Breaking

6/recent/ticker-posts

Header Ads Widget

പി.എസ്.സി. പരീക്ഷ: ആകെ മാർക്ക് ഇനി ഉദ്യോഗാർഥികളുടെ പ്രൊഫൈലിലൂടെ അറിയാം

പി.എസ്.സി പരീക്ഷയിലെ മാർക്ക് ഇനി നേരത്തേ അറിയാം


പി.എസ്.സി. ഓരോ ഉദ്യോഗാർത്ഥിക്കും ലഭിച്ച മാർക്ക് അർഹതാ പട്ടിക പ്രസിദ്ധീകരിക്കുന്നതിനൊപ്പം അവരുടെ പ്രൊഫൈലിൽ ലഭ്യമാക്കും. ലിസ്റ്റിൽ വരാത്തവർ അടക്കം പരീക്ഷ എഴുതിയ എല്ലാവർക്കും സ്വന്തം മാർക്ക് അറിയാൻ കഴിയും. | PSC EXAMINATION | PSC TODAY'S EXAM QUESTION PAPERS

പി.എസ്.സി. പൊതുപ്രാഥമിക പരീക്ഷയുടെ ആകെ (സമീകരിച്ച) മാർക്ക് ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കാൻ പി.എസ്.സി. തീരുമാനിച്ചു. അർഹതാപട്ടിക പ്രസിദ്ധീകരിച്ച ശേഷമായിരിക്കും മാർക്ക് പ്രൊഫൈലിൽ ചേർക്കുന്നത്. തിങ്കളാഴ്ചത്തെ കമ്മിഷൻ യോഗമാണ് തീരുമാനമെടുത്തത്.

നിലവിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ മാത്രമേ മാർക്ക് അറിയിക്കാറുള്ളൂ. ചില ലിസ്റ്റുകൾ പ്രസിദ്ധീകരിക്കാൻ വളരെ കാലതാമസം വരാറുണ്ട്. അതുവരെ കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാകും. ജാേലി സാദ്ധ്യതയും സ്വയം വിലയിരുത്താൻ കഴിയും.
അപേക്ഷകർ കൂടുതലുള്ളതിനാൽ പ്രാഥമിക പരീക്ഷകൾ പല ദിവസങ്ങളിലാണ് നടത്തുന്നത്. ഓരോ പരീക്ഷയുടെയും മാർക്ക്, ചോദ്യത്തിന്റെ സ്വഭാവം അനുസരിച്ച് സമീകരിച്ചാണ് ഫലം പ്രസിദ്ധീകരിക്കുന്നത്. കടുപ്പമേറിയ ചോദ്യങ്ങളുള്ള പരീക്ഷയുടെയും ലളിതമായ ചോദ്യങ്ങളുള്ള പരീക്ഷയുടെയും മാർക്കുകൾ ഈ വിധത്തിൽ സമീകരിച്ച് എല്ലാ ഉദ്യോഗാർഥികൾക്കും തുല്യാവസരം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. 
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
സ്റ്റാഡേർഡൈസേഷന് ശേഷമുള്ള മാർക്കാണ് പ്രൊഫൈലിൽ ലഭ്യമാക്കുക. 
മാർക്ക് സമീകരണത്തിന് പി.എസ്.സി. സ്വീകരിച്ച മാനഃദണ്ഡം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ട്. അതു പരിശോധിച്ച് ഉദ്യോഗാർഥിക്ക് അവരുടെ യഥാർഥ മാർക്ക് മനസ്സിലാക്കാനും കഴിയും. വെബ്‌സൈറ്റിൽ ലഭ്യമാക്കുന്ന സ്റ്റാൻഡേർഡൈസേഷൻ റിപ്പോർട്ടിലെ ഓരോ ഘട്ടത്തിലെയും ഫാക്ടർ പരിശോധിച്ചാൽ ഉദ്യോഗാർത്ഥികൾക്ക് അവരുടെ യഥാർത്ഥ മാർക്ക് മനസിലാക്കാൻ കഴിയും. 

ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന ബിരുദതല പൊതുപ്രാഥമിക പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികളുടെ സ്റ്റാൻഡേർഡൈസേഷന് ശേഷമുള്ള മാർക്ക് 27 മുതൽ പ്രൊഫൈലിൽ ലഭ്യമാക്കാനാണ് തീരുമാനം.

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

Post a Comment

0 Comments