Breaking

6/recent/ticker-posts

Header Ads Widget

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? കുറഞ്ഞ ചെലവില്‍ സിവില്‍ സര്‍വീസ് പരിശീലനം സര്‍ക്കാര്‍ നല്‍കും

സർക്കാരിന്റെ സൗജന്യ സിവിൽ സർവീസ് പരിശീലനം: ഇപ്പോൾ അപേക്ഷിക്കാം 

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ 2023-24 അധ്യയനവർഷത്തെ പ്രിലിമിനറി കം മെയിന്‍സ് (പി.സി.എം.) കോഴ്സിനുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. 

സിവിൽ സർവീസസ് പരീക്ഷാ പരിശീലനത്തിന് ചേരാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഇപ്പോൾ സർക്കാർ സഹായത്തോടെ പരിശീലനം നേടാൻ അവസരം.
ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ കോഴ്സിന് ചേരാം. ഏപ്രില്‍ 30-ന് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നടത്തുന്ന പ്രവേശന പരീക്ഷയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. ഏപ്രില്‍ 28 വൈകുന്നേരം അഞ്ച് മണിയാണ് അപേക്ഷിക്കാനുള്ള അവസാന സമയം. രജിസ്ട്രേഷന്‍ ഫീസ് 200 രൂപ. 

പരിശീലന പദ്ധതികൾ 
1. സിവില്‍ സര്‍വീസ് പ്രിലിമിനറി കം മെയിന്‍സ് കോഴ്സ് (PCM)
ഓരോ വര്‍ഷവും ജൂണ്‍ മാസത്തിലാണ് പ്രിലിംസ് കം മെയിന്‍സ് ബാച്ചുകള്‍ ആരംഭിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് പരിശീലന കേന്ദ്രങ്ങള്‍. കോഴ്സ് ഫീസ് 49,200/രൂപ

2. ഐച്ഛിക വിഷയങ്ങള്‍ (Optional Subjects)
ഐച്ഛിക വിഷയങ്ങളുടെ ക്ലാസ് എല്ലാവര്‍ഷവും സെപ്റ്റംബറില്‍ ആരംഭിക്കും. പൊളിറ്റിക്കന്‍ സയന്‍സ്, ഹിസ്റ്ററി, സോഷ്യോളജി, ജ്യോഗ്രഫി, മലയാളം, പബ്ലിക് അഡ്മിനിസ്ട്രേഷന്‍ എന്നീ വിഷയങ്ങളിലാണ് ക്ലാസുകള്‍. ഫീസ്: 11,800/രൂപ

3. രണ്ടുവര്‍ഷ സിവില്‍ സര്‍വീസ് പ്രിലിമിനറി കം മെയിന്‍സ് കോഴ്സ്
നിലവില്‍ ബിരുദ/ബിരുദാനന്തര കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് ഈ കോഴ്സിന് ചേരാം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, പൊന്നാനി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവയാണ് പരിശീലന കേന്ദ്രങ്ങള്‍. രണ്ടാംശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് ക്ലാസുകള്‍. ഈ കോഴ്സിനെ രണ്ട് ഭാഗങ്ങളായി വിഭജിച്ച് ആദ്യഭാഗം ഒന്നാംവര്‍ഷവും രണ്ടാംഭാഗം രണ്ടാംവര്‍ഷവും പഠിപ്പിക്കുന്നു.
ഫീസ് –
ഒന്നാം വർഷം ഫീസ് –  Rs 17,700/-(Fees Rs 15,000/-+ GST Rs 2,700/- )
രണ്ടാം വർഷം ഫീസ് –  Rs 17,700/-(Fees Rs 15,000/-+ GST Rs 2,700/- )

4. സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സ്
പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നേടാം. ആശയ വിനിമയ വികസനം, സമകാലിക വിഷയങ്ങള്‍, പൊതുവിജ്ഞാനം മുതലായ സിവില്‍ സര്‍വീസ് പരീക്ഷയുടെ അടിസ്ഥാന വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവയാണ് പരിശീലന കേന്ദ്രങ്ങള്‍. ഫീസ് 5,900/രൂപ

5. ടാലന്റ് ഡെവലപ്‌മെന്റ് കോഴ്സ്
ഹൈസ്‌കൂളില്‍ (8, 9, 10 സ്റ്റാന്‍ഡേര്‍ഡ്) പഠിക്കുന്ന കുട്ടികള്‍ക്ക് ഭാവിയില്‍ സിവില്‍ സര്‍വീസ് പോലുള്ള മത്സര പരീക്ഷകള്‍ ലക്ഷ്യമിട്ട് സമഗ്രശേഷി വികസനത്തിന് പ്രത്യേക പാഠ്യപദ്ധതി തയ്യാറാക്കി നടത്തുന്ന കോഴ്സാണ്. ഇംഗ്ലീഷിനും മാതൃഭാഷയ്ക്കും പ്രത്യേക ഊന്നല്‍ നല്‍കി ഇതര വിഷയങ്ങളില്‍ സാമാന്യമായ അവബോധം പ്രദാനം ചെയ്യുന്നു. ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുവാനുള്ള ശേഷി വികസനമാണ് ലക്ഷ്യമിടുന്നത്. സയന്‍സ് വിഷയങ്ങള്‍, കണക്ക്, ചരിത്രം, ഭൂമിശാസ്ത്രം, ധനതത്ത്വശാസ്ത്രം, നിയമം, വ്യക്തിത്വ വികസനം മുതലായവയിലാണ് പഠനം. കൂടാതെ സമൂഹത്തിലെ വിവിധ ശ്രേണികളിലുള്ള പ്രഗല്ഭരായ വ്യക്തികളുമായുള്ള അഭിമുഖവും ആശയവിനിമയവും കോഴ്സിന്റെ ഭാഗമായി നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവയാണ് പരിശീലന കേന്ദ്രങ്ങള്‍. ഫീസ് 3,540/രൂപ.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.
Sl.No.DistrictCentre
1ThiruvananthapuramKerala State Civil Service Academy     
C/o Centre for Continuing Education Kerala,

Anathara Lane , Charachira, Kowdiar P.O.
Phone No.0471-2313065, 2311654, 8281098864
2KollamTKM Arts and Science College,
TKMC P O,

Karikode, Kollam
Phone No. 8281098867
3ErnakulamKSCSA Sub-centre,
Aluva Metro Station
Phone No.8281098873
4PalakkadKSCSA Sub-centre,
Victoria College Campus
Palakkad

Phone No. 0491-2576100, 8281098869
5MalappuramInstitute of Career Studies and Research (ICSR),
Easwara Mangalam.P.O,
Karimpana, Ponnani

Phone No. 0494-2665489, 8281098868
6KozhikodeKSCSA Sub-centre,
West Hill UP School Campus
Chungam.P.O, Kozhikode

Phone No. 0495-2386400, 8281098870
7KannurKSCSA Sub-centre, Mangad,
Kalliassery.P.O, Kannur

Phone No. 8281098875

പട്ടികജാതി വിഭാഗക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പ്

സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് സിവില്‍ സര്‍വീസസ് പരീക്ഷയില്‍ പരിശീലനം നല്‍കുന്നതിനായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ലക്ഷ്യ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. ബിരുദമാണ് അപേക്ഷിക്കുന്നതിനുള്ള യോഗ്യത. പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 20-36.

വകുപ്പിന് കീഴില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസസ് എക്‌സാമിനേഷന്‍ ട്രെയിനിങ് സൊസൈറ്റി നടത്തുന്ന പ്രവേശനപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 25 ശതമാനം സീറ്റുകള്‍ വേടന്‍, നായാടി, അരുന്ധതിയാര്‍, ചക്കിലിയന്‍, കള്ളാടി വിഭാഗക്കാര്‍ക്കായി മാറ്റിയിട്ടുണ്ട്. മികച്ച സിവില്‍ സര്‍വീസസ് പരിശീലന സ്ഥാപനങ്ങളുടെ പട്ടിക സൊസൈറ്റി തയ്യാറാക്കിയിട്ടുണ്ട്. എഴുത്തുപരീക്ഷയും അഭിമുഖവും വിജയിക്കുന്നവര്‍ക്ക് അവരുടെ താത്പര്യപ്രകാരം പട്ടികയിലെ സ്ഥാപനങ്ങളില്‍ ഒന്ന് തിരഞ്ഞെടുക്കാം. അവിടെ പരിശീലനം നേടുന്നവര്‍ക്ക് ചുവടെ പറയുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കും.

കോഴ്സ് ഫീസ് പരമാവധി ഒരു ലക്ഷം രൂപ. ഹോസ്റ്റല്‍ ഫീസ്, സ്‌റ്റൈപെന്‍ഡ് പ്രതിമാസം 6000 രൂപ (പരമാവധി 10 മാസം). പ്രിലിംസ് എഴുത്ത് പരീക്ഷാപരിശീലനം 10000 രൂപ. മെയിന്‍സ് എഴുത്ത് പരീക്ഷാപരിശീലനം 10000 രൂപ. ബുക്ക് കിറ്റ് അലവന്‍സ് 5000 രൂപ. ഐ.സി.എസ്.ഇ.ടി.എസിന്റെ വെബ്സൈറ്റായ www.icsets.org -ലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അഡ്മിറ്റ് കാര്‍ഡും അഭിമുഖത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള അറിയിപ്പും അപേക്ഷയിലെ ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കും. ഫോണ്‍: 04712533272, 8547630004, 9446412579.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

Post a Comment

0 Comments