Breaking

6/recent/ticker-posts

Header Ads Widget

പി.എസ്.സി എൽഡിസി കന്നഡ–മലയാളം ലിസ്റ്റിലും മാറ്റം

മൂല്യനിർണയത്തിൽ അപാകത; എൽഡിസി കന്നഡ–മലയാളം ലിസ്റ്റിലും മാറ്റം 


മൂല്യനിർണയത്തിൽ കന്നഡയ്ക്കു 40 മാർക്കിൽക്കൂടുതൽ നൽകിയെന്നു കണ്ടെത്തിയതിനെത്തുടർന്നാണു ലിസ്റ്റിൽ അഴിച്ചുപണി നടത്തുന്നത്

പി.എസ്.സി എൽഡി ക്ലാർക്ക് തമിഴ്–മലയാളം ലിസ്റ്റിനു പിന്നാലെ എൽഡിസി കന്നഡ–മലയാളം സാധ്യതാ ലിസ്റ്റും പിഎസ്‌സി പുനഃക്രമീകരിക്കുന്നു. മൂല്യനിർണയത്തിലെ അപാകതയെ തുടർന്നാണ്, 2021 ഡിസംബര്‍ 21നു പ്രസിദ്ധീകരിച്ച ഈ ലിസ്റ്റ് പുനഃക്രമീകരിക്കുന്നത്.

2020 ഒക്ടോബര്‍ 3നു നടത്തിയ വിവരണാത്മകപരീക്ഷയിൽ (ഇവിടെ ക്ലിക്കുക) മലയാളം, കന്നഡ ഭാഷകൾക്കു 40 മാർക്കിന്റെയും ഇംഗ്ലിഷിന് 20 മാർക്കിന്റെയും ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, മൂല്യനിർണയത്തിൽ കന്നഡയ്ക്കു 40 മാർക്കിൽക്കൂടുതൽ നൽകിയെന്നു കണ്ടെത്തിയതിനെത്തുടർന്നാണു ലിസ്റ്റിൽ അഴിച്ചുപണി നടത്തുന്നത്.

സാധ്യതാലിസ്റ്റിൽ 98 പേരാണുള്ളത്. പുതിയ ലിസ്റ്റിൽ ആകെ എണ്ണം മാറില്ലെങ്കിലും ഇപ്പോൾ ലിസ്റ്റിൽ ഉൾപ്പെട്ട ചിലർ പുറത്തുപോകാനും പുതിയവർ ഉൾപ്പെടാനും സാധ്യതയുണ്ട്. മെയിൻ ലിസ്റ്റിനൊപ്പം സപ്ലിമെന്ററി ലിസ്റ്റും തയാറാക്കിയേക്കും. പുതിയ ലിസ്റ്റിൽ ഉൾപ്പെടാൻ യോഗ്യത നേടിയവരുടെ വിവരങ്ങൾ പിഎസ്‌സി കേന്ദ്ര ഒാഫിസിൽനിന്നു കാസർകോട് ജില്ലാ ഓഫിസിലേക്ക് ഈ ആഴ്ച അയയ്ക്കും. തുടർനടപടി പൂർത്തിയാക്കി പുനഃക്രമീകരിച്ച സാധ്യതാ ലിസ്റ്റ് ജില്ലാ ഓഫിസ് പ്രസിദ്ധീകരിക്കും.

വിജ്ഞാപനം പ്രസിദ്ധീകരിച്ച് 6 വർഷം കഴിഞ്ഞിട്ടും, കാസർകോട് ജില്ലയിലെ എൽഡിസി (കന്നഡയും മലയാളവും അറിയുന്നവർ) റാങ്ക് ലിസ്റ്റ് അനന്തമായി വൈകുകയാണ്.

2016 ഡിസംബർ 30നായിരുന്നു വിജ്ഞാപനം. രണ്ടു ഘട്ട പരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങി എല്ലാ നടപടികളും പൂർത്തിയായെങ്കിലും റാങ്ക് ലിസ്റ്റ് പുറത്തുവന്നില്ല. ഉദ്യോഗാർഥികൾ കേസ് കൊടുത്തതിനാൽ കുറച്ചു മാസങ്ങൾ നഷ്ടപ്പെട്ടെങ്കിലും റാങ്ക് ലിസ്റ്റ് ഇത്രയേറെ വൈകുന്നതിന്റെ പൂർണ ഉത്തരവാദിത്തം പിഎസ്‌സിക്കുതന്നെ. ഈ തസ്തികയുടെ 75 ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റാങ്ക് ലിസ്റ്റ് അനന്തമായി വൈകിയാൽ ഒഴിവുകൾ എൽഡിസിയുടെ ജനറൽ റാങ്ക് ലിസ്റ്റിലേക്കു വകമാറ്റുമോ എന്ന ആശങ്കയിലാണ് ഉദ്യോഗാർഥികൾ.

ഈ തസ്തികയിൽ പിഎസ്‌സി വഴി നിയമനം മുടങ്ങിയിട്ട് 7 വർഷമാകുന്നു. മുൻ റാങ്ക് ലിസ്റ്റ് വന്നത് 2013ലായിരുന്നു. 2015ൽ ലിസ്റ്റ് റദ്ദായി. 36 പേർക്കു നിയമന ശുപാർശ ലഭിച്ചു. ഇതിനു ശേഷം ഒരാൾക്കുപോലും ഈ തസ്തികയിൽ പിഎസ്‌സി വഴി നിയമന ശുപാർശ ലഭിച്ചിട്ടില്ല.
2021 ഡിസംബര്‍ 21നു പ്രസിദ്ധീകരിച്ച സാധ്യതാ ലിസ്റ്റിൽ ഉൾപ്പെടാത്ത ചിലരാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഹർജി നൽകിയത്. കന്നഡ, മലയാളം ഭാഷകൾക്കു 30% മിനിമം മാർക്ക് നിശ്ചയിച്ചത് മുൻകൂട്ടി അറിയിച്ചില്ലെന്നു കാണിച്ചായിരുന്നു ഹർജി. പ്രസിദ്ധീകരിച്ച ലിസ്റ്റ് റദ്ദാക്കി പുതിയതു പ്രസിദ്ധീകരിക്കാൻ ട്രൈബ്യൂണൽ നിർദേശിച്ചു.

പിഎസ്‌സി ഇതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. മിനിമം മാർക്ക് നിശ്ചയിക്കാതെ ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ ഉദ്യോഗാർഥികളുടെ പരിജ്ഞാനം തെളിയിക്കൽ പ്രായോഗികമാവില്ലെന്നു വിലയിരുത്തി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. നിയമന ശുപാർശ കോടതിയുടെ അന്തിമവിധിക്കു വിധേയമായിരിക്കുമെന്നും വ്യക്തമാക്കി.


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

Post a Comment

0 Comments