ദ്രൗപദി മുർമു ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതി
ദ്രൗപദി മുർമു ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ചരിത്ര നിമിഷത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. ആദ്യമായി ഒരു ഗോത്രവനിത ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പരമോന്നത പദവയിലേയ്‌ക്ക് എത്തിയിരിക്കുകയാണ്. പ്രതിപക്ഷ പൊതുസ്ഥാനാർഥി യശ്വന്ത് സിന്‍ഹയെ വൻഭൂരിപക്ഷത്തിൽ പിന്നിലാക്കിയാണ് രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി തിരഞ്ഞെടുക്കപ്പെട്ടത്.
വോട്ടെണ്ണലിന്റെ രണ്ടുഘട്ടത്തിലും ദ്രൗപദി തന്നെയായിരുന്നു ആധിപത്യം പുലർത്തിയിരുന്നത്. എം.പിമാർ പച്ചനിറത്തിലുള്ള ബാലറ്റ് പേപ്പറിലും നിയമസഭാംഗങ്ങൾ പിങ്ക് നിറത്തിലുള്ള ബാലറ്റ് പേപ്പറിലുമാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. നിലവിലെ രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24-ന് അവസാനിക്കും. സന്താൾ ഗോത്രവംശജയായ ദ്രൗപദിയുടെ വിജയം ഇന്ത്യയ്ക്ക് ചരിത്രനിമിഷം കൂടിയാണ്. ഇന്ത്യയുടെ രാഷ്ട്രപതിപദത്തിലെത്തുന്ന രണ്ടാമത്തെ വനിതയും ആദ്യത്തെ ഗോത്രവംശജയുമാണ് ഇവർ.
1958 ജൂൺ 20 ന് ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ഉപർബേഡ ഗ്രാമത്തിൽ ബിരാഞ്ചി നാരായൺ ടുഡുവിന്റെ മകളായി സാന്താൾ ഗോത്രവർഗ കുടുംബത്തിലാണ് ദ്രൗപദി മുർമുവിന്റെ ജനനം. റൈരംഗ്പൂരിൽ അദ്ധ്യാപികയായി ജീവിതം ആരംഭിച്ചു. പിന്നീട് സംസ്ഥാന ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായി. തന്റെ തൊഴിൽപരമായ ചുമതലകൾ വളരെ ആത്മാർത്ഥതയോടെ നിർവ്വഹിച്ച മുർമുവിന്റെ യഥാർത്ഥ നിയോഗം പൊതുസേവനമായിരുന്നു.
താഴേത്തട്ടിൽ നിന്നും പ്രവർത്തനം ആരംഭിച്ച മുർമു, 1997 ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് റൈരംഗ്പൂർ നഗർ പഞ്ചായത്തിൽ കൗൺസിലറായി തുടങ്ങി. മൂന്ന് വർഷങ്ങൾക്ക് ശേഷം അതേ മണ്ഡലത്തിൽ നിന്നും നിയമസഭയിലേയ്‌ക്ക് മത്സരിച്ച് വിജയം നേടി. റൈരംഗ്പൂർ മണ്ഡലത്തിൽ നിന്ന് രണ്ടു തവണ എംഎൽഎയായി. 2007 ൽ ഒഡിഷാ നിയമസഭയിലെ ഏറ്റവും മികച്ച എംഎൽഎ ആയി ദ്രൗപദി മുർമു തിരഞ്ഞെടുക്കപ്പെട്ടു. ഒരു മന്ത്രിയെന്ന നിലയിലും അവർ കൈകാര്യം ചെയ്തത് വാണിജ്യം, ഗതാഗതം, ഫിഷറീസ്, മൃഗ വിഭവ വികസനം തുടങ്ങിയ നിർണായക വകുപ്പുകളാണ്. 2010 ൽ ബിജെപിയുടെ സംഘടനാ പ്രവർത്തനത്തിലേക്ക് കൂടുതൽ മുർമു സജീവമായി. 2015 ൽ ജാർഖണ്ഡിന്റെ എട്ടാമത്തെ ഗവർണറും ആദ്യ വനിതാ ഗവർണറുമായി ദ്രൗപതി മുർമു ചുമതലയേറ്റു.
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...
0 Comments