Breaking

6/recent/ticker-posts

Header Ads Widget

കെ.എ.എസ്: പുതിയ വിജ്ഞാപനം ഈ വർഷം അവസാനം | കെ.എ.എസ് ക്വാട്ട 10 % ഉയർത്തും

കെ.എ.എസ് ക്വാട്ട 10 % ഉയർത്തും,​ പുതിയ വിജ്ഞാപനം ഈ വർഷം ഒടുവിൽ


കെ.എ.എസ് ക്വാട്ട 10 % ഉയർത്തും,​ പുതിയ വിജ്ഞാപനം ഈ വർഷം അവസാനം
.

കേരള അഡ്മിനിസ്‌ട്രേറ്റിവ് സർവീസിന്റെ (കെ.എ.എസ്) ക്വാട്ട 20 ശതമാനമായി ഉയർത്താൻ സർക്കാർ നീക്കം തുടങ്ങി. നിലവിൽ സെക്രട്ടേറിയറ്റിലുൾപ്പെടെ 30 വകുപ്പുകളിലായി 10 ശതമാനമാണ് കെ.എ.എസ് നിയമനം. ഈമാസം 30ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമാകും.

കഴിഞ്ഞ വെള്ളിയാഴ്ച ചീഫ് സെക്രട്ടറി വി.പി.ജോയ്,​ പൊതുഭരണ അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ഉന്നത വകുപ്പ് മേധാവികൾ എന്നിവരുടെ യോഗത്തിൽ ഇതു സംബന്ധിച്ച് തത്വത്തിൽ ധാരണയായി. എല്ലാ വർഷവും നിയമനം നടത്തണമെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് ചീഫ് സെക്രട്ടറി യോഗത്തിൽ സൂചിപ്പിച്ചു. കെ.എ.എസ് വിഹിതം ഉയർത്തണമെങ്കിൽ നിലവിലെ സ്‌പെഷ്യൽ റൂൾ ഭേദഗതി ചെയ്യണം. ഇതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

ഈ വർഷം അവസാനത്തോടെ വിജ്ഞാപനം പുറപ്പെടുവിച്ച് അടുത്ത വർഷം പുതിയ നിയമനം നടത്താനുള്ള തരത്തിലാണ് നടപടികൾ നീക്കുന്നത്. ആദ്യ നിയമനം വിവിധ വകുപ്പുകളിലെ രണ്ടാമത്തെ ഗസറ്റഡ് പോസ്റ്റുകളിലാണ്. കെ.എ.എസിൽ 'ഓഫീസർ (ജൂനിയർ ടൈംസ്‌കെയിൽ) ട്രെയിനി' എന്നാണ് ഈ തസ്തികകൾ അറിയപ്പെടുന്നത്. കെ.എ.എസിൽ വിജ്ഞാപനം ചെയ്തിട്ടുള്ള വിവിധ വകുപ്പുകളിലെ 120 ഓളം തസ്തികകളാണ് ഈ വിഭാഗത്തിലുള്ളത്.

പരിശീലനം പൂർത്തിയാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ (കെ.എ.എസ്.) ആദ്യ ബാച്ച് അടുത്ത മാസം സർവീസിൽ പ്രവേശിക്കും. ജൂൺ 15 നകം ഇവർക്കുള്ള നിയമന ഉത്തരവ് തയ്യാറാകും. 25 വകുപ്പുകളിലായിട്ടാണ് ഇവരെ നിയമിക്കുന്നത്.

14 പേർക്ക് ഡെപ്യൂട്ടി കളക്ടർമാരായും 13 പേർക്ക് സംസ്ഥാന ജി.എസ്.ടി വകുപ്പിൽ ഡെപ്യൂട്ടി കമ്മിഷണർമാരായും നിയമനം നൽകും. നാലു പേർക്ക് കെ.എസ്.ആർ.ടി.സി.യിലായിരിക്കും നിയമനം . എൻജിനീയറിങ് മേഖലയിൽ സാങ്കേതിക വൈദഗ്ധ്യമുള്ളവർക്കാണിത്. രണ്ട്, മൂന്ന് കാറ്റഗറികളിൽ നിന്നാകും ഇവരെ കണ്ടെത്തുക . 104 പേരാണ് ആദ്യബാച്ചിൽ പരിശീലനം പൂർത്തിയാക്കുന്നത്. 105 പേർക്ക് നിയമനം നൽകിയെങ്കിലും ഐ.എ.എസ് ലഭിച്ച ഒരാൾ കെ.എ.എസ് വിട്ടു . 104 പേരിൽ 38 പേർ വനിതകളാണ്. വിവിധ വകുപ്പ് സെക്രട്ടറിമാരുടെ ഓഫീസുകളിലടക്കം അവസാനഘട്ട പരിശീലനത്തിലാണ് ഇവർ . ആദ്യ റാങ്ക് ലിസ്റ്റിന്റെ കാലാവധി 2022 ഒക്ടോബർ 7ന് അവസാനിച്ചിരുന്നു.

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments