Breaking

6/recent/ticker-posts

Header Ads Widget

National Safe Motherhood Day || Kasturba Gandhi

കസ്തൂര്‍ബാ ഗാന്ധിയുടെ ജന്മദിനം || ദേശീയ സുരക്ഷിത മാതൃദിനം
സ്വാതന്ത്ര്യ സമരസേനാനിയും ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പത്നിയുമായ കസ്തൂർബ ഗാന്ധി 1869 ഏപ്രില്‍ 11ന് പോര്‍ബന്ദറിലെ വ്യാപാരിയായിരുന്ന ഗോകുല്‍ദാസ് നകഞ്ചിയുടെയും വിരാജ് ജുന്‍വറിന്റേയും മകളായി ജനിച്ചു. കസതൂർബ ഗാന്ധിയുടെ ജന്മദിനം രാജ്യം  ദേശീയ സുരക്ഷിത മാതൃദിനമായി ആചരിക്കുന്നു.
പതിമൂന്നാം വയസിലാണ് ഗാന്ധിജിയും കസ്തൂർബയും വിവാഹിതരാകുന്നത്. വിവാഹശേഷമാണ് കസ്തൂര്‍ബ എഴുത്തും വായനയും പഠിക്കുന്നത്. പിന്നീട് ഇംഗ്ലീഷും പഠിച്ചു. കടുത്ത മതവിശ്വാസിയായിരുന്നു കസ്തൂർബ. ഗാന്ധിജിയൊടൊപ്പം കസ്തൂർബ ദക്ഷിണാഫ്രിക്കയിൽ പോയി. 1915ല്‍ കസ്തൂര്‍ബ, ഗാന്ധിജിയ്‌ക്കൊപ്പം ഇന്ത്യയിലെത്തി. 1915ല്‍ ഗാന്ധിജി സബര്‍മതി ആശ്രമം തുടങ്ങുമ്പോള്‍ അടുക്കള ചുമതല കസ്തൂര്‍ബയാണ് ഏറ്റെടുത്തത്. 1917ൽ നടന്ന ബിഹാറിലെ ചമ്പാരൻ സത്യാഗ്രഹത്തിൽ കസതൂർബ സജീവമായി പങ്കാളിയായി. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യഗ്രഹസമരമായിരുന്നു അത്. ഉപ്പുസത്യാഗ്രഹത്തെത്തുടര്‍ന്ന് ഗാന്ധിജി ജയിലിലായപ്പോള്‍ ഗ്രാമങ്ങളില്‍ സമരപോരാളികള്‍ക്ക് കസ്തൂര്‍ബ ഊര്‍ജ്ജം പകര്‍ന്നു. 1942ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് അറസ്റ്റുവരിച്ചു. രൂക്ഷമായ ബ്രോങ്കൈറ്റിസ് അസുഖത്തിനടിമയായിരുന്നു അവർ. പുനെയിലെ ആഗാഘാന്‍ പാലസ്സില്‍ തടവിലിരിക്കുമ്പോള്‍ 1944 ഫെബ്രുവരി 22ന് അന്തരിച്ചു.  
മറ്റ് പ്രധാന പഠനകുറിപ്പുകൾക്കായി ഇവിടെ ക്ലിക്കുക>
<കൂടുതൽ കാര്യങ്ങൾ പഠിക്കാനായി ഇവിടെ ക്ലിക്കുക>

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

Post a Comment

0 Comments