മനിട്ട രാമകൃഷ്ണന്‍ 1935 മാർച്ച് 22 ന് പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട എന്ന ഗ്രാമത്തിലാണ് ജനിച്ചത്. അച്ഛൻ പടയണി ആചാര്യനായിരുന്ന മേലേത്തറയിൽ രാമൻ നായർ, അമ്മ കുട്ടിയമ്മ. ബിരുദ പഠനത്തിനുശേഷം കൊൽക്കത്തയിലേക്കു പോയി. പിന്നീട് മദ്രാസിലെത്തി 1959ൽ പോസ്റ്റൽ ഓഡിറ്റ് ആൻഡ് അക്കൌണ്ട്സ് വകുപ്പിൽ ഉദ്യോഗം സ്വീകരിച്ചു. 1967 മുതൽ 1992ൽ വിരമിക്കുന്നതുവരെ തിരുവനന്തപുരത്തായിരുന്നു ജോലി.
പടയണിത്താളത്തില്‍ മലയാളകവിതയ്ക്ക് പുത്തനുണര്‍വ്വും ഉന്മേഷവും നല്കി പുതിയൊരു ആലാപന വഴിയില്‍ കവിതയെ എത്തിച്ച കവിയും രാഷ്ട്രീയ, സാസ്കാരിക പ്രവർത്തകനുമായിരുന്നു കടമ്മനിട്ട രാമകൃഷ്ണൻ. 1960കളിൽ കേരളത്തിൽ ശക്തമായിരുന്ന നക്സലേറ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം രാമകൃഷ്ണന്റെ രചനകളിൽ നിഴലിക്കുന്നുണ്ട്. സമകാലികരായ കവികളിലധികവും പ്രകൃതി കേന്ദ്രീകൃത രചനകളിൽ ശ്രദ്ധയൂന്നിയപ്പോൾ മനുഷ്യകേന്ദ്രീകൃതമായിരുന്നു കടമ്മനിട്ടയുടെ കവിതകൾ. രചനകള്‍ ആധുനികരൂപം കൈക്കൊണ്ടവയായിരുന്നെങ്കിലും ഭാഷയും ഭാവവും ആത്മാവും തികച്ചും ഗ്രാമീണതയെ വിളിച്ചോതിയെന്നതാണ് കടമ്മനിട്ട കവിതകളുടെ എടുത്തു പറയാവുന്ന പ്രത്യേകത. കേരളത്തിന്റെ നാടോടി സംസ്കാരത്തെയും കടമ്മനിട്ട ഗ്രാമത്തിലെ പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് കടമ്മനിട്ട രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത്. 1970കൾക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളിൽ സജീവ പ്രവർത്തകനായി.
1965 ല്‍ ആണ് ആദ്യമായി 'ഞാന്‍ ' എന്ന കവിത പ്രസിദ്ധീകരിക്കുന്നത് . 1976 ല്‍ ആദ്യ പുസ്തകം പ്രസിദ്ധീകൃതമായി. മലയാളത്തിലെ കാവ്യാസ്വാദകരുടെ ഭാവുകത്വത്തില്‍ കൊടുങ്കാറ്റു വിതച്ച 'കുറത്തി' പ്രസിദ്ധീകരിച്ചത് 'ബോധി' എന്ന മാസികയിലായിരുന്നു, 1978ല്‍ . പിന്നീട് 75 ലേറെ പുസ്തകങ്ങള്‍ പലപ്പോഴായി അദ്ദേഹം മലയാളസാഹിത്യത്തിനു സമ്മാനിച്ചു. 1995-ൽ ആറന്മുള എംഎൽഎ ആയി നിയമസഭയിൽ എത്തി. 1996-ൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റായി. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ‘കേരള കവിത’ എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരുമായിരുന്നു.
ജനകീയ കവിതയെന്നോ ജനപ്രിയ കവിതയെന്നോ വിശേ ഷിപ്പിക്കാവുന്ന അദ്ദേഹത്തിന്റെ രചനകള്‍ മലയാള കവിതയില്‍ േവറിട്ടൊരു പന്ഥാവായി നില നില്‍ കുന്നു. അര്‍ബുദബാധയെത്തുടര്‍ന്ന് 2008 മാര്‍ച്ച് 31-ന് അദ്ദേഹം അന്തരിച്ചു.
പ്രധാനകൃതികൾ
കുറത്തി, കടിഞ്ഞൂൽപൊട്ടൻ, മിശ്രതാളം, മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു, കടമ്മനിട്ടയുടെ കവിതകൾ, വെള്ളിവെളിച്ചം, ഗോദോയെ കാത്ത് (സാമുവൽ ബക്കറ്റിന്റെ “വെയ്റ്റിംഗ് ഫോർ ഗോദോ” എന്ന നാടകത്തിന്റെ വിവർത്തനം), സൂര്യശില (ഒക്ടാവിയോ പാസിന്റെ “സൺസ്റ്റോൺ” എന്ന കൃതിയുടെ വിവർത്തനം), കോഴി
പുരസ്കാരങ്ങൾ
* കടമ്മനിട്ടയുടെ കവിതകൾ എന്ന പുസ്തകം 1982ൽ ആശാൻ പുരസ്കാരവും കേരള സാഹിത്യ അക്കാദമി പുരസ്കാരവും നേടി.
* അബുദാബി മലയാളി സമാജം പുരസ്കാരം.
* ന്യൂയോർക്കിലെ മലയാളം ഇന്റർനാഷണൽ ഫൌണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം.
* മസ്കറ്റ് കേരള സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ പുരസ്കാരം.
< മറ്റ് പ്രധാന പഠനകുറിപ്പുകൾക്കായി ഇവിടെ ക്ലിക്കുക>
<കൂടുതൽ കാര്യങ്ങൾ പഠിക്കാനായി ഇവിടെ ക്ലിക്കുക>
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS -> Click here
PSC Degree Level Questions & Answers - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here

PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
Loading...
0 Comments