Breaking

6/recent/ticker-posts

Header Ads Widget

വ്യോമസേനയില്‍ അഗ്നിവീര്‍; ജൂലായ് 27 മുതല്‍ ഓഗസ്റ്റ് 17 വരെ അപേക്ഷിക്കാം | 3000 ഒഴിവുകൾ

വ്യോമസേനയില്‍ അഗ്‌നിവീര്‍ അപേക്ഷ ക്ഷണിച്ചു: 3000 ഒഴിവുകൾ | അവസാന തീയതി: ഓഗസ്റ്റ് 17


Indian Air Force has released the detailed Air Force Agniveer Vayu Recruitment 2023 Notification for Agniveer Vayu Intake 1/2024 on its official website https://agnipathvayu.cdac.in/. 

ഇന്ത്യൻ വ്യോമസേനയിൽ അഗ്‌നിപഥ് സ്‌കീമിന്റെ ഭാഗമായുള്ള തിരഞ്ഞെടുപ്പിന് (അഗ്‌നിവീര്‍വായു-01/2024) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ 13 മുതലാണ് പരീക്ഷ. ഇത് കമ്മിഷൻഡ് ഓഫിസർ/പൈലറ്റ്/നാവിഗേറ്റർ തസ്‌തികകളിലേക്കുള്ള തിരഞ്ഞെടുപ്പല്ല. നാലുവര്‍ഷത്തേക്കാണ് തിരഞ്ഞെടുപ്പ്. ഇക്കാലത്ത് വിവാഹിതരാവാനും പാടില്ല. ജൂലൈ 27 മുതൽ ഓഗസ്റ്റ് 17 വരെ ഓൺലൈനായി അപേക്ഷിക്കാം. വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ജൂലൈ 15-21 ലക്കത്തിൽ പ്രസിദ്ധീകരിച്ചു.

പാക്കേജ്: ആദ്യവര്‍ഷം 30,000 രൂപ രണ്ടാംവര്‍ഷം 33,000 രൂപ, മൂന്നാംവര്‍ഷം 36,500 രൂപ, നാലാംവര്‍ഷം 40,000 രൂപ എന്നിങ്ങനെയാണ് പ്രതിമാസം അനുവദിക്കുക. ഇതില്‍ 30 ശതമാനം തുക അഗ്നിവീര്‍ കോര്‍പ്പസ് ഫണ്ടിലേക്ക് നീക്കിവെക്കും. ഇതുപ്രകാരം ആദ്യവര്‍ഷം 9000, രണ്ടാംവര്‍ഷം 9900 രൂപ, മൂന്നാംവര്‍ഷം 10,950 രൂപ, നാലാംവര്‍ഷം 12,000 രൂപ എന്നിങ്ങനെ പ്രതിമാസം നീക്കിവെക്കും. ഈ തുക കൂട്ടിയാല്‍ കിട്ടുന്ന 5.02 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിക്കുന്ന മറ്റൊരു 5.02 ലക്ഷം രൂപയും ചേര്‍ത്ത് ഉദ്ദേശം 10.04 ലക്ഷം രൂപ നാലുവര്‍ഷത്തിനുശേഷം ലഭിക്കും. സര്‍വീസ് ചെയ്യുന്ന നാലു വര്‍ഷത്തിനുള്ളില്‍ ഓരോവര്‍ഷവും 30 ദിവസം ലീവാണ് അനുവദിക്കുക. മെഡിക്കല്‍ ലീവിനും അര്‍ഹതയുണ്ടാവും. നാലുവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് പിന്നീട് എയര്‍മെന്‍ റെഗുലര്‍ കേഡറിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാം. 25 ശതമാനം പേരെയായിരിക്കും അതില്‍ ഉള്‍പ്പെടുത്തുക.
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 17 


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

Post a Comment

0 Comments