Breaking

6/recent/ticker-posts

Header Ads Widget

Argentinian football legend Diego Maradona dies at 60

ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ
ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു. 60 വയസായിരുന്നു. തലച്ചോറില്‍ രക്തസ്രാവത്തെത്തുടര്‍ന്ന് ചികില്‍സയിലിരിക്കേയാണ് മരണം. അർജന്റീന സോക്കർ ഇതിഹാസം ഡിയേഗോ മറഡോണ ബുധനാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.
വിടപറഞ്ഞത് ലോകത്തെ എക്കാലത്തേയും ജനപ്രിയ ഫുട്ബോള്‍ താരം. 
1986 ല്‍ അര്‍ജന്റീനയെ രണ്ടാംതവണ ലോകജേതാക്കളാക്കിയ ക്യാപ്റ്റന്‍. അര്‍ജന്റീനയ്ക്കായി 91 രാജ്യാന്തര മല്‍സരങ്ങള്‍; 34 ഗോളുകള്‍. 1982, 1986, 1990, 1994 ലോകകപ്പുകളില്‍ കളിച്ചു.588 ക്ലബ് മല്‍സരങ്ങളില്‍ നിന്ന് 312 ഗോളുകള്‍ നേടി. 1986 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ഗോള്‍ ചരിത്രമായി. രാജ്യാന്തര അരങ്ങേറ്റം 1977 ഫെബ്രുവരി 27ന് ഹംഗറിക്കെതിരെ. 1978 ല്‍ അര്‍ജന്റീനയെ യൂത്ത് ഫുട്ബോള്‍ ലോകജേതാക്കളാക്കി. അർജന്റീനയിൽ, അദ്ദേഹത്തെ ‘എൽ ഡിയോസ്’ – ദി ഗോഡ് – എന്ന് വിളിച്ച് ആരാധിച്ചു.

1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അതിൽ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തിൽ കളിച്ച അർജൻറീന ടീം ഫൈനലിൽ പശ്ചിമജർമ്മനിയെ പരാജയപ്പെടുത്തി കകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മറഡോണ സ്വന്തമാക്കുകയും ചെയ്തു. ഈ ടൂർണമെൻറീലെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള കളിയിൽ മറഡോണ നേടിയ രണ്ടു ഗോളുകൾ ചരിത്രത്തിലിടംപിടിച്ചു. റഫറിയുടെ ശ്രദ്ധയിൽപ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോൾ ദൈവത്തിന്റെ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടി​െൻറ ഗോൾ ആയും വിശേഷിപ്പിക്കപ്പെടുന്നു. കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജൻറീന ഇംഗ്ലണ്ടിനെ തോൽപ്പിച്ചു. “ഇത് ഭാഗികമായി ദൈവത്തിന്റെ കൈകൊണ്ടും ഭാഗികമായി മറഡോണയുടെ തലകൊണ്ടുമാണ്,” എന്നാണ് ഗോളുകളെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

ചേരിയിൽ ഒരു ദരിദ്രകുടുംബത്തിലായിരുന്നു മറഡോണ ജനിച്ചത്. 1960 ഒക്ടോബർ 30ന് അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണേഴ്സ് അയേഴ്സിന്റെ പ്രാന്തപ്രദേശമായ ലാനസിൽ ഡീഗോ മറഡോണ സീനിയറിന്റെയും ഡാൽമ സാൽവഡോർ ഫ്രാങ്കയുടേയും മകനായാണ് മറഡോണയുടെ ജനനം. ദാരിദ്ര്യം നിറഞ്ഞാടിയ ബാല്യകാലത്ത് ഫുട്ബാളായിരുന്നു കുഞ്ഞു മറഡോണയുടെ പ്രധാന കൂട്ടുകാരൻ. 1977 ഫെബ്രുവരി 27ന് തന്റെ പതിനാറാം വയസിൽ ഹംഗറിക്കെതിരെയാണ് മറഡോണയുടെ രാജ്യാന്തര അരങ്ങേറ്റം. 1978ൽ അർജന്റീനയെ യൂത്ത് ലോകകപ്പ് ചാമ്പ്യനാക്കി ആ അഞ്ചടി അഞ്ചിഞ്ചുകാരൻ വരവറിയിച്ചു. 

പത്താം വയസിൽ തദ്ദേശീയ ക്ലബായ എസ്ട്രെല്ല റോജാക്ക് വേണ്ടി കളിക്കുമ്പോൾത്തന്നെ മറഡോണ ശ്രദ്ധേയനായി. തുടർന്ന് അർജൻറിനോസ് ജൂനിയഴ്സിന്റെ ഒരു ജൂനിയർ ടീമായ ലോസ് സെബൊളിറ്റാസിൽ അംഗമായി. അർജൻറീന പ്രൊഫഷണൽ ലീഗിൽ കളിക്കാനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ മറഡോണയായിരുന്നു. 2003 വരെ ഈ റെക്കോഡ് മറഡോണയുടെ പേരിലായിരുന്നു. 1976 മുതൽ 1980 വരെയുള്ള കാലയളവിൽ അർജൻറിനോസ് ജൂനിയേഴ്സിനു വേണ്ടി മറഡോണ 166 മത്സരങ്ങൾ കളിക്കുകയും അതിൽ നിന്ന് 111 ഗോളുകൾ നേടുകയും ചെയ്തു. 1975-ൽ അർജൻറീന ഒന്നാം ഡിവിഷൻ ലീഗിലെ 20 ടീമുകളിൽ പത്തൊമ്പതാം സ്ഥാനത്തായിരുന്ന അർജൻറീനോസ് ജൂനിയേഴ്സ്, 1980-ൽ രണ്ടാം സ്ഥാനത്തേക്കെത്തിയതിൽ മറഡോണയുടെ പങ്ക് എടുത്തുപറയത്തക്കതാണ്.

1984 മുതൽ 1991 വരെ മറഡോണ നാപ്പോളിക്കു വേണ്ടി കളിക്കുകയും ഒട്ടേറെ കിരീടവിജയങ്ങളിൽ പങ്കാളിയാകുകയും ചെയ്തു. ഇക്കാലയളവാണ് മറഡോണയുടെ ഫുട്‌ബോൾജീവിതത്തിന്റെ സുവർണ്ണകാലമായി കണക്കാക്കപ്പെടുന്നത്. നാപ്പോളി ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവും ഇക്കാലയളവിലാണ്. നാപ്പോളിക്ക് ആകെ ലഭിച്ച രണ്ട് ഇറ്റാലിയൻ സീരി 'എ' കിരീടങ്ങളും (1986-87, 1989-90), ഒരു യുവേഫ കപ്പും (1988-89) ഈ വേളയിലേതാണ്. 1987-88, 1988-89 സീസണുകളിൽ ഇറ്റാലിയൻ സീരി എയിൽ നാപ്പോളി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 1987-88 സീസണിൽ 15 ഗോളുകൾ നേടിയ മറഡോണയായിരുന്നു ഏറ്റവുമധികം ഗോളുകൾ നേടിയത്. ഇതിനു പുറമേ ഒരു കോപ്പാ ഇറ്റാലിയ കിരീടവും (1986-87) ഒരു സൂപ്പർ കോപ്പ ഇറ്റാലിയാന കിരീടവും (1990-91) നാപ്പോളി, മറഡോണയുടെ കാലത്ത് നേടിയിട്ടുണ്ട്. 

1991 മാർച്ച് 17ന് ലോകകപ്പ് ഫുട്‌ബോൾ മൽസരത്തിനു ശേഷമുള്ള പരിശോധനയിൽ മറഡോണ, മയക്കുമരുന്ന് (കൊക്കെയ്ൻ) ഉപയോഗിച്ചതായി കണ്ടെത്തി. ഇതിനെത്തുടർന്ന് 15 മാസത്തേക്ക് ഫുട്‌ബോളിൽ നിന്ന് അദ്ദേഹത്തെ വിലക്കി.  വിരമിച്ച ശേഷം പരിശീലകന്റെ റോളില്‍ മറഡോണ ഫുട്‌ബോളിലേക്കു മടങ്ങിവന്നു. 2008ല്‍ ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ അദ്ദേഹം 2010ലെ ലോകകപ്പിനു ശേഷം സ്ഥാനമൊഴിയുകയായിരുന്നു. യുഎഇ, മെക്‌സിക്കോ, അര്‍ജന്റീന എന്നീവിടങ്ങളിലെ ക്ലബ്ബുകളെയും മറഡോണ പരിശീലിപ്പിച്ചിരുന്നു.
മറഡോണയുടെ ജീവിത വഴികളിലൂടെ 
* ജനനം: 1960 ഒക്ടോബർ 30 ബ്യൂണസ് ഐറിസ്.

* 1979ൽ ജപ്പാനിൽ അർജന്റീന യൂത്ത് ലോകകപ്പ് നേടുമ്പോൾ ടീമംഗമായിരുന്നു മറഡോണ

* അർജന്റീനക്കു വേണ്ടി 91 മൽസരങ്ങൾ കളിച്ചു. 34 ഗോളുകൾ നേടി.16 കളിയിൽ ക്യാപ്റ്റനായി ലോകകപ്പ് മൽസരങ്ങൾ നയിച്ചു.

* രാജ്യത്തിനു വേണ്ടി 4 ലോകകപ്പുകൾ കളിച്ചു.1986ൽ അർജന്റീനക്കു കിരീടം നേടിക്കൊടുത്തു

* നാപ്പോളിക്ക് വേണ്ടി 1987ലും 1990ലും ഇറ്റാലിയൻ സീരി എ ലീഗ് കിരീടം നേടി.

* ഹംഗറിക്കെതിരെ 1977 ഫെബ്രുവരി 27 ന് മറഡോണ ദേശീയ ടീമിൽ അരങ്ങേറി. പ്രായം വെറും 16

* 1986 മെക്സിക്കോ ലോകകപ്പിൽ 53 ഫൗളിന് മറഡോണ വിധേയനായി.1982 ഇറ്റലി ലോകകപ്പിൽ ഒരു കളിയിൽ 23 തവണ മറഡോണയെ ഫൗൾ ചെയ്തു വീഴ്ത്തി എതിരാളികൾ.

* 1986 മെക്സിക്കോ ലോകകപ്പ് ഫൈനലിൽ പശ്ചിമ ജർമനിയെ 3–2 നു തോൽപ്പിച്ചാണ് മറഡോണ അർജന്റീനക്കു വേണ്ടി ലോകകപ്പ് ഉയർത്തുന്നത്,

* 1994ലെ യുഎസ് ലോകകപ്പിൽ മറഡോണ രണ്ടു കളികൾ മാത്രമണ് കളിച്ചത്.ഗ്രീസിനെതിരെ ഗോളും നേടി.

* 1989 നവംബർ 7ന് ക്ലോഡിയ വിൽഫാനെയെ മറഡോണ വിവാഹം ചെയ്തു. 2004ൽ ബന്ധം വേർപിരിഞ്ഞു.

* 1990 ലോകകപ്പിൽ അർജന്റീന ടീമിൽ ആരൊക്കെയുണ്ട് എന്നു ചോദിച്ചപ്പോൾ കോച്ച് കാർലോസ് ബിർലാഡോ പറഞ്ഞത് മറഡോണയും 10 പേരും എന്നാണ്.

* മറഡോണയുടെ ചിരസ്മരണയിൽ പത്താം നമ്പർ ജഴ്സി മറ്റാർക്കും കൊടുക്കരുതെന്ന് അർജന്റീന ഫിഫയോട് ആവശ്യപ്പെട്ടെങ്കിലും ഫിഫ ചെവിക്കൊണ്ടില്ല.

* 2000 പിറന്നപ്പോൾ ഫിഫ നൂറ്റാണ്ടിന്റെ താരങ്ങൾ എന്ന പുരസ്കാരം മറഡോണയ്ക്കും പെലെയ്ക്ക് നൽകിയപ്പോൾ പെലെ പറഞ്ഞത് ഇങ്ങനെയാണ്:‘‘അയാളാണ് ലോകത്തിലെ മികച്ച ഫുട്ബോളറെന്ന് അയാൾ കരുതുന്നുവെങ്കിൽ അത് അയാളുടെ മാത്രം പ്രശ്നമാണ്. ലോകഫുട്ബോൾ വർഷങ്ങളായി കേൾക്കുന്ന ചിരവൈരി കഥയാണ് മറഡോണയോ പെലെയോ ആരാണ് മഹാനെന്ന്’’.

* മറഡോണ ടെലിവിഷൻ അവതാരകനായി അരങ്ങേറിയപ്പോൾ ആദ്യത്തെ അതിഥിയായി വന്നത് പെലെ ആയിരുന്നു. മറഡോണ അറുപതാം വയസ്സിൽ വിടവാങ്ങി. പെലെ 80ാം വയസ്സിലും ജീവിച്ചിരിക്കുന്നു.

മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here

PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments