Breaking

6/recent/ticker-posts

Header Ads Widget

എസ്.എസ്.എൽ.സി, പ്ലസ് ടുക്കാർക്ക് ഗ്രേസ് മാർക്ക് വീണ്ടും

എസ്.എസ്.എൽ.സി, പ്ലസ് ടുക്കാർക്ക് ഗ്രേസ് മാർക്ക് വീണ്ടും നൽകുന്നു 


ഒരു വിദ്യാർത്ഥിക്ക് പരമാവധി 30 മാർക്കാവും നൽകുക. ഇതുസംബന്ധിച്ച മാനദണ്ഡം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഇക്കഴിഞ്ഞ പരീക്ഷകൾ മുതൽ പ്രാബല്യം.

കൊവിഡ് കാരണം കായിക, കലോത്സവങ്ങൾ നടക്കാത്തതിനാൽ കഴിഞ്ഞ രണ്ടുവർഷമായി നിറുത്തിവച്ചിരുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള ഗ്രേസ് മാർക്ക് പുന:സ്ഥാപിച്ചു. എന്നാൽ, ഒരു വിദ്യാർത്ഥിക്ക് പരമാവധി 30 മാർക്കാവും നൽകുക. ഇതുസംബന്ധിച്ച മാനദണ്ഡം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഇക്കഴിഞ്ഞ പരീക്ഷകൾ മുതൽ പ്രാബല്യം.

എസ്.എസ്. എൽ.സി, പ്ലസ് ടു മേഖലയിൽ അക്കാഡമിക മികവ് പുലർത്തുന്നവരെക്കാൾ ഉയർന്ന മാർക്ക്, ഗ്രേസ് മാർക്ക് ലഭിക്കുന്ന വിദ്യാർത്ഥിക്ക് കിട്ടുന്നുവെന്നും പ്ലസ് വൺ പ്രവേശനത്തിൽ ഇവർക്ക് കൂടുതൽ ഇൻഡക്സ് ലഭിക്കുന്നുവെന്നുമുള്ള പരാതി വ്യാപകമായതോടെയാണ്ഗ്രേസ്മാർക്ക് പരമാവധി 30 ആക്കി നിജപ്പെടുത്തിയതെന്ന് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു. സ്കൂൾകലോത്സവം, ശാസ്ത്രമേളകൾ, ഐ.ടി മേളകൾ, സി.വി രാമൻ ഉപന്യാസ മത്സരം, ടാലന്റ് സെർച്ച് പരീക്ഷ, സ് പെഷ്യൽ സ്കൂൾ കലോത്സവം തുടങ്ങിയവയുടെ സംസ്ഥാനതലമത്സരങ്ങളിൽ എ ഗ്രേഡ് ലഭിക്കുന്നവർക്ക് 20 ഗ്രേസ്മാർക്ക് ലഭിക്കും.
ബി, സി ഗ്രേഡുകാർക്ക് യഥാക്രമം 15, 10 എന്നിങ്ങനെയായിരിക്കും (ഇതിൽ ഒന്നാം സ്ഥാനക്കാർക്ക് 20, രണ്ടാം സ്ഥാനം നേടിയാൽ 17, മൂന്നാം സ്ഥാനത്തിന് 14 എന്നിങ്ങനെയാകും ഗ്രേസ് മാർക്ക്).
അന്തർദേശീയ തലത്തിൽ കായിക മത്സരങ്ങളിൽ പങ്കെടുത്തവർക്ക് 30 ഉം ദേശീയതലത്തിൽ മെഡൽ നേടിയവർക്ക് 25 ഉം സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ കായികതാരങ്ങൾക്ക് 20 ഉം ഗ്രേസ് മാർക്ക് ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 17 ഉം മൂന്നാം സ്ഥാനക്കാർക്ക് 14 ഉം ലഭിക്കും.

മറ്റ് ഗ്രേസ് മാർക്കുകൾ
• ജൂനിയർ റെഡ്ക്രോസ്  - 10
• രാജ്യപുരസ്കാർ/ ചീഫ് മിനിസ്റ്റർ ഷീൽഡ്നേടുന്ന സ്കൗട്ട് ആൻഡ്ഗൈഡ്സിന് - 20
• രാഷ്ട്രപതിയുടെ അവാർഡ് നേടുന്നസ്കൗട്ട് ആൻഡ്ഗൈഡ്സിന് - 25
• 80 ശതമാനം ഹാജരുള്ള സ്കൗട്ട് ആൻഡ് ഗൈഡ്സിന്  - 18 
• സ്റ്റുഡന്റ്സ്പൊലീസ്കേഡറ്റി - 20
• എൻ.സി.സി കോർപ്പറൽ മുതലുള്ള റാങ്കുകാർക്ക്  - 25 
• എൻ.സി.സി സൈനിക ക്യാമ്പിൽ പങ്കെടുത്തവർക്ക് - 25 
• എൻസിസി റിപ്പബ്ലിക്ഡേക്യാമ്പിൽ പങ്കെടുത്തവർക്ക് - 25  
• എൻ.സി.സി 75ശതമാനം ഹാജരുള്ള കേഡറ്റിന് - 20 
• എൻ.എസ്.എസ്ദേശീയ ക്യാമ്പിൽ പങ്കെടുത്തവർക്ക് - 25 
• എൻ.എസ്.എസ്  വാളന്റിയേഴ്സിന്  - 20
• സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് ആദ്യ മൂന്ന് സ്ഥാനക്കാർക്ക് -15
• സതേൺ ഇന്ത്യ സയൻസ് ഫെയർ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് -22
• ദേശീയ ബാലശാസ്ത്ര കോൺ ഗ്രസ് ആദ്യ മൂന്ന് സ്ഥാനക്കാർക്ക് -25
• ലിറ്റിൻകൈറ്റ്സ് അംഗങ്ങൾക്ക് -15
• നാഷണൽ സയൻസ്എക്സിബിഷനിൽ പങ്കെടുക്കുന്നവർക്ക്  - 25
• സർഗോത്സവം എ ഗ്രേഡുകാർക്ക് -15
• സർഗോത്സവം ബി ഗ്രേഡുകാർക്ക് -10
• ബാലശ്രീ അവാർഡ് വിജയികൾക്ക് -14
• സ്റ്റേറ്റ് ലീ ഗൽ സർവീസസ് അതോറിട്ടി ക്വിസ് മത്സരം ഒന്നാം സ്ഥാനക്കാർക്ക് - 5
• സ്റ്റേറ്റ് ലീ ഗൽ സർവീസസ് അതോറിട്ടി ക്വിസ്മത്സരം രണ്ടാം സ്ഥാനക്കാർക്ക്  - 3

എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ്‌ 20നകവും പ്ലസ് ടു ഫലം മേയ്‌ 25നകവും പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി കൊച്ചിയിൽ അറി​യി​ച്ചു. എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ ഫലം വരുന്നതനുസരിച്ച് പ്ലസ് വൺ അഡ്മിഷൻ നടപടികൾ ആരംഭിക്കും. അക്കാഡമിക് മികവ് പുലർത്തുന്നവരെക്കാൾ ഉയർന്ന മാർക്ക്, ഗ്രേസ് മാർക്ക് ലഭിക്കുന്ന വിദ്യാർത്ഥിക്ക് കിട്ടുന്നുവെന്നും പ്ലസ് വൺ പ്രവേശനത്തിൽ ഇവർക്ക് കൂടുതൽ ഇൻഡക്സ് ലഭിക്കുന്നുവെന്നുമുള്ള പരാതി വ്യാപകമായതോടെയാണ് പരമാവധി 30 മാർക്കാക്കി നിജപ്പെടുത്തിയത്.

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

Post a Comment

0 Comments