Breaking

6/recent/ticker-posts

Header Ads Widget

20 May - in history: Portuguese explorer Vasco da Gama arrives in Calicut

ചരിത്രത്തിൽ ഇന്ന് (1498 മെയ് 20): വാസ്കോ ഡ ഗാമ കോഴിക്കോട് എത്തിയതിന്റെ കഥയും പ്രധാന ചോദ്യോത്തരങ്ങളും 


Vasco da Gama Arrival in India - [May 20, 1498] This Day in History
.

സമുദ്രമാർഗ്ഗം ഇന്ത്യയിൽ ആദ്യമായി എത്തിയ യൂറോപ്യൻ‍ സഞ്ചാരിയാണ് വാസ്കോ ഡ ഗാമ. 1497 ജൂലൈ എട്ടിന് ലിസ്ബണിൽ നിന്നും ആരംഭിച്ച യാത്ര കാപ്പാട് വന്നവസാനിച്ചത് 1498 മേയ് 17നായിരുന്നു. മൊസാംബിക്കിലും മൊംബാസയിലും മെലിന്ദിയിലും നിർത്തി, പുനരാരംഭിച്ച യാത്രയാണ് ഇന്ത്യയിലേക്കെത്തിയത്. യൂറോപ്പിനും ഏഷ്യക്കുമിടയിലെ സമുദ്ര വാണിജ്യപാതകൾ ഒന്നൊന്നായി തുറന്നു കൊണ്ടായിരുന്നു ഗാമയുടെ പ്രയാണം.

ഗാമയ്ക്ക് മുമ്പും നിരവധി പേർ സമുദ്ര മാർഗം ഇന്ത്യയെ തേടി ഇറങ്ങിയെങ്കിലും ആർക്കും വിജയിക്കാനായില്ല. ക്രിസ്റ്റഫർ കൊളംബസ് 1492ൽ ഇന്ത്യയെ തേടി സമുദ്രയാത്ര ആരംഭിച്ചെങ്കിലും അദ്ദേഹത്തിന് ഇന്ത്യയെ കണ്ടെത്താനായില്ല. പകരം അമേരിക്കയിലാണ് അദ്ദേഹത്തിൻറെ യാത്ര അവസാനിച്ചത്.

1488-ൽ ബർത്തലോമിയോ ഡയസ് എന്ന കപ്പിത്താൻ ഗുഡ് ഹോപ്പ് മുനമ്പ് (Cape of Good Hope) കണ്ടെത്തിയ ശേഷം; 1498-ൽ കപ്പൽ മാർഗ്ഗം വഴി ഇന്ത്യയിലേക്ക്‌ ആദ്യമായി എത്തിയത് ഗാമയാണ്. അന്നത്തെ പോർട്ടുഗീസ്‌ രാജാവായ മാനുവൽ കിഴക്കൻ പ്രദേശങ്ങളിലേയ്ക്ക് ഗാമയെ പ്രത്യേകമായി നിയോഗിക്കുകയായിരുന്നു. ആദ്യകാലങ്ങളിൽ തികച്ചും വ്യാപാരം മാത്രമായിരുന്നു പോർട്ടുഗീസുകാരുടെ ലക്ഷ്യം എന്നാൽ പിന്നീട് അവർ ഇവിടത്തെ അഭ്യന്തരകാര്യങ്ങളിൽ ഇടപെടാനും തുടങ്ങി.

വാസ്‌കോഡ ഗാമയുടെ അച്ഛൻ അക്കാലത്തെ പേരുകേട്ട ഒരു നാവികനും വ്യാപാരിയുമായിരുന്നു. അദ്ദേഹം തെക്കേ ആഫ്രിക്കയിൽ നിന്നും സ്വർണ്ണം കപ്പൽ മാർഗ്ഗം അപകടങ്ങളില്ലാതെ കൊണ്ടു വരുന്നതിൽ വിദഗ്ധനായിരുന്നു. അച്ഛന്റെ പാത പിൻ‌തുടർന്ന് കൊച്ചു വാസ്‌കോ ചെറുപ്പം മുതലേ നാവികനാകാൻ ആഗ്രഹിച്ചു. ഇന്ത്യയിലേക്കുള്ള കപ്പൽപ്പാത കണ്ടെത്താനുള്ള പ്രയാസമേറിയ ദൗത്യം മാനുവൽ ഒന്നാമൻ രാജാവ് ആദ്യം ഏല്പിച്ചത് പിതാവിനെയാണ്. എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനാൽ മകൻ വാസ്‌കോ ആ ജോലി ഏറ്റെടുക്കുകയായിരുന്നു. അച്ഛന്റെ നിര്യാണത്തിനുശേഷം രാജാവിന്റെ കീഴിലുള്ള കപ്പൽ പടയിൽ കപ്പിത്താനായി വാസ്‌കോ. 1497 ജൂലൈ 8 ന് വാസ്‌കോഡ ഗാമയുടെ ആദ്യത്തെ പര്യടനം ആരംഭിച്ചു. നാലു കപ്പലുകൾ ആണ് അവരുടെ സംഘത്തിലുണ്ടായിരുന്നത്. സാവൊ ഗാബ്രിയേൽ എന്ന കപ്പലിൽ 150 കൂട്ടാളികളുമായി ഗാമ മുന്നിൽ നിന്നും നയിച്ചു. നവംബർ മാസം പ്രത്യാശ മുനമ്പ് പിന്നിട്ടു. 

1497 ഡിസംബർ 16 ന് അന്നു വരെ യൂറോപ്പുകാർ എത്തിച്ചേർന്നതിൽ ഏറ്റവും ദൂരത്തുള്ള തെക്കേ ആഫ്രിക്കയിലെ വെള്ള നദിക്കടുത്തെത്തി. അദ്ദേഹം വീണ്ടും തെക്കോട്ട് സഞ്ചരിച്ചു. വിശുദ്ദ ഹെലെനാ, മോസ്സൽ എന്നീ ഉൾക്കടലുകളിൽ നങ്കൂരമിട്ടു വിശ്രമിച്ചു. ക്രിസ്തുമസ് അടുക്കാറായപ്പോൾ അവർ എത്തിച്ചേർന്ന തീരത്തിന് നാതൽ (പോർട്ടുഗീസ് ഭാഷയിൽ ക്രിസ്തുമസ്) എന്ന് പേരിട്ടു.

എന്നാൽ താമസിയാതെ ഉണ്ടായ വലിയ കൊടുങ്കാറ്റ് കപ്പലുകളെ വലച്ചു. ഇതേ തുടർന്ന് കപ്പലുകളിൽ കലാപം ഉണ്ടാവുകയും ഭയന്ന യാത്രികർ തിരിച്ച് പോർച്ചുഗലിലേക്ക് പോവണമെന്ന് വാശിപിടിക്കുകയും ചെയ്തു. എന്നാൽ ഉന്നത ഉദ്യോഗസ്ഥർ ഗാമക്കൊപ്പം നിലകൊണ്ടു. കലാപത്തിനു പിന്നിലുണ്ടായിരുന്നവരെ തടവിലാക്കി ഗാമ യാത്ര തുടർന്നു. വഴിയിൽ കാറ്റിലും കോളിലും പെട്ട് നാലാമത്തെ കപ്പൽ കാണാതായി. 1498 മേയ് 20 നു മൂന്ന് കപ്പലുകളുമായി വാസ്‌കോഡ ഗാമ കോഴിക്കോട്ട് എത്തിച്ചേർന്നു. ഒരു വർഷവും അഞ്ചുമാസവും നീണ്ട യാത്ര അങ്ങനെ ലക്ഷ്യം കണ്ടു.

കോഴിക്കോട് ഭരണാധികാരിയായ സാമൂതിരിയെ മുഖം കാണിക്കാൻ അവർക്ക് അവസരം ലഭിച്ചു. സാമൂതിരിയുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷീച്ചത്ര വിജയകരമായിരുന്നില്ല. ഗാമയുടെ ചരക്കുകൾ കണ്ടുകെട്ടാൻ അവർ തീരുമാനിച്ചു. ആപത്തു മനസ്സിലാക്കിയ ഗാമ അവിടെ നിന്ന് കണ്ണൂരിലേയ്ക്ക് നീങ്ങി, അവിടുത്തെ ഭരണാധികാരിയായ കോലത്തിരിയുമായി സൗഹൃദത്തിലായി. പിന്നീട് അദ്ദേഹം വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. കോലത്തിരിയുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെട്ട ഗാമ 1498 ഒക്ടോബർ 5 നു സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചു പോയി.

1499 സെപ്തംബറിൽ സ്വന്തം നാട്ടിൽ തിരിച്ചെത്തിയ ഗാമയ്ക്ക് വിരോചിതമായ വരവേല്പാണ് സ്വന്തം നാട്ടുകാരിൽ നിന്നും ലഭിച്ചത്. തുടക്കത്തിലുണ്ടായിരുന്ന നാലു കപ്പലുകളിൽ രണ്ടെണ്ണവും ഈ യാത്രയിൽ നഷ്ടപ്പെട്ടിരുന്നു. 170 പേരുമായി യാത്ര പുറപ്പെട്ട സംഘത്തിലെ 54 പേർ മാത്രമാണ്‌ തിരിച്ചെത്തിയത്. എങ്കിലും വ്യാപാരത്തിന്റെ അടിസ്ഥാനത്തിൽ യാത്ര വൻവിജയമായിരുന്നു. യാത്രക്ക് ചെലവായതിന്റെ 60 ഇരട്ടിയോളം വിലവരുന്ന ചരക്കുകളുമായാണ് ഗാമ തിരിച്ചെത്തിയത്. ചരക്കുകൾക്ക് പുറമേ 16 കേരളീയരുമുണ്ടായിരുന്നു. അതീവ സന്തുഷ്ടനായ മാനുവൽ രാജാവ് അദ്ദേഹത്തിന് അളവറ്റ പ്രതിഫലം നൽകി. അദ്ദേഹത്തെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ അഡ്‌മിറൽ എന്ന ബഹുമതി നൽകി ആദരിച്ചു.

തുടർന്നും രണ്ടു തവണ ഗാമ കേരളത്തിൽ തിരിച്ചെത്തി. ഇത്തവണ കൂടുതൽ പടയാളികളുമായിട്ടാണ് എത്തിയത്. രണ്ടാം ദൗത്യത്തിൽ 15 കപ്പലുകളും 800 സൈനികരുമുണ്ടായിരുന്നു. ഗാമയുടെ മരുമകൻ എസ്തെവായോ, അമ്മാവൻ വിൻസെൻറ് സൊദ്രേ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ഒട്ടനവധി നാടുവാഴികളുമായി സന്ധിയിൽ ഏർപ്പെട്ട് വ്യാപാരം മെച്ചപ്പെടുത്തി. ഒരു ദശലക്ഷം സ്വർണ്ണം മതിപ്പുള്ള ചരക്കുകൾ തിരികെ കൊണ്ടുപോകുകയും ചെയ്തു. ഇത്തവണയും മാനുവൽ രാജാവ് ബഹുമതികൾ കൊണ്ട് അദ്ദേഹത്തെ ആദരിച്ചു.

1524 ൽ മൂന്നാമതും അദ്ദേഹം കോഴിക്കോട്ടെത്തി. അവിടെ നിന്നും കണ്ണൂരിലെത്തി, ബാലഹസ്സൻ എന്ന കടൽ കൊള്ളക്കാരനെ പിടിച്ച് തടവിൽ അടച്ചു. ഗോവയിലേക്ക് പോയ ഗാമ പിന്നീട് കൊച്ചിയിലെത്തുകയും അവിടെ വച്ച് മലേറിയ ബാധിച്ച് ഡിസംബർ 24-ന് മരണമടയുകയും ചെയ്തു. അദ്ദേഹത്തിനെ ഫോർട്ട് കൊച്ചിയിലെ വി. ഫ്രാൻസിസ് പള്ളിയിൽ അടക്കം ചെയ്യുകയാണ് ഉണ്ടായത്. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ 1539-ൽ പോർട്ടുഗലിലെ വിദിഗ്വരയിൽ വലിയ സ്മാരകത്തോടേ അടക്കം ചെയ്തു. വാസ്‌കോഡ ഗാമ കേരളത്തിൽ കപ്പലിറങ്ങിയതിന്റെ ഓർമ്മക്കായി കോഴിക്കോട് ജില്ലയിലെ കാപ്പാട് കടപ്പുറത്ത് ഒരു സ്മാരകം സ്ഥിതി ചെയ്യുന്നു. ആ സ്‌തൂപത്തിൽ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു “വാസ്‌കോഡ ഗാമ 1498-ൽ ഇവിടെ കപ്പലിറങ്ങി.”

വാസ്കോഡ ഗാമ - പ്രധാന ചോദ്യോത്തരങ്ങൾ 

* യൂറോപ്പിൽ നിന്നും കടൽമാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ?
- വാസ്കോഡ ഗാമ (1498 മെയ് 20)

* വാസ്കോഡ ഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വർഷം?
- 1502

* വാസ്കോഡ ഗാമ മൂന്നാമതായി ഇന്ത്യയിലെത്തിയ വർഷം?
- 1524

* വാസ്കോഡ ഗാമ ഇന്ത്യയിലേയ്ക്കുള്ള യാത്ര ആരംഭിച്ച സ്ഥലം?
- ലിസ്ബൺ (1497 ൽ)

* വാസ്കോഡ ഗാമ ഇന്ത്യയിൽ വന്നിറങ്ങിയ സ്ഥലം?
- കാപ്പാട് (കോഴിക്കോട്)
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
* വാസ്കോഡ ഗാമയെ ഇന്ത്യയിലേയ്ക്കച്ച പോർച്ചുഗീസ് രാജാവ്?
- മാനുവൽ l

* വാസ്കോഡ ഗാമ സഞ്ചരിച്ച കപ്പലിന്റെ പേര്?
- സെന്റ് ഗബ്രിയേൽ

* വാസ്കോഡ ഗാമയുടെ കപ്പൽവ്യൂഹത്തിലുണ്ടായിരുന്ന മറ്റ് കപ്പലുകൾ?
- സെന്റ് റാഫേൽ &ബെറിയോ

* വാസ്കോഡ ഗാമ പോർച്ചുഗീസ് വൈസ്രോയിയായി ഇന്ത്യയിലെത്തിയ വർഷം?
- 1524

* വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത കൊച്ചിയിലെ പള്ളി?
- സെന്റ് ഫ്രാൻസീസ് പള്ളി

* വാസ്കോഡ ഗാമയുടെ പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ?
- പെഡ്രോ അൽവാരസ്സ് കബ്രാൾ (1500)

* വാസ്കോഡ ഗാമ ലിസ്ബണിലേയ്ക്ക് മടങ്ങിപ്പോയ വർഷം?
- 1499

* വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം കൊച്ചിയിൽ നിന്നും പോർച്ചുഗീസിലേയ്ക്ക് കൊണ്ടുപോയ വർഷം?
- 1539

* വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത പോർച്ചുഗീസിലെ പള്ളി?
- ജെറോണിമസ്റ്റ് കത്തീഡ്രൽ

* വാസ്കോഡ ഗാമ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്?
- ഗോവ

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments