Breaking

6/recent/ticker-posts

Header Ads Widget

21 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം: മേയ് 30-ന്റെ ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും.

21 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 


ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്‌സ്, ഹൈസ്കൂൾ ടീച്ചർ (ഹിന്ദി) തസ്തികമാറ്റം എന്നിവ ഉൾപ്പെടെ 21 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി. യോഗം അനുമതിനൽകി.

കേരള വാട്ടർ അതോറിറ്റിയിൽ ലീഗൽ അസിസ്റ്റന്റ്, കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ ഇലക്ട്രീഷ്യൻ, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ.എം.) കേരള ലിമിറ്റഡിൽ ഫാർമസിസ്റ്റ്, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ.എം.) കേരള ലിമിറ്റഡിൽ നഴ്സ്, സപ്ലൈകോയിൽ ജൂനിയർ മാനേജർ, കെ.എസ്.എഫ്.ഇ.യിൽ പ്യൂൺ/വാച്ച്മാൻ എന്നിവയടക്കം അടക്കം 21 തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു. ജനറൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം ,ജില്ലാ തലം ), സ്‌പെഷ്യൽ റിക്രൂട്ട്മെന്റ്, എൻ.സി.എ എന്നീ വിഭാഗങ്ങളിലാണ് വിജ്ഞാപനം. മേയ് 30-ന്റെ ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും. അതിനുശേഷം ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ജൂൺ 29 വരെ അപേക്ഷിക്കാൻ സമയം നൽകും.

ചുരുക്കപ്പട്ടിക,  സാദ്ധ്യതാ പട്ടിക
ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം)- ഒന്നാം എൻ.സി.എ. മുസ്ലീം (കാറ്റഗറി നമ്പർ 438/2019), ഫിഷറീസ് വകുപ്പിൽ ഫിഷറീസ് ഓഫീസർ (കാറ്റഗറി നമ്പർ 746/2021), കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി.(ജൂനിയർ) ജ്യോഗ്രഫി (കാറ്റഗറി നമ്പർ 736/2021), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഫിസിക്കൽ എഡ്യൂക്കേഷൻ (കാറ്റഗറി നമ്പർ 405/2022), കേരള സെറാമിക്സ് ലിമിറ്റഡിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (മീഡിയം/ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ) (കാറ്റഗറി നമ്പർ 189/2022) എന്നീ തസ്തികയിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.
വ്യവസായ വാണിജ്യ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (കോമൺ ഫെസിലിറ്റി സർവീസ് സെന്റർ (കാറ്റഗറി നമ്പർ 57/2019), ആരോഗ്യ വകുപ്പിൽ റഫ്രീജറേഷൻ മെക്കാനിക് (യു.ഐ.പി.) (കാറ്റഗറി നമ്പർ 315/2022) എന്നീ തസ്‌തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

Post a Comment

0 Comments