Breaking

6/recent/ticker-posts

Header Ads Widget

on screen marking

കെ.എ.എസ്. മെയിന്‍: മൂല്യനിര്‍ണയം വേഗത്തിലാക്കാന്‍ ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനം 
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്.) മുഖ്യപരീക്ഷയുടെ മൂല്യനിര്‍ണയം ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് എന്ന പുതിയ സംവിധാനത്തിലായിരിക്കും നടത്തുക. വിവരണാത്മകരീതിയിലാണ് മുഖ്യപരീക്ഷ നടത്തുന്നത്. നൂറുവീതം മാര്‍ക്കുള്ള മൂന്ന് പേപ്പറാണ് ഇതിനുള്ളത്. ഓരോ പേപ്പറിനും രണ്ട് മണിക്കൂറാണ് അനുവദിച്ചിട്ടുള്ളത്. ഇംഗ്ലീഷിലോ മലയാളത്തിലോ ഉത്തരങ്ങള്‍ എഴുതാം. എന്നാല്‍ രണ്ട് ഭാഷയിലും ഇടകലര്‍ത്തി എഴുതാനാകില്ല.

ഉത്തരക്കടലാസുകൾ സ്കാൻ ചെയ്തു മൂല്യനിർണയത്തിനായി കംപ്യൂട്ടർ സ്ക്രീനിൽ ലഭ്യമാക്കുകയും സ്ക്രീനിൽ തന്നെ മൂല്യനിർണയം നടത്തുകയും ചെയ്യുന്ന രീതിയാണിത്.ഇതു നടപ്പാക്കുന്നതോടെ ഒരു ഉത്തരക്കടലാസ് ഒരേ സമയം ഒന്നിലേറെ ആളുകൾക്കു മൂല്യനിർണയം നടത്താം.ഇരട്ട മൂല്യനിർണയമുള്ള വിഷയങ്ങളുടെ ഫല പ്രഖ്യാപനം വേഗത്തിലാക്കാൻ ഇതു സഹായിക്കും. സ്ക്രീനിന്റെ ഒരു വശത്ത് ഉത്തരക്കടലാസും മറുവശത്ത് ഉത്തരസൂചികയുമുണ്ടാകും. ഉത്തരസൂചികയിലെ വിവരങ്ങൾ, ഉദ്യോഗാർഥി രേഖപ്പെടുത്തിയ ഉത്തരത്തിലുണ്ടോ എന്ന് അധ്യാപകൻ സ്ക്രീൻ നോക്കി വിലയിരുത്തും. ഓൺലൈനായാണ് മാർക്ക് രേഖപ്പെടുത്തുക. ഉത്തരസൂചിക കൃത്യമായി പിന്തുടരുന്നതിനാൽ മാർക്ക് വിതരണം പരമാവധി നീതിപൂർവമാക്കാൻ കഴിയും.
കൂടുതല്‍ സമയമെടുക്കാതെ വേഗത്തില്‍ മൂല്യനിര്‍ണയം നടത്താമെന്നതാണ് ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ്ങിന്റെ ഗുണം. ഒരേ ഉത്തരക്കടലാസ് എത്രതവണ വേണമെങ്കിലും മൂല്യനിര്‍ണയത്തിന് വിധേയമാക്കാം. കെ.എ.എസിന് രണ്ടുതവണ മൂല്യനിര്‍ണയം നടത്താന്‍ ധാരണയായിട്ടുണ്ട്. അതിനാല്‍ പുനര്‍മൂല്യനിര്‍ണയം ഉണ്ടാകില്ല. സൂക്ഷ്മപരിശോധന അനുവദിക്കും. രാജസ്ഥാനിലാണ് നിലവില്‍ ഈ സംവിധാനമുള്ളത്.  ഇപ്പോള്‍ സംസ്ഥാനത്തെ സര്‍വകലാശാലകളും ഈ മൂല്യനിര്‍ണയം ആരംഭിച്ചിട്ടുണ്ട്.
കെ.എ.എസ്: 6000ത്തോളം പേരുടെ പട്ടിക പ്രസിദ്ധീകരിക്കും 
ഡിസ്‌ക്രീപ്റ്റീവ് പരീക്ഷയുടെ പേപ്പറുകള്‍ മൂല്യനിര്‍ണയം നടത്താന്‍ വളരെയേറെ കാലതാമസം എടുക്കുന്നുണ്ട്. മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകരുടെ ഭാവനയും മറ്റും മാര്‍ക്കിടുന്നതിനെ ബാധിക്കുന്നുണ്ട്. ഇതൊഴിവാക്കി കൃത്യമായ മാര്‍ക്ക് കൊടുക്കുകയാണ് ലക്ഷ്യ
ആസൂത്രണ ബോര്‍ഡില്‍ ചീഫ് തസ്തികയ്ക്കുള്ള പരീക്ഷയ്ക്ക് ഒ.എസ്.എം. ഉപയോഗിച്ചാണ് പി.എസ്.സി. മൂല്യനിര്‍ണയം നടത്തിയത്. ബുക്ലെറ്റിന്റെ ഒന്നാമത്തെ പേജില്‍ പാര്‍ട്ട് ഒന്ന്, പാര്‍ട്ട് രണ്ട് എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. നീലയോ കറുപ്പോ മഷിയുള്ള ബോള്‍ പോയിന്റ് പേന ഉപയോഗിച്ചാണ് ഉദ്യോഗാര്‍ഥി പാര്‍ട്ട് രണ്ട് പൂരിപ്പിക്കേണ്ടത്.

ഒഎസ്എം പൂർണ തോതിൽ നടപ്പാക്കിയാൽ ലോകത്ത് എവിടെയുമിരുന്ന് അധ്യാപകർക്കു മൂല്യ നിർണയം നടത്താം.വിദേശത്തും മറ്റും വ്യാപകമായി നടപ്പാക്കിയ സാങ്കേതിക വിദ്യയാണിത്. ഭാവിയിൽ പൂർണമായും ഈ രീതിയിലേക്ക് മാറേണ്ടി വരുമെന്ന തിരിച്ചറിവാണ് കേരളത്തിലെ സർവകലാശാലകൾക്കും പിഎസ്‌സിക്കും ഉണ്ടായിരിക്കുന്നത്.
KERALA ADMINISTRATIVE SERVICE (Main Examination) - DETAILED SYLLABUS
ചോദ്യോത്തര പുസ്തകത്തിലെ മറ്റൊരു ഭാഗത്തും ഉദ്യോഗാര്‍ഥികള്‍ റോള്‍ നമ്പര്‍ രേഖപ്പെടുത്തുകയോ തങ്ങളെ തിരിച്ചറിയാന്‍ കഴിയുന്ന മറ്റെന്തെങ്കിലും അടയാളപ്പെടുത്തലുകള്‍ നടത്തുകയോ ചെയ്യരുത്. ഒ.എം.ആര്‍. ഷീറ്റിന്റെ പാര്‍ട്ട് ഒന്ന്, പാര്‍ട്ട് രണ്ട് ഭാഗങ്ങള്‍ വേര്‍പെടുത്തരുത്. ഓരോ ചോദ്യത്തിനും അതോടൊപ്പം അനുവദിച്ചിട്ടുള്ള നിശ്ചിത സ്ഥലത്ത് മാത്രമേ ഉത്തരം രേഖപ്പെടുത്താവൂ. അവിടെ നാലുവശങ്ങളിലും അതിര്‍രേഖകള്‍ വരച്ചിട്ടുണ്ടാകും. ഈ രേഖകള്‍ക്കുള്ളില്‍ നിശ്ചിത അകലത്തില്‍ നല്‍കിയിട്ടുള്ള വരികളിലാണ് ഉത്തരങ്ങള്‍ എഴുതേണ്ടത്. ഇതിനുവെളിയില്‍ ഒന്നും രേഖപ്പെടുത്തരുത്. റഫ് വര്‍ക്കുകള്‍ക്ക് പ്രത്യേക സ്ഥലം പുസ്തകത്തില്‍ മാറ്റിവെച്ചിട്ടുണ്ട്. ഈ വ്യവസ്ഥകള്‍ പാലിക്കാത്ത ഉത്തരക്കടലാസുകള്‍ അസാധുവാകും. ജൂണിലോ ജൂലായിലോ ആയിരിക്കും മെയിന്‍ പരീക്ഷ നടത്തുന്നത്.

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ്: പരീക്ഷ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 
1.  ഉത്തരമെഴുതേണ്ട ബുക്ക്‌ലെറ്റ്, ഒ.എം.ആര്‍. ഷീറ്റ് പോലെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം.
2. ബുക്ക്‌ലെറ്റ് മടങ്ങുകയോ ചുളുങ്ങുകയോ ചെയ്യുന്നത് മൂല്യനിര്‍ണയത്തെ ബാധിക്കും.
3.  വായിക്കാന്‍ പറ്റുന്നവിധം വൃത്തിയായി ഉത്തരങ്ങള്‍ എഴുതണം.
4.  ഇംഗ്ലീഷ് അല്ലെങ്കില്‍ മലയാളം-ഏതെങ്കിലും ഒരു ഭാഷയിലാവണം ഉത്തരമെഴുതേണ്ടത്. ഭാഷകള്‍ ഇടകലര്‍ത്തി എഴുതരുത്.
5.  ബുക്ക്‌ലെറ്റിന്റെ ഒന്നാം പേജിലെ നിര്‍ദ്ദിഷ്ട സ്ഥലത്ത് മാത്രമേ റോള്‍ നമ്പര്‍ രേഖപ്പെടുത്താവൂ.
6.  ഉദ്യോഗാര്‍ഥിയെ തിരിച്ചറിയുന്ന വിവരങ്ങളൊന്നും ബുക്ക്‌ലെറ്റിന്റെ മറ്റ് പേജുകളിലുണ്ടാകരുത്.
7.  ഓരോ ചോദ്യത്തിനുമുള്ള ഉത്തരം അതിന് നിര്‍ദ്ദേശിച്ച സ്ഥലത്ത് മാത്രമേ എഴുതാവൂ.
8.  വാക്കുകളുടെ എണ്ണത്തേക്കാള്‍, എഴുതുന്ന പോയിന്റുകളാണ് പ്രധാനം
9.  കാര്യമാത്ര പ്രസക്തമായ വസ്തുതകള്‍ മാത്രം എഴുതാന്‍ ശ്രമിക്കുക
10. പേജുകളുടെ അതിര്‍രേഖകള്‍ക്കുള്ളില്‍ എഴുത്ത് ഒതുക്കി നിര്‍ത്തണം. രേഖകള്‍ക്ക് വെളിയില്‍ എഴുതുന്നത് കമ്പ്യൂട്ടറില്‍ സ്‌കാന്‍ ചെയ്ത് എടുക്കില്ല.

PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments