Breaking

6/recent/ticker-posts

Header Ads Widget

പി.എസ്.സി എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ പ്രാഥമിക പരീക്ഷ ഒഴിവാക്കുന്നു | യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, സബ് ഇൻസ്‌പെക്ടർ തുടങ്ങിയ തസ്തികകളിലും ബാധകമാക്കും

പി.എസ്.സി പ്രാഥമിക പരീക്ഷ ഒഴിവാക്കുന്നു | എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ നടപ്പാക്കും


പി.എസ്.സി എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ പ്രാഥമിക പരീക്ഷ ഒഴിവാക്കുന്നു. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, സബ് ഇൻസ്‌പെക്ടർ തുടങ്ങിയ തസ്തികകളിലും ബാധകമാക്കും. 

ഏറ്റവുമധികം ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്ന എൽ.ഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് തുടങ്ങിയ തസ്തികകളിൽ വിദ്യാഭ്യാസ യോഗ്യത അടിസ്ഥാനമാക്കിയുള്ള പ്രാഥമിക പരീക്ഷ ഒഴിവാക്കാൻ പി.എസ്.സിയിൽ ആലോചന. പകരം പഴയതുപോലെ അതത് തസ്തികകളിലേക്ക് ഒറ്റ പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് നീക്കം. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, സബ് ഇൻസ്‌പെക്ടർ തുടങ്ങിയ തസ്തികകളിലും ബാധകമാക്കും. മറ്റ് തസ്തികകളിൽ നിലവിലെ രീതി തുടരും. ഇതേക്കുറിച്ച് പ്രാഥമിക ചർച്ച നടന്നു.

പത്താംതരം, ഹയർസെക്കൻഡറി, ബിരുദം എന്നിങ്ങനെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് വിവിധ തസ്തികകളിൽ പരീക്ഷയെഴുതുന്നതിന് യോഗ്യത നേടാനാണ് പ്രാഥമിക പരീക്ഷ നടത്തുന്നത്. എന്നാൽ, ഒരേ തലത്തിൽ തന്നെ പലഘട്ടങ്ങളായി നടത്തുന്ന പ്രാഥമിക പരീക്ഷകൾ ചിലത് എളുപ്പമുള്ളതായിരിക്കും. മറ്റുചിലത് പ്രയാസമുള്ളതും.

വിവിധ ഘട്ട പരീക്ഷകൾക്കു ശേഷം ചോദ്യങ്ങളുടെ നിലവാരം വിദഗ്ദ്ധ സമിതി പരിശോധിച്ച് മാർക്കുകൾ സമീകരിക്കാറുണ്ടെങ്കിലും പോരായ്മകളുണ്ടെന്ന് പരാതികൾ ഉയരുന്നുണ്ട്. പലഘട്ടങ്ങളായി നടത്തുന്നതിനാൽ രണ്ടാംഘട്ട പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസത്തിന് ഇടയാക്കുന്നുവെന്നും ആക്ഷേപമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ നീക്കം.

സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേക്ക് പ്രാഥമിക പരീക്ഷ വേണ്ടെന്ന് കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ തിയേറ്റർ മെക്കാനിക്ക്, പട്ടികജാതി വികസന വകുപ്പിൽ മെയിൽ വാർഡൻ, എൻ.സി.സി/സൈനിക ക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് തസ്തികകൾക്ക് ഒറ്റ പരീക്ഷയാണ് പി.എസ്.സി ഇത്തവണ നടത്തിയത്.
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
അതേസമയം, പ്രാഥമിക പരീക്ഷ തുടരണമെന്ന അഭിപ്രായമുള്ളവരും കമ്മിഷനിലുണ്ട്. പലഘട്ടങ്ങളിലായി പ്രാഥമിക പരീക്ഷ നടത്തുമ്പോൾ വ്യത്യസ്ത നിലവാരത്തിലുള്ള ചോദ്യപ്പേപ്പർ ഉണ്ടാകുക സ്വാഭാവികമാണെന്നും വാദമുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്തിയശേഷമാകും അന്തിമ തീരുമാനം.

അപേക്ഷകരുടെ എണ്ണം കുറച്ച് വേഗത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ മുൻ ചെയർമാൻ എം.കെ. സക്കീറിന്റെ കാലത്താണ് യു.പി.എസ്.സി മാതൃകയിൽ പരീക്ഷകൾ രണ്ടുഘട്ടമാക്കിയത്. 2020 ഡിസംബർ മുതലുള്ള പരീക്ഷകളിലാണ് നടപ്പാക്കിയത്.

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

Post a Comment

0 Comments