Breaking

6/recent/ticker-posts

Header Ads Widget

Kerala TET 2020 -December: Exam Timetable, Syllabus For Kerala Teachers Eligibility Test - Apply Now

കെ-ടെറ്റിന് നവംബർ 27 വരെ അപേക്ഷിക്കാം 
സ്‌കൂള്‍ അധ്യാപകനിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) ഓണ്‍ലൈനായി നവംബർ 27 വരെ അപേക്ഷിക്കാം. ഡിസംബര്‍ 19 മുതല്‍ ഹാള്‍ടിക്കറ്റ് ലഭിക്കും. ഒന്ന്, രണ്ട് കാറ്റഗറികളുടെ പരീക്ഷ ഡിസംബര്‍ 28 നും മൂന്ന്, നാല് കാറ്റഗറികളുടെ പരീക്ഷ ഡിസംബര്‍ 29-നുമാണ്. 
കാറ്റഗറി 1: (ലോവര്‍ പ്രൈമറി ക്ലാസുകള്‍ക്ക്)
യോഗ്യത: കുറഞ്ഞത് 45% മാര്‍ക്കോടെ ഹയര്‍ സെക്കണ്ടറി/സീനിയര്‍ സെക്കണ്ടറി പരീക്ഷ ജയിക്കണം. രണ്ടു വര്‍ഷത്തെ അംഗീകൃത ടി.ടി.സി/ഡി.എഡ് വിജയിക്കണം. അല്ലെങ്കില്‍ 45% മാര്‍ക്കോടെ ഹയര്‍ സെക്കണ്ടറി/സീനിയര്‍ സെക്കണ്ടറിയും രണ്ടു വര്‍ഷത്തെ എലിമെന്ററി എജുക്കേഷന്‍ ഡിപ്ലോമയും. അല്ലെങ്കില്‍ 50% മാര്‍ക്കോടെ ഹയര്‍ സെക്കണ്ടറി/സീനിയര്‍ സെക്കണ്ടറിയും നാലു വര്‍ഷത്തെ എലിമെന്ററി എജുക്കേഷന്‍ ബിരുദവും. അല്ലെങ്കില്‍ 50% മാര്‍ക്കോടെ ഹയര്‍ സെക്കണ്ടറി/സീനിയര്‍ സെക്കണ്ടറിയും രണ്ടു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എജുക്കേഷനും (സ്‌പെഷ്യല്‍ എജുക്കേഷന്‍). എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കും വ്യത്യസ്ത ശേഷിയുള്ളവര്‍ക്കും യോഗ്യതാ പരീക്ഷയുടെ മാര്‍ക്കില്‍ 5% ഇളവ് അനുവദിച്ചിട്ടുണ്ട്. ഒ.ബി.സി ല്ക്ക ഒ.ഇ.സി വിഭാഗക്കാര്‍ക്ക് യോഗ്യതാപരീക്ഷയുടെ മാര്‍ക്കില്‍ 3%  ഇളവ് നല്‍കും. 

കാറ്റഗറി 2: (അപ്പര്‍ പ്രൈമറി ക്ലാസുകള്‍ക്ക്) 
യോഗ്യത: ബി.എ/ബി.എസ്‌സി/ബി.കോമും രണ്ടു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലിമെന്ററി എജുക്കേഷന്‍/ടി.ടി.സി. അല്ലെങ്കില്‍ 45% മാര്‍ക്കോടെ ബി.എ/ബി.എസ്‌സി/ബി.കോമും ഒരു വര്‍ഷത്തെ ബി.എഡും. അല്ലെങ്കില്‍ 50% മാര്‍ക്കോടെ ഹയര്‍ സെക്കണ്ടറി/സീനിയര്‍ സെക്കണ്ടറിയും നാലു വര്‍ഷത്തെ എലിമെന്ററി എജുക്കേഷന്‍ ബിരുദവും. അല്ലെങ്കില്‍ 50% മാര്‍ക്കോടെ ഹയര്‍സെക്കണ്ടറി/
സീനിയര്‍ സെക്കണ്ടറിയും നാലു വര്‍ഷത്തെ ബി.എ/ ബി.എസ്‌സി.എഡ്./ബി.എ.എഡ്/ബി.എസ്‌സി.എഡ്.എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കും വ്യത്യസ്ത ശേഷിയുള്ളവര്‍ക്കും യോഗ്യതാ പരീക്ഷയുടെ മാര്‍ക്കില്‍ 5% ഇളവും ഒ.ബി.സി   ഒ.ഇ.സി വിഭാഗക്കാര്‍ക്ക്  3%  ഇളവും നല്‍കും. 

കാറ്റഗറി 3 : (ഹൈസ്‌കൂള്‍ ക്ലാസുകള്‍ക്ക്) 
യോഗ്യത: 45% മാര്‍ക്കോടെ ബി.എ/ബി.എസ്‌സി/ബി.കോമും ബി.എഡും. അല്ലെങ്കില്‍ മാത്തമറ്റിക്‌സ്/ഫിസിക്‌സ്/കെമിസ്ട്രി/ബോട്ടണി/സുവോളജി  എന്നിവയില്‍ 50% മാര്‍ക്കില്‍ കുറയാത്ത എം.എസ്‌സി.എഡ്. അല്ലെങ്കില്‍ ലൈഫ് സയന്‍സില്‍ 50% മാര്‍ക്കില്‍ കുറയാത്ത എം.എസ്‌സി.എഡ്. അല്ലെങ്കില്‍ 45% മാര്‍ക്കോടെ ബി.എയും എല്‍.ടി.ടി.സി ജയിച്ചവരും.എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കും വ്യത്യസ്ത ശേഷിയുള്ളവര്‍ക്കും യോഗ്യതാ പരീക്ഷയുടെ മാര്‍ക്കില്‍ 5% ഇളവും ഒ.ബി.സി   ഒ.ഇ.സി വിഭാഗക്കാര്‍ക്ക്  3%  ഇളവും നല്‍കും. 

കാറ്റഗറി 4:  (അപ്പര്‍ പ്രൈമറി തലം വരെയുള്ള അറബിക്, ഹിന്ദി, സംസ്‌കൃതം, ഉര്‍ദു ഭാഷാധ്യാപകര്‍ക്കും ഹൈസ്‌കൂള്‍ തലം വരെയുള്ള സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ക്കും ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപകര്‍ക്കും, ആര്‍ട്ട്/ക്രാഫ്റ്റ് അധ്യാപകര്‍ക്കും)
യോഗ്യത: യു.പി വിഭാഗം ഭാഷാധ്യാപകരാകാനും സ്‌പെഷ്യലിസ്റ്റ്, ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപകരാകാനും കേരള എജൂക്കേഷന്‍ ആക്ട് ആന്റ് റൂള്‍സില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കും വ്യത്യസ്ത ശേഷിയുള്ളവര്‍ക്കും യോഗ്യതാ പരീക്ഷയുടെ മാര്‍ക്കില്‍ 5% ഇളവും ഒ.ബി.സി   ഒ.ഇ.സി വിഭാഗക്കാര്‍ക്ക്  3%  ഇളവും നല്‍കും. 

പരീക്ഷാഫീസ്
ഓരോ കാറ്റഗറിക്കും 500 രൂപയാണ് പരീക്ഷാഫീസ്. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കും വ്യത്യസ്തശേഷി വിഭാഗക്കാര്‍ക്കും 250 രൂപയാണ് ഫീസ്. ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും 500 രൂപ വീതം അടയ്ക്കണം. ഓണ്‍ലൈന്‍, നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് എന്നിവയെ കംപ്യൂട്ടറില്‍ നിന്ന് ജനറേറ്റ് ചെയ്ത് കിട്ടുന്ന ചെലാന്‍ ഉപയോഗിച്ച് ഏതെങ്കിലും എസ്.ബി.ഐ ശാഖയില്‍ നേരിട്ടോ ഫീസ് അടയ്ക്കാം. ഒന്നോ അതിലധികമോ കാറ്റഗറികളില്‍ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാനാകൂ. ഒരിക്കല്‍ അപേക്ഷിച്ചു കഴിഞ്ഞാല്‍ പിന്നീട് തിരുത്തല്‍ വരുത്താനാകില്ല.  അധ്യാപക യോഗ്യതയ്ക്കായി നിശ്ചയിച്ചിട്ടുള്ള ബി.എഡ്/ഡി.എഡ് തുടങ്ങിയ കോഴ്‌സുകളിലെ അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കും കെ-ടെറ്റിന് അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ടോ, ചെലാനോ, രേഖകളുടെ പകര്‍പ്പുകളോ പരീക്ഷാഭവനിലേക്ക് അയക്കേണ്ടതില്ല. പരീക്ഷയെഴുതാനുള്ള ജില്ല അപേക്ഷയില്‍ രേഖപ്പെടുത്തണം. പരീക്ഷാകേന്ദ്രം അഡ്മിറ്റ് കാര്‍ഡിലൂടെ അറിയിക്കും. 
Submission of Online Application from 19/11/2020 to 27/11/2020
Final Printout: 28/11/2020
Downloading Admit Card through website:19/12/2020
Date of Examinations: 28/12/2020,29/12/2020
CategoryDate of ExaminationDurationTime
K-TET I28/12/2020 - Monday10.00 am - 12.30 pm2 ½ hrs
K-TET II28/12/2020 - Monday2.00 pm -4.30 pm2 ½ hrs
K-TET III29/12/2020 - Tuesday10.00 am - 12.30 pm2 ½ hrs
K-TET IV29/12/2020 - Tuesday2.00 pm -4.30 pm2 ½ hrs

പ്രധാന പഠന സഹായികൾ   
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ 
PSC TODAY's EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC Solved Question Papers ---> Click here 
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

Post a Comment

0 Comments