Breaking

6/recent/ticker-posts

Header Ads Widget

സ്കൂളുകളിൽ 28 ശനിയാഴ്ചകൾ അദ്ധ്യയന ദിനമാക്കും,​ ലക്ഷ്യം 220 പ്രവൃത്തി ദിനം

അക്കാഡമിക് കലണ്ടറിൽ 28 ശനിയാഴ്ചകൾ അദ്ധ്യയന ദിനമായുണ്ടാകും.

സ്കൂളുകളിൽ 220 പ്രവൃത്തി ദിനമെന്ന തീരുമാനത്തിൽ ഉറച്ച് സർക്കാർ. ജൂൺ ഒന്നിന് മലയിൻകീഴ് ഗവ. വി.എച്ച്.എസ്.എസിൽ പ്രകാശനം ചെയ്യുന്ന അക്കാഡമിക് കലണ്ടറിൽ 28 ശനിയാഴ്ചകൾ അദ്ധ്യയന ദിനമായുണ്ടാകും.

സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് നടന്ന ക്യു.ഐ.പി യോഗത്തിൽ ഇതു സംബന്ധിച്ച നിർദ്ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടർ അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എൻ.സി.സി, എൻ.എസ്.എസ്, എസ്.പി.സി, ലിറ്റിൽ കൈറ്റ്സ് തുടങ്ങി കായികം, കല ഉൾപ്പെടെയുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നത് ശനിയാഴ്ചകളിലാണ്.കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ സ്‌കൂളുകൾക്ക് 220 പ്രവൃത്തി ദിനം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും, ഇതുസംബന്ധിച്ച് അദ്ധ്യാപക സംഘടനകളുമായി ചർച്ച നടത്തുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

എൽ.പിക്ക് 800 മണിക്കൂറും, യു.പിക്ക് ആയിരം മണിക്കൂറും ഹൈസ്കൂൾ- ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് 1200 മണിക്കൂറുമാണ് ചട്ടത്തിൽ വ്യവസ്ഥ ചെയ്യുന്നത്.

ഹയർ സെക്കൻഡറിയിൽ ശനിയാഴ്ചകൾ പ്രവൃത്തി ദിനമായിരുന്നത് 2014ലാണ് മാറ്റിയത്.

വി.എച്ച്.എസ്.ഇക്ക് 2022 ഡിസംബറിലാണ് പ്രവൃത്തി ദിനം അഞ്ചാക്കി സർക്കാർ ഉത്തരവിറക്കിയത്.

പ്രവൃത്തി ദിനമാകുന്ന ശനിയാഴ്ചകൾ

 ജൂൺ- 3, 17, 24

 ജൂലായ്- 1,15,22,29

 ആഗസ്റ്റ്- 5,19

 സെപ്തംബർ- 16,23,30

 ഒക്ടോബർ- 7,21,28

 നവംബർ- 4,25

 ഡിസംബർ- 2,16

 2024 ജനുവരി- 6,20,27

 ഫെബ്രുവരി- 3,17,24

 മാർച്ച്- 2,16, 23
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments