Breaking

6/recent/ticker-posts

Header Ads Widget

കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ചരിത്ര മുഹൂർത്തം, വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി


തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് വന്ദേഭാരത് എക്സ്പ്രസിന് പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചക്കൊടി വീശിയത്. .

കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ സി 2 കോച്ചിൽ തിരഞ്ഞെടുക്കപ്പെട്ട 42 വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി സംവദിച്ചു. ഇതിനുശേഷമാണ് വന്ദേഭാരതിന് പച്ചക്കൊടി വീശിയത്. മുഖ്യമന്ത്രി പിണറായി വിജയനും ട്രെയിനിനകത്ത് മോദിക്കൊപ്പമുണ്ടായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് റോഡ് മാര്‍ഗമാണ് അദ്ദേഹം റെയില്‍വേ സ്‌റ്റേഷനിലെത്തിയത്.
ലോക്കോ പൈലറ്റുമാരുമായും പ്രധാനമന്ത്രി മോദി സംസാരിച്ചു. ട്രെയിനിൽ പ്രധാനമന്ത്രി യാത്ര ചെയ്യുന്നില്ല. ആദ്യയാത്രയിൽ മതസാമൂഹിക രാഷ്ട്രീയ നേതാക്കളും താരങ്ങളും പങ്കെടുക്കുന്നുണ്ട്. വിവിധ സ്റ്റേഷനുകളിൽ നിന്നായി 1000 വിദ്യാർത്ഥികൾ സൗജന്യ യാത്ര നടത്തും.

കൊച്ചി വാട്ടർ മെട്രോ രാജ്യത്തിന് സമർപ്പിച്ചു
ഇതിന്‍റെ ആദ്യ ഘട്ടമായാണ് ഹൈക്കോർട്ട്-വൈപ്പിൻ ടെർമിനലുകളിൽ നിന്നും വൈറ്റില-കാക്കനാട് ടെർമിനലുകളിൽ നിന്നും സർവ്വീസ് ആരംഭിക്കുന്നത്. വാട്ടർ മെട്രൊ പദ്ധതി പൂർത്തിയാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രൊ ബോട്ടുകൾക്ക് സർവ്വീസ് നടത്താൻ സാധിക്കും.

ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചെങ്കിലും നാളെ മുതലാകും പൊതുജനങ്ങൾക്കുള്ള സർവീസുകൾ ആരംഭിക്കുക. ഹൈക്കോടതി- വൈപ്പിന്‍ റൂട്ടിലാണ് ആദ്യ സർവീസ്. 27 ന് വൈറ്റില- കാക്കനാട് റൂട്ടിൽ സർവീസ് ഉണ്ടാകും. രാവിലെ 7 മുതൽ വൈകീട്ട് 8 വരെയാണ് സർവീസ്. തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളകളിൽ സർവീസുകളുണ്ടാകും. 20 രൂപയാണ് വാട്ടർ മെട്രൊയുടെ ഏറ്റവും കുറഞ്ഞ നിരക്ക്. കൂടിയ ചാർജ് 40 രൂപ.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

Post a Comment

0 Comments