Breaking

6/recent/ticker-posts

Header Ads Widget

Uranus: William Herschel

യുറാനസ്; വില്യം ഹെർഷൽ
സൗരയൂഥത്തിലെ ഏഴാമത്തെ ഗ്രഹമാണ് യുറാനസ്.   ടെലസ്കോപ്പ് ഉപയോഗിച്ച് ആദ്യമായി കണ്ടുപിടിച്ച ഗ്രഹമാണ് യുറാനസ്. 1781 മാർച്ച് 13-ന് സംഗീതജ്ഞനായ ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ വില്യം ഹെർഷൽ ആണ്‌ യുറാനസ് കണ്ടെത്തിയത്.  ഹെര്‍ഷല്‍ തന്നെയാണ് യുറാനസ്സിന്റെ രണ്ട് ചന്ദ്രന്മാരെ -ടൈറ്റാനിയ, ഓബെറോണ്‍- കണ്ടുപിടിച്ചതും. മറ്റ് രണ്ട് ചന്ദ്രന്മാരെ -ഏരിയലിനെയും ഉംബ്രിയേലിനെയും- കണ്ടുപിടിച്ചത് വില്യം ലാസ്സല്‍ എന്ന വാന നിരീക്ഷകനാണ്. 480കി. മീ. മാത്രം വ്യാസമുള്ള അഞ്ചാമത്തെ ചന്ദ്രന്‍ മിറാന്‍ഡയെ കണ്ടുപിടിച്ചത് 1948ലാണ്.സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഗ്രഹമാണ്‌ യുറാനസ്. 
കുട്ടിക്കാലത്തു തന്നെ ഇംഗ്ളണ്ടിലെത്തി അവിടെ ശാസ്ത്രീയ സംഗീത കച്ചേരികള്‍ നടത്തിയിരുന്ന ഹെര്‍സ്കെല്‍ അക്കാലത്ത് പാട്ടുകാരനായാണ് അറിയപ്പെട്ടിരുന്നത്. 1773 മുതലാണ് വാന ശാസ്ത്രത്രത്തിലുള്ള അദ്ദേഹത്തിന്‍റെ താത്പര്യവും വര്‍ധിച്ചത്. യുറാനസിന്‍റെ കണ്ടു പിടിത്തം ഹെര്‍സ്കെലിന്‍റെ ജീവിതത്തില്‍ വഴിത്തിരിവായി. മുഴുവന്‍ സമയ വാന ശാസ്ത്രജ്ഞനായി അദ്ദേഹം മാറുകയും ചെയ്തു. യുറാനസ് കണ്ടു പിടിച്ച ഹെര്‍സ്കെലിനെ റോയല്‍ സൊസൈറ്റി അംഗമാക്കി. കോവ്ലെ മെഡിലിന് അദ്ദേഹം അര്‍ഹനായി. കൊട്ടാരം വാന നിരീക്ഷകനായി നിയമിച്ചു. ഇക്കാലത്ത് നല്ല ദൂരദര്‍ശനികള്‍ ഉണ്ടാക്കി ഹെര്‍സ്കെല്‍ പണമുണ്ടാക്കിയിരുന്നു. ഹെർഷലിന്റെ ഏറ്റവും പ്രശസ്തമായ കണ്ടെത്തലുകൾ യുറാനസ് ആയിരുന്നു.  ബ്രിട്ടീഷ് രാജാവായിരുന്ന ജോര്‍ജിന്‍റെ നക്ഷത്രം എന്ന അര്‍ത്ഥത്തില്‍ ജോര്‍ജിയം സിഡസ് എന്നാണ് ആദ്യം പേരിട്ടിരുന്നത്.  ജോഹാന്‍ ബോഡെയാണ് യുറാനസ് എന്ന പേരിട്ടത്. ഔറാനോസ് എന്ന ഗ്രീക്ക് ദേവതയുടെ പേരാണ് ഈ ഗ്രഹത്തിന് നല്‍കിയിരിക്കുന്നത്.

യുറാനസ് 98 ഡിഗ്രി ചെരിവില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഗ്രഹമാണ്. മറ്റെല്ലാ ഗ്രഹങ്ങളും അച്യുതണ്ടിനോട് ലംബമായി കറങ്ങുമ്പോള്‍ യുറാനസ് മാത്രം തിരശ്ചീനമായാണ് കറങ്ങുന്നത്. അതിനാല്‍ യുറാനസ് സൂര്യന് ചുറ്റും കിടന്നുരുളുകയാണെന്ന് പറയാം. ഇതുകാരണം യുറാനസ്സിന്റെ ധ്രുവങ്ങളില്‍ 42വര്‍ഷം നീളുന്ന പകലും രാത്രിയുമാണ്.
ഏഴാമത്തെ ഗ്രഹമായ യുറാനസ് ഭൂമിയുടെ നാലു മടങ്ങ് വലിപ്പവും 14 മടങ്ങ് ദ്രവ്യമാനമുണ്ട്. വാതക ഭീമനാണ് യുറാനസ് ഗ്രഹം.
ഭ്രമണത്തിനിടെ ദ്രുവപ്രദേശം ഭൂമിക്കും സൂര്യനും നേരെയാകുന്നു.  യുറാനസിന് കുറഞ്ഞത്‌ 27 ഉപഗ്രഹങ്ങൾ ഉണ്ടെന്നുകണ്ടെത്തിയിട്ടുണ്ട്‌. മിറാൻഡ എന്ന ഉപഗ്രഹമാണ് ഇതിൽ ഏറ്റവും പ്രധാനം. നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും തലതിരിഞ്ഞ ഗ്രഹം ഏതെന്ന ചോദ്യത്തിന് ഒരൊറ്റയുത്തരമേയുള്ളൂ യുറാനസ്.

ഭൂമിയുടെ നാലിരട്ടി വലിപ്പമുള്ള യുറാനസിനെക്കുറിച്ച് വളരെക്കുറിച്ച് വിവരങ്ങള്‍ മാത്രമാണ് നമുക്കുള്ളത്. മനുഷ്യനിര്‍മ്മിതമായ ഒരേയൊരു വസ്തുവിന് മാത്രമാണ് യുറാനസിന് അടുത്തെങ്കിലുമെത്താനായിട്ടുള്ളത്. 1986ല്‍ വോയേജര്‍ 2 ആയിരുന്നു അത്. വോയേജര്‍ -2 ബഹിരാകാശ യാനം മാത്രമേ യുറാനസ്സിനെയും നെപ്ട്യൂണിനെയും സന്ദര്‍ശിച്ചിട്ടുള്ളൂ.

ചീഞ്ഞുനാറുന്ന ഗ്രഹം 
സൗരയൂഥത്തില്‍ 'ചീഞ്ഞുനാറുന്ന' ഒരു ഗ്രഹമുണ്ട്. ചീഞ്ഞമുട്ടയോ പോലെയോ 'കീഴ് വായു' പോലെയോ ആണ് യുറാനസിലെ അന്തരീക്ഷ ഗന്ധമെന്ന് പറയുന്നത് ശാസ്ത്രജ്ഞര്‍ തന്നെയാണ്. ഹൈഡ്രജന്‍ സള്‍ഫൈഡിന്റേയും അമോണിയയുടെയും രാസമിശ്രിതമാണ് യുറാനസിന്റെ അന്തരീക്ഷം നിറഞ്ഞിരിക്കുന്നതെന്ന് നേച്ചര്‍ ആസ്‌ട്രോണമിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ശാസ്ത്രജ്ഞര്‍ പറയുന്നു. ഹവായിയിലെ മൗന കീയിലുള്ള 8-മീറ്റര്‍ ജെമിനി നോര്‍ത്ത് ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് യുറാനസിനെ മൂടുന്ന വാതകത്തെ തിരിച്ചറിഞ്ഞത്. ഗ്രഹത്തിന്റെ അന്തരീക്ഷത്തിലുള്ള മേഘപാളിയില്‍ നിന്നുമുള്ള സൂര്യപ്രകാശത്തിന്റെ പ്രതിഫലനത്തില്‍ നിന്നാണ് ടെലിസ്‌കോപ്പിലെ സ്‌പെക്ട്രോമീറ്റര്‍ ഇത് കണ്ടെത്തിയത്.

ചോദ്യോത്തരങ്ങൾ 
* അരുണൻ എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം
- യുറാനസ്

* ടെലിസ്കോപ്പിലൂടെ കണ്ടെത്തിയ ആദ്യ ഗ്രഹം
- യുറാനസ്

* ഉപഗ്രഹങ്ങൾക്ക് ഷേക്സ്പിയർ കഥാപാത്രങ്ങളുടെ പേരുകൾ നൽകപ്പെട്ടിരിക്കുന്ന ഗ്രഹം
- യുറാനസ്

* ധ്രുവപ്രദേശങ്ങൾ സൂര്യന് അഭിമുഖമായിവരുന്ന ഗ്രഹം
-  യുറാനസ്

* വലുപ്പത്തിൽ യുറാനസിൻറെ സ്ഥാനം
- മൂന്ന്

* യുറാനസിൻറെ പ്രധാന ഉപഗ്രഹങ്ങൾ
- ഏരിയൽ, മിറാൻഡ, ജൂലിയറ്റ്, ഡെസ്റ്റിമോണ

* സമുദ്ര ദേവനായ വരുണൻ എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം
-  നെപ്റ്റ്യൂൺ

* സൂര്യനിൽ നിന്നും ഏറ്റവും അകലത്തിൽ സ്ഥിതിചെയ്യുന്ന ഗ്രഹം
- നെപ്റ്റ്യൂൺ

* സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ പേരുകളിൽ വലയങ്ങളുള്ള ഗ്രഹം
- നെപ്റ്റ്യൂൺ

* A, B, C എന്നീ പേരുകളിൽ വലയങ്ങളുള്ള ഗ്രഹം
- ശനി

* പരിക്രമണത്തിന് ഏറ്റവും കൂടുതൽ സമയമെടുക്കുന്ന ഗ്രഹം 
- നെപ്റ്റ്യൂൺ (165 വർഷം)

* ഭൂമിയെ കൂടാതെ നീലനിറത്തിൽ കാണപ്പെടുന്ന ഗ്രഹം
- നെപ്റ്റ്യൂൺ

നെപ്റ്റ്യൂണിന്റെ ഉപഗ്രഹങ്ങളിൽ ഏറ്റവും വലുത്
- ട്രൈറ്റൻ

* മാതൃഗ്രഹത്തിൻറെ ഭ്രമണത്തിൻറെ എതിർ ദിശയിൽ പരിക്രമണം ചെയ്യുന്ന ഉപഗ്രഹം 
- ട്രൈറ്റൻ

* സൗരയൂഥത്തിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റ് വീശുന്ന ഗ്രഹം
- നെപ്റ്റ്യൂൺ

* ഏറ്റവും വലിയ കുള്ളൻ ഗ്രഹം
- ഇറിസ്

* ഏറ്റവും ചെറിയ കുള്ളൻ ഗ്രഹം
- സിറസ്

* അന്തർ സൗരയൂഥത്തിലെ ഏക കുള്ളൻ ഗ്രഹം
- സിറസ്

* സൗരയൂഥത്തിലെ പാലായന പ്രവേഗം കൈവരിച്ച ആദ്യ ബഹിരാകാശ പേടകം
- പയനിയർ 10

* അന്തരീക്ഷമുള്ള ഏക ഉപഗ്രഹം
- ടൈറ്റൻ

* Death Star എന്നറിയപ്പെടുന്ന ശനിയുടെ ഉപഗ്രഹം 
- മീമാസ്

* അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയൻ പ്ലൂട്ടോയെ കുള്ളൻ ഗ്രഹമായി തരംതാഴ്ത്തിയത് 
- 2006 ആഗസ്റ്റ് 24 ന്

* റോമാക്കാരുടെ പാതാളദേവൻറെ പേരുള്ള കുള്ളൻ ഗ്രഹം
- പ്ലൂട്ടോ

* പ്ലൂട്ടോയുടെ ഏറ്റവും വലിയ ഉപഗ്രഹം
- കെയ്‌റോൺ

* പ്ലൂട്ടോയിഡുകൾ എന്നറിയപ്പെടുന്ന വസ്തുക്കൾ
- പ്ലൂട്ടോയും എറിസും

* ഹൈഡ്ര, നിക്സ്, സ്റ്റെക്സ്, ചാരോൺ തുടങ്ങിയ ഉപഗ്രഹങ്ങൾ എന്തിന്റെയാണ് 
- പ്ലൂട്ടോയുടെ

* 2015 ജൂലൈയിൽ പ്ലൂട്ടോയിൽ എത്തിച്ചേർന്ന പേടകം
- ന്യൂ ഹൊറൈസൺസ് (നാസ, ഇന്ധനം പ്ലൂട്ടോണിയം)

* ക്ഷുദ്ര ഗ്രഹങ്ങൾ സൗരയൂഥത്തിൽ എവിടെയായി ആണ് കാണപ്പെടുന്നത്
- ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിൽ

* ആദ്യമായി കണ്ടെത്തിയ ക്ഷുദ്ര ഗ്രഹം
- സിറസ്

* കുള്ളൻ ഗ്രഹ പട്ടികയിൽ ഉൾപ്പെടുത്തിയ ക്ഷുദ്ര ഗ്രഹം
- സിറസ്

* ധൂമകേതുക്കളുടെ വാൽ കാണപ്പെടുന്ന ദിശ
- സൂര്യന് വിപരീത ദിശയിൽ

* വാൽ നക്ഷത്രത്തിൻറെ ശിരസിലിറങ്ങി പഠനം നടത്തിയ ദൗത്യം
- റോസറ്റ (2014 ഇൽ ഫിലേ ആണ് ഇറങ്ങിയ മൊഡ്യൂൾ)

* റോസറ്റ പഠനം നടത്തിയ വാൽനക്ഷത്രം
- 67P

* ഹാലിയുടെ ധൂമകേതു എത്ര വർഷം കൂടുമ്പോളാണ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത്
- 76 വർഷങ്ങൾ

* ഹാലിയുടെ ധൂമകേതു ഇനി ദൃശ്യമാകുന്നതെപ്പോൾ 
- 2062 ഇൽ (അവസാനം വന്നത് 1986 ഇൽ)

* ഒരു വാൽനക്ഷത്രത്തിൻറെ വാലിൽ പ്രവേശിച്ച് പഠനം നടത്തിയ പേടകം 
-  സ്റ്റാർഡസ്റ്റ്
അഷ്ടഗ്രഹങ്ങൾ - പ്രധാന വിവരങ്ങൾ 

PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments