Breaking

6/recent/ticker-posts

Header Ads Widget

22 May - in history: Sir Arthur Ignatius Conan Doyle's Birthday

ചരിത്രത്തിൽ ഇന്ന് (1859 മെയ് 20): സർ ആർതർ കോനൻ ഡോയന്റെ ജന്മദിനം | ഷെർലക് ഹോംസ് ദിനം (മെയ് 22)


സർ ആർതർ കോനൻ ഡോയൽ; മരണമില്ലാത്ത എഴുത്തുകാരൻ
 (22 May 1859 – 7 July 1930)
.

ലോകജനത ഏറ്റവും കൂടുതല്‍ ആരാധിച്ച സാഹിത്യകാരന്മാരിലൊരാളായിരുന്ന സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ജന്മവാര്‍ഷികദിനമാണ് മെയ് 22.

ഷെർലക് ഹോംസ് എന്ന എക്കാലത്തെയും സമർഥനായ കുറ്റാന്വേഷകനെ പരിചയപ്പെടുത്തിയ, വായനാലോകം ഏറ്റവും കൂടുതൽ ആരാധിച്ച എഴുത്തുകാരനാണ് സർ ആർതർ കോനൻ ഡോയൽ. എഴുത്തുകാരനെ അറിയാത്തവർപോലും കഥാപാത്രത്തെ നേരിട്ടറിയുന്ന അനുഭവമാണ് ഡോയൽ സാഹിത്യലോകത്ത് അനുഭവിപ്പിച്ചത്. ഷെർലക് ഹോംസിനെയോ അദ്ദേഹത്തിന്റെ അനുയായി ഡോ. വാട്സനേയോ അറിയാത്ത വായനക്കാർ ചുരുക്കം.

‘ദ വൈറ്റ് കമ്പനി’ തൊട്ട് പല പ്രസിദ്ധ ചരിത്ര നോവലുകളും ശ്രദ്ധേയങ്ങളായ ശാസ്ത്ര നോവലുകളും രചിച്ചെങ്കിലും ആര്‍തര്‍ കോനന്‍ ഡോയലിനെ പ്രസിദ്ധനാക്കിയത്  അദ്ദേഹം 1887 തൊട്ട് രചിച്ച ഷെര്‍ലക് ഹോംസ് കഥകളാണ്. ഹോംസ് കഥകള്‍ ക്രൈം ഫിക്ഷന്‍ ഫീല്‍ഡിലെ ഏറ്റവും പുതുമ നിറഞ്ഞ ഒന്നായിട്ടാണ് പരിഗണിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ കഥകള്‍, ചരിത്ര നോവലുകള്‍, നാടകങ്ങള്‍, കവിതകള്‍, ഫിക്ഷനിതര കൃതികള്‍ എന്നിങ്ങനെ നിരവധി സാഹിത്യരൂപങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ എന്ന പേരിനേക്കാള്‍ വായനക്കാരന്‍ കൂടുതല്‍ അറിയുന്നത് അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളെയാണ്.

ഒന്നാം ലോകമഹായുദ്ധത്തിന്റെ ചരിത്രം’ (ആറു വാല്യങ്ങളില്‍) അദ്ദേഹത്തിന്റെ പരിശ്രമശീലത്തിനു സാക്ഷ്യം വഹിക്കുന്നു. ലോകത്തിലെ പല പോലീസ് സേനകളും അദ്ദേഹം ജീവിച്ചിരിക്കെ തന്നെ ഷെര്‍ലക് ഹോംസ് പുസ്തകങ്ങള്‍ കുറ്റാന്വേഷണ ടെക്സ്റ്റ് ബുക്കുകളായി അംഗീകരിച്ചു കഴിഞ്ഞിരുന്നു. ഗ്രന്ഥരചയിതാവ് എന്ന നിലക്ക് മാത്രമല്ല കോനന്‍ ഡോയല്‍ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.അദ്ദേഹം നല്ലൊരു ശാസ്ത്രകാരനും കളിക്കാരനും ആയിരുന്നു. നേവിയുടെ ലൈഫ് ജാക്കറ്റ് അദ്ദേഹത്തിന്റെ സാഹിത്യേതര സംഭാവനകളിലൊന്നാണ്. ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ്ഫുട്‌ബോള്‍ ടീമുകളില്‍ പ്രമുഖാംഗമായിരുന്നു. 1911ല്‍ നടന്ന പ്രിന്‍സ് ഹെന്‍റി മോട്ടോര്‍ ഓട്ടമത്സരത്തില്‍ അദ്ദേഹം ബ്രിട്ടീഷ് ടീമിലുണ്ടായിരുന്നു. ഒന്നാംതരം ഗുസ്തിക്കാരനും ബില്ല്യാര്‍ഡ് കളിക്കാരനുമായിരുന്നു ഡോയല്‍.

പണത്തിനാവശ്യം വന്ന കാലഘട്ടത്തില്‍ ഒരു അദ്ധ്യാപകനെ മാതൃകയാക്കി അദ്ദേഹം ഷെര്‍ലക് ഹോംസ് കൃതികള്‍ എഴുതിത്തുടങ്ങി. അതില്‍പ്പിന്നെ അദ്ദേഹത്തിന്‍ണ്‍ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1887ലെ ക്രിസ്തുമസ് സുവനീറില്‍ പ്രസിദ്ധീകരിച്ച ചുവപ്പില്‍ ഒരു പഠനം (A Study in Scarlet) എന്ന കഥയിലാണ് ഷെര്‍ലക് ഹോംസിനെ ആദ്യമായി അവതരിപ്പിച്ചത്. ലണ്ടനിലെ ബേക്കര്‍ സ്ട്രീറ്റിലെ 221 നമ്പര്‍ വീട് ഹോംസിന്റെ വാസസ്ഥലമായി സങ്കല്‍പ്പിച്ചിരിക്കുന്നു. ഷെര്‍ലക് ഹോംസ് കൃതികള്‍ പ്രശസ്തിയുടെ ഉന്നതിയില്‍നില്‍ക്കുന്ന കാലഘട്ടത്തില്‍ തന്റെ മറ്റ് കൃതികള്‍ ഇവ കാരണം ശ്രദ്ധിക്കപ്പെടുന്നില്ല എന്ന കാരണം പറഞ്ഞ് അദ്ദേഹം ഷെര്‍ലക് ഹോംസ് എന്ന കുറ്റാന്വേഷകന്‍ നോവലില്‍ മരിക്കുന്നതായി ചിത്രീകരിച്ചു. ഇതല്ലാതെ കഥയെഴുത്ത് നിര്‍ത്താന്‍ ആരാധകര്‍ സമ്മതിക്കില്ല എന്നദ്ദേഹത്തിനറിയാമായിരുന്നു. എന്നിരുന്നാലും ആരാധകരുടെ അഭ്യര്‍ഥനയും അതിലുപരി ഭീഷണിയും ഏറി വന്നപ്പോള്‍ അദ്ദേഹത്തിനു തന്റെ കഥാപാത്രത്തെ പുനര്‍ജ്ജീവിപ്പിക്കെണ്ടീ വന്നു. 4 നോവലുകളും 5 കഥാസമാഹാരങ്ങളും ഷെര്‍ലക് ഹോംസ് സീരീസിലുണ്ട്. ഇവയെല്ലാം തന്നെ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുമുണ്ട്.
ജുറാസിക് പാർക്ക് സിനിമയുടെ ക്രെഡിറ്റ്  യാഥാർത്‌ഥത്തിൽ സർ ആർതർ കോനൻ ഡോയലിനാണ് ലഭിക്കേണ്ടത്. ദിനോസറുകൾ എന്താണെന്ന് ആളുകൾക്ക് അറിയില്ലായിരുന്ന കാലത്ത് അദ്ദേഹം 1912-ൽ ദി ലോസ്റ്റ് വേൾഡ് എന്ന പുസ്തകം എഴുതി. അദ്ദേഹത്തിന്റെ പുസ്തകം വളരെയധികം പ്രശസ്തി നേടുകയും ധാരാളം നോവലുകൾക്കും സിനിമകൾക്കും പ്രചോദനം നൽകുകയും ചെയ്തു. ഈ നോവലിലൂടെ പ്രൊഫസർ ചലഞ്ചർ എന്ന ഒരു കഥാപാത്രത്തിന് അദ്ദേഹം ജന്മം നൽകി. ‘‘എന്റെ മറ്റേതൊരു കഥാപാത്രത്തെക്കാളും എന്നെ എപ്പോഴും രസിപ്പിച്ചിട്ടുള്ള ഒരു കഥാപാത്രം’’ എന്നാണ് ഡോയൽ തന്റെ പ്രിയ കഥാപാത്രമായ പ്രഫസർ ചലഞ്ചറിനെ വിശേഷിപ്പിച്ചത്. ആക്രമണോത്സുകനായ, ആത്മവിശ്വാസമുള്ള ജോർജ് എഡ്വേഡ് ചലഞ്ചർ, ഡോയലിന്റെ ഫാന്റസി, സയൻസ് ഫിക്‌ഷൻ കഥകളുടെ ഒരു പരമ്പരയിലെ കഥാപാത്രമാണ്. സുവോളജി പ്രഫസറായ ചലഞ്ചർ പര്യവേക്ഷണങ്ങളിൽ തൽപരനാണ്. തന്റെ സുഹൃത്തായിരുന്ന പേഴ്സി ഫോസെറ്റ്, എഡിൻബറ സർവകലാശാലയിലെ പ്രഫസറായിരുന്ന വില്യം റുഥർഫോർഡ് എന്നിവരെ മാതൃകയാക്കിയാണ് ഡോയൽ ഈ കഥാപാത്രത്തെ സൃഷ്ടിച്ചത്. പല കണ്ടുപിടുത്തങ്ങളും വിജയകരമായി പൂർത്തിയാക്കുന്ന ചലഞ്ചർ ആദ്യമായി പ്രത്യക്ഷപ്പെട്ടത് 1912 ൽ പ്രസിദ്ധീകരിച്ച ‘ദ് ലോസ്റ്റ് വേൾഡ്’ എന്ന നോവലിലാണ്. മൂടൽ മഞ്ഞിന്റെ ലോകം, ശിഥീലീകരണ യന്ത്രം തുടങ്ങി ചലഞ്ചർ കഥാപാത്രമായ ചില നോവലുകൾ മലയാളത്തിൽ വന്നിട്ടുണ്ട്.

ആർതർ കോനൻ ഡോയലിന്റെ മറക്കാനാവാത്ത മറ്റൊരു കഥാപാത്രമാണ് ബ്രിഗേഡിയർ ജെറാർഡ്. 17 ചരിത്ര ചെറുകഥകളിലെയും ഒരു നാടകത്തിലെയും ഒരു നോവലിലെയും നായകനാണ് എറ്റിയെൻ ജെറാർഡ്. നെപ്പോളിയന്റെ സൈന്യത്തിൽ സേവനമനുഷ്ഠിച്ച ഇയാൾ ഒരു മികച്ച സൈനികനാണ്. സ്വന്തം കഴിവുകളിൽ തികഞ്ഞ ആത്മവിശ്വാസമുള്ള, പ്രഗത്ഭനായ കുതിരപ്പടയാളി. ചരിത്രപരവും നർമപരവുമായ കഥകളുടെ മിശ്രിതമാണ് അവ. 
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
ഡോയലിന്റെ ടൈൽസ് ഓഫ് ദ് ഹൈ സീസ്, ദ് ബ്ലൈറ്റിങ് ഓഫ് ഷാർക്കി ഉൾപ്പെടെ 4 ചെറുകഥകളിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രമാണ്  പൈറേറ്റ് ക്യാപ്റ്റൻ ജോൺ ഷാർക്കി. കടൽക്കൊള്ളക്കാരനായ ക്യാപ്റ്റൻ ജോൺ ഷാർക്കി, കരീബിയൻ കടലിലെ ഹാപ്പി ഡെലിവറി എന്ന കപ്പലിന്റെ ക്യാപ്റ്റനായിരുന്നു. 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രക്തദാഹികളായ അയാളും സംഘവും ഡസൻ കണക്കിന് കപ്പലുകൾ കൊള്ളയടിച്ചു. പ്രശസ്തനും ക്രൂരനുമായ കടൽക്കൊള്ളക്കാരൻ എന്ന നിലയിൽ ഡോയലിന്റെ ഏറ്റവും വ്യതിരിക്തമായ കഥാപാത്രമായി മാറി ഷാർക്കി.
അദ്ദേഹം പരാജയപ്പെട്ട ഒരു ഡോക്ടറായിരുന്നു. ഒരു രോഗി പോലും തന്റെ വാതിൽ കടന്നിട്ടില്ലെന്ന് ഡോയൽ തന്റെ ആത്മകഥയിൽ എഴുതി. ഒരു ഡോക്ടർ എന്ന നിലയിൽ അദ്ദേഹത്തിന്റെ പരാജയമാണ് എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹത്തിന് മുഴുവൻ സമയവും നൽകിയത്.

1930 ജുലെ 7 ന് സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ അന്തരിച്ചു. എങ്കിലും ഒരിക്കലും മരണമില്ലാത്ത ഷെര്‍ലക് ഹോംസിലൂടെ അദ്ദേഹം ജനമനസ്സുകളില്‍ ഇന്നും ജീവിക്കുന്നു.

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments