Breaking

6/recent/ticker-posts

Header Ads Widget

68th National Film Awards winners list

68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു: മികച്ച നടി അപർണ, സംവിധായകൻ സച്ചി, നടൻ സൂര്യ, അജയ് ദേവ്​ഗൺ, സഹനടൻ ബിജു മേനോൻ


68th National Film Awards updates: Suriya, Ajay Devgn share Best Actor award 

2020 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടിയായി അപര്‍ണ ബാലമുരളിയും മികച്ച നടനായി സൂര്യയും അജയ് ​ദേവ്​ഗണും തെരഞ്ഞെടുക്കപ്പെട്ടു. 

'അയ്യപ്പനും കോശിയും' ഒരുക്കിയ സച്ചിയാണ് മരണാനന്തര ബഹുമതിയായി മികച്ച സംവിധായകനുള്ള പട്ടം നേടിയത്. മികച്ച സംവിധായകൻ, മികച്ച ഗായിക, മികച്ച സഹനടൻ. മികച്ച സംഘട്ടന സംവിധാനം എന്നീ നാല് പുരസ്‌കാരങ്ങളാണ് 'അയ്യപ്പനും കോശിയും' സ്വന്തമാക്കിയത്
തമിഴ് താരം സൂര്യ (സൂററൈ പോട്ര്)യും ഹിന്ദി സ്റ്റാർ അജയ് ദേവ്ഗണും(തനാജി, ഭുജ്) ഏറ്റവും നല്ല നടനുള്ള പുരസ്‌കാരം പങ്കിട്ടു. മലയാളിയായ അപർണ ബാലമുരളി (സൂററൈ പോട്ര്)യാണ് മികച്ച നടി. ബിജു മേനോൻ(അയ്യപ്പനും കോശിയും) മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയപ്പോൾ ഇതേ സിനിമയിലെ ഫോക് ഗാനം പാടിയ നഞ്ചിയമ്മ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടി.
 മികച്ച മലയാള സിനിമയ്‌ക്കുള്ള പുരസ്‌കാരം തിങ്കളാഴ്‌ച നിശ്ചയത്തിനു ലഭിച്ചു. മികച്ച സംഘട്ടനസംവിധാനത്തിന് അയ്യപ്പനും കോശിയും പുരസ്‌കാരം നേടി.
മധ്യപ്രദേശ്‌ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം. ഉത്തരാഖണ്ഡിനും ഉത്തർപ്രദേശിനും പ്രത്യേക പരാമർശം. 
മികച്ച ചലച്ചിത്ര ഗ്രന്ഥം: എം ടി അനുഭവങ്ങളുടെ പുസ്‌തകം, രചയിതാവ്‌:  അനൂപ്‌ രാമകൃഷ്‌ണൻ. വിദ്യാഭ്യാസ ചിത്രം: ഡ്രീമിങ്‌ ഓഫ്‌ വേർഡ്‌സ്‌ (മലയാളം). മികച്ച വിവരണം: ശോഭ തരൂർ ശ്രീനിവാസൻ.
നോണ്‍ ഫീച്ചർ വിഭാഗത്തിൽ മികച്ച ചിത്രം ശോഭ തരൂർ ശ്രിനിവാസൻ സംവിധാനം ചെയ്ത 'റാപ്‌സഡി ഓഫ് റയിൻസ്.- ദ മൺസൂൺ ഓഫ് കേരള' നേടി. ഇതേ വിഭാഗത്തിൽ മികച്ച ഛായാഗ്രാഹകനായി നിഖിൽ എസ്. പ്രവീണി(ശബ്ദിക്കുന്ന കലപ്പ) നാണ്‌ പുരസ്‌കാരം.കാവ്യപ്രകാശ് സംവിധാനം ചെയ്ത വാങ്കിന് പ്രത്യേക ജൂറി പരാമർശം കരസ്ഥമാക്കി.

വിപുൽ ഷായാണ് ജൂറി ചെയർമാന്‍. കേരളത്തിൽ നിന്ന് വിജി തമ്പി ജൂറിയിലുണ്ട്.

പ്രധാന പുരസ്കാരങ്ങൾ

    ഫീച്ചർ സിനിമ: സൂററൈ പോട്ര്
    സംവിധാനം : സച്ചി (അയ്യപ്പനും കോശിയും)
    നടൻ: സൂര്യ, അജയ് ദേവ്ഗൺ
    നടി: അപർണ ബാലമുരളി
    സഹനടൻ : ബിജു മേനോൻ
    സഹനടി: ലക്ഷ്മിപ്രിയ ചന്ദ്രമൗലി (സിവരഞ്ജിനിയും ഇന്നും സില പെൺകളും)
    ഗായിക: നഞ്ചിയമ്മ (അയ്യപ്പനും കോശിയും)
    ഗായകൻ: രാഹുൽ ദേശ്പാണ്ഡെ
    തിരക്കഥ: സുധ കൊങ്കാര, ശാലിനി(സൂററൈ പോട്ര്)
    ക്യാമറ: സുപ്രതിം ബോൽ(അവിജാത്രിക്)
    എഡിറ്റിങ്: ശ്രീകർ പ്രസാദ് (ശിവരഞ്ജിനിയും സില പെൺകളും)
    സംഗീതസംവിധാനം: തമൻ (അല വൈകുണ്ഠപുരം ലോ), ജി.വി. പ്രകാശ് (സൂററൈ പോട്ര്)
    പശ്ചാത്തല സംഗീതം: ജി.വി. പ്രകാശ്(സൂററൈ പോട്ര്)
    സംഘട്ടനസംവിധാനം: മാഫിയാ ശശി, രാജശേഖർ,സുപ്രീം സുന്ദർ (അയ്യപ്പനും കോശിയും)
    പുതുമുഖ സംവിധായകൻ: മഡോണ അശ്വിൻ(മണ്ടേല)
    ജനപ്രിയ ചിത്രം: താനാജി ദ് അൺസങ് വാരിയർ (സംവിധായകൻ: ഓം റൗത്)
    കുട്ടികളുടെ ചിത്രം: സുമി സിനിമ
    ഗാനരചന: മനോജ് മുൻതാഷിർ
    നൃത്തസംവിധാനം: സന്ധ്യ രാജു(നാട്യം)
    ചമയം: റാം ബാബു(നാട്യം)
    മികച്ച പ്രൊഡക്ഷൻ ഡിസൈൻ- അനീസ് നാടോടി (കപ്പേള)
    മലയാള ചിത്രം: തിങ്കളാഴ്ച നിശ്ചയം
    തമിഴ് ചിത്രം: ശിവരഞ്ജിനിയും സില പെൺകളും
    തെലുങ്ക് ചിത്രം : കളർ ഫോട്ടോ
    സിനിമാ സംബന്ധിയായ പുസ്തകം: ദ ലോങ്ങസ്റ്റ് കിസ് (കിശ്വർ ദേശായി)
    മികച്ച വിദ്യാഭ്യാസ ചിത്രം-ഡ്രീമിങ് ഓഫ് വേർഡ്സ് (മലയാളം, സംവിധായകൻ നന്ദൻ)

മലയാളത്തിൽ നിന്ന് പുരസ്കാരത്തിനർഹമായ ചിത്രങ്ങൾ

    മികച്ച മലയാളചിത്രം -തിങ്കളാഴ്ച നിശ്ചയം
    സഹനടൻ -ബിജു മേനോൻ (അയ്യപ്പനും കോശിയും)
    ​ഗായിക -നഞ്ചിയമ്മ (അയ്യപ്പനും കോശിയും)
    സംവിധായകൻ -സച്ചി (അയ്യപ്പനും കോശിയും)
    സംഘട്ടനം -മാഫിയാ ശശി, രാജശേഖർ, സുപ്രീം സുന്ദർ (അയ്യപ്പനും കോശിയും)
    ഓഡിയോ​ഗ്രഫി -വിഷ്ണു ​ഗോവിന്ദ് (മാലിക്)
    സിനിമാ പുസ്തകം -അനൂപ് രാമകൃഷ്ണൻ (എം.ടി. അനുഭവങ്ങളുടെ പുസ്തകം)
    ഛായാ​ഗ്രഹണം -നിഖിൽ എസ് പ്രവീൺ (ശബ്ദിക്കുന്ന കലപ്പ)
    വിദ്യാഭ്യാസചിത്രം -ഡ്രീമിങ് ഓഫ് വേർഡ്സ് (സംവിധാനം: നന്ദൻ)
    പ്രൊഡക്ഷൻ ഡിസൈൻ - അനീസ് നാടോടി (കപ്പേള)

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments